Your Image Description Your Image Description
Your Image Alt Text

തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും തൃശൂരിൻറെ പ്രഥമ മേയറുമായിരുന്ന ജോസ് കാട്ടൂക്കാരൻ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്നലെയാണ് അദ്ദേഹത്തെ തൃശൂരിലെ കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് മരിച്ചത്. നാളെ രാവിലെ തൃശൂർ കോർപ്പറേഷനിലും ഡിസിസിയിലും പൊതു ദർശനത്തിന് ശേഷം വൈകിട്ട് നാലു മണിയ്ക്ക് അരണാട്ടുകര സെൻറ് തോമസ് പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. ഐഎൻടിയുസി നേതാവ്, ദീർഘകാലം ഡിസിസി സെക്രട്ടറി, മുൻ ജില്ലാ കൗൺസിൽ അംഗം എന്നിങ്ങനെ നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *