തൃശ്ശൂർ പൂരം: ആനകൾക്കുള്ള പട്ടയും കുടമാറ്റത്തിന്റെ കുടയും പൊലീസ് തടഞ്ഞു; ദൃശ്യങ്ങൾ പുറത്ത്
Kerala Kerala Mex Kerala mx Thrissur
1 min read
20

തൃശ്ശൂർ പൂരം: ആനകൾക്കുള്ള പട്ടയും കുടമാറ്റത്തിന്റെ കുടയും പൊലീസ് തടഞ്ഞു; ദൃശ്യങ്ങൾ പുറത്ത്

April 21, 2024
0

  തൃശ്ശൂർ: പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂർ പൂരം പ്രതിസന്ധിയിൽ ആക്കിയതെന്ന വിമർശനം ശക്തമാകുന്നതിനിടെ ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പോലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞത്. ‘എടുത്തുകൊണ്ടു പോടാ പട്ട’ എന്ന്ക മ്മീഷണർ കയർക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തിരുവമ്പാടിയുടെ കുടമാറ്റത്തിനു ള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പോലീസ് തടഞ്ഞു. എന്നാൽ ഒരു

Continue Reading
ക്ഷേത്രത്തിനുള്ളിൽ പാദരക്ഷകൾ ധരിക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പൊലീസ്; ഉദ്യോഗസ്ഥർക്കെതിരെ പരാതി
Kerala Kerala Mex Kerala mx Thrissur
1 min read
24

ക്ഷേത്രത്തിനുള്ളിൽ പാദരക്ഷകൾ ധരിക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പൊലീസ്; ഉദ്യോഗസ്ഥർക്കെതിരെ പരാതി

April 20, 2024
0

  തൃശൂർ: വടക്കുംനാഥ ക്ഷേത്ര പ്രദക്ഷിണ വഴിയിൽ പാദരക്ഷകൾ ധരിച്ച് പൊലീസ് ഉദ്യോഗസ്ഥർ കയറിയതായി പരാതി. പൂര സമയത്ത് ക്ഷേത്രത്തിനുള്ളിൽ പാദരക്ഷകൾ ധരിക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കേയാണ് പൊലീസ് ഉദ്യോ​ഗസ്ഥർ‌ ഉത്തരവ് ലംഘിച്ചത്. ഭക്തരിലൊരാൾ‌ ഇത് സംബന്ധിച്ച് പരാതി നൽകി. വടക്കുംനാഥ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പാദരക്ഷകൾ ധരിച്ചു നിൽക്കുന്ന പൊലീസ് സംഘത്തിന്റെ ചിത്രങ്ങൾ ജനം ടിവിക്ക് ലഭിച്ചു. സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് നിരവധി പൊലീസുകാർ

Continue Reading
അനാവശ്യ നിയന്ത്രണങ്ങൾ പൂരത്തിന്‍റെ ശോഭ കെടുത്തി, ഒരു മണിക്കൂറിൽ തീർക്കേണ്ട കാര്യം എന്തിനിത്ര നീട്ടിവച്ചു ?; പ്രതികരണവുമായി കെ.മുരളീധരന്‍
Kerala Kerala Mex Kerala mx Thrissur
1 min read
24

അനാവശ്യ നിയന്ത്രണങ്ങൾ പൂരത്തിന്‍റെ ശോഭ കെടുത്തി, ഒരു മണിക്കൂറിൽ തീർക്കേണ്ട കാര്യം എന്തിനിത്ര നീട്ടിവച്ചു ?; പ്രതികരണവുമായി കെ.മുരളീധരന്‍

April 20, 2024
0

  തൃശ്ശൂര്‍: രാത്രി നടക്കേണ്ടിയിരുന്ന പൂരം വെടിക്കെട്ട് നിര്‍ത്തിവച്ചതിലും, പിന്നീട് നേരം വെളുത്തിട്ട് നടത്തേണ്ടി വന്നതിലും പ്രതികരണവുമായി തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ രംഗത്ത്. പൊലീസിനെ നിയന്ത്രിക്കുന്ന ജില്ലാ ഭരണകൂടവും സംസ്ഥാന ഭരണകൂടവും ഇല്ലേ ?ഇന്നലെ രാത്രി മുതലാരംഭിച്ച അനിശ്ചിതത്വം ഇന്ന് രാവിലെ മാത്രമാണ് പരിഹരിച്ചത്. ജില്ലയിലെ 2 മന്ത്രിമാർ ഉണ്ട്. ഒരു മണിക്കൂറിൽ തീർക്കേണ്ട കാര്യം എന്തിനിത്ര നീട്ടിവച്ചു ? ജനങ്ങൾ ആത്മസംയമനം പാലിച്ചു. പൊലീസ് ലാത്തിവീശി. കേന്ദ്ര

Continue Reading
പൂരം കാണാനെത്തിയവരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞതിൽ പ്രതിഷേധം; തൃശൂർ പൂരം നിർത്തിവച്ച് തിരുവമ്പാടി ദേവസ്വം
Kerala Kerala Mex Kerala mx Thrissur
1 min read
23

പൂരം കാണാനെത്തിയവരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞതിൽ പ്രതിഷേധം; തൃശൂർ പൂരം നിർത്തിവച്ച് തിരുവമ്പാടി ദേവസ്വം

April 20, 2024
0

  തൃശൂർ: പെലീസുമായുള്ള തർക്കത്തെ തുടർന്ന് പൂരം നിർത്തിവച്ച് തിരുവമ്പാടി ദേവസ്വം. പൂരം കാണാനെത്തിയവരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞതിൽ പ്രതിഷേധിച്ചാണ് പുരം നിർത്തിവെച്ചത്. രാത്രി പൂരം പകുതിവെച്ച് അവസാനിപ്പിച്ചു. ആനയെ മാത്രം പന്തലിൽ നിർത്തി സംഘാടകർ മടങ്ങി. വെടിക്കെട്ട്‌ തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പൊലീസ് ആളുകളെ തടഞ്ഞപ്പോഴാണ് തർക്കമുണ്ടായത്. ചർച്ചകൾക്ക് ശേഷം പാറമേക്കാവ് 6.30 ന് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചു. തുടർന്ന് തിരുവമ്പാടിയുടെ വെടിക്കെട്ടും നടക്കും. പുലർച്ചെ മൂന്ന്

Continue Reading
തൃശ്ശൂർ പൂരം വെടിക്കെട്ടിലെ പ്രതിസന്ധി നീങ്ങുന്നു; ആറരയോടെ പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് നടത്തും, പിന്നാലെ തിരുവമ്പാടി ദേവസ്വവും
Kerala Kerala Mex Kerala mx Thrissur
1 min read
23

തൃശ്ശൂർ പൂരം വെടിക്കെട്ടിലെ പ്രതിസന്ധി നീങ്ങുന്നു; ആറരയോടെ പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് നടത്തും, പിന്നാലെ തിരുവമ്പാടി ദേവസ്വവും

April 20, 2024
0

  തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ടിലെ പ്രതിസന്ധി അയയുന്നു. ജില്ലാ ഭരണകൂടം നടത്തിയ ചർച്ചകൾക്ക് പിന്നാലെ മണിക്കൂറുകൾ വൈകിയ ശേഷം വെടിക്കെട്ട് നടത്താമെന്ന് ദേവസ്വങ്ങൾ സമ്മതിച്ചു. ആറരയോടെ പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് നടത്തും. പിന്നാലെ തിരുവമ്പാടി ദേവസ്വവും വെടിക്കെട്ട് നടത്തും. മന്ത്രി കെ.രാജൻ നടത്തിയ ചർച്ചയിലാണ് മഞ്ഞുരുകിയത്. ഇന്നലെ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചൊല്ലിയാണ് തൃശ്ശൂർ പൂരത്തിൽ പ്രതിസന്ധിയുണ്ടായത്. അനാവശ്യ നിയന്ത്രണങ്ങൾ എന്നാരോപിച്ച് തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയതോടെ, കേട്ടകേൾവിയില്ലാത്ത പ്രതിസന്ധിക്കാണ്

Continue Reading
ഇലഞ്ഞിത്തറയിൽ താളമേള വിസ്മയവും കുടമാറ്റവും; പൂരപ്രേമികളാല്‍ നിറഞ്ഞൊഴുകി തൃശൂർ തേക്കിൻകാട് മൈതാനം
Kerala Kerala Mex Kerala mx Thrissur
1 min read
36

ഇലഞ്ഞിത്തറയിൽ താളമേള വിസ്മയവും കുടമാറ്റവും; പൂരപ്രേമികളാല്‍ നിറഞ്ഞൊഴുകി തൃശൂർ തേക്കിൻകാട് മൈതാനം

April 19, 2024
0

  തൃശൂര്‍: പൂരപ്രേമികളാല്‍ നിറഞ്ഞൊഴുകുകയാണ് തൃശൂരിലെ തേക്കിൻകാട് മൈതാനം. ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം തീര്‍ത്തപ്പോള്‍ അത് പൂരാസ്വാദകര്‍ക്ക് മറ്റൊരു വിരുന്നായി. തൃശ്ശൂര്‍ പൂരത്തിന്‍റെ നിറപകിട്ടാര്‍ന്ന കുടമാറ്റമാണ് ഇനി. ഇലഞ്ഞിത്തറ മേളത്തിനുശേഷം വൈകിട്ട് 5.30ഓടെയാണ് ഏവരും കാത്തിരിക്കുന്ന കുടമാറ്റം നടക്കുക. തൃശൂര്‍ പൂരത്തില്‍ ഏറ്റവും കീര്‍ത്തിക്കേട്ട ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി വൈകിട്ട് 4.30ഓടെയാണ് പൂര്‍ത്തിയായത്. രണ്ട് മണിക്കൂറാണ് ഇലഞ്ഞിത്തറ മേളം നീണ്ടുനിന്നത്. കുടമാറ്റം കാണുന്നതിനായി ഇതിനോടകം

Continue Reading
30 ഡിവൈ എസ് പി മാരും 60 ഓളം സി ഐ മാരും 300 സബ് ഇൻസ്പെക്ടർ മാരും; തൃശൂർ പൂരത്തിന് സുരക്ഷ ഒരുക്കുന്നത് 3500ഓളം പൊലീസുകാര്‍
Kerala Kerala Mex Kerala mx Thrissur
1 min read
26

30 ഡിവൈ എസ് പി മാരും 60 ഓളം സി ഐ മാരും 300 സബ് ഇൻസ്പെക്ടർ മാരും; തൃശൂർ പൂരത്തിന് സുരക്ഷ ഒരുക്കുന്നത് 3500ഓളം പൊലീസുകാര്‍

April 19, 2024
0

  തൃശൂര്‍: തൃശൂർ പൂരം കൊട്ടിക്കയറുമ്പോള്‍ സുരക്ഷ ഒരുക്കുന്നത് 3500ഓളം പൊലീസുകാര്‍. 30 ഡിവൈ എസ് പി മാരും 60 ഓളം സി ഐ മാരും 300 സബ് ഇൻസ്പെക്ടർ മാരും 3000 ത്തോളം സിവിൽ പൊലീസ് ഓഫീസർമാരും സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി 200 ഓളം വനിതാ പൊലീസ് ഉദ്യോഗസ്ഥരുമാണ് ഈ വർഷത്തെ പൂരം സുരക്ഷയ്ക്കായി അണിനിരന്നിട്ടുള്ളത്. എക്സിബിഷൻ, ട്രാഫിക് റെഗുലേഷൻ, പാറമേക്കാവ് പൂരം, തിരുവമ്പാടി പൂരം, ചെറു

Continue Reading
ഇന്ന് തൃ​ശൂ​ർ പൂരത്തിന് കൊടിയേറും
Kerala Kerala Mex Kerala mx Thrissur Top News
1 min read
33

ഇന്ന് തൃ​ശൂ​ർ പൂരത്തിന് കൊടിയേറും

April 19, 2024
0

  തൃ​ശൂ​ർ: നേ​രം പു​ല​രും​മു​മ്പ്​ തീ​വെ​ട്ടി​യു​ടെ വെ​ളി​ച്ച​ത്തി​ൽ ക​ണി​മം​ഗ​ലം ശാ​സ്താ​വ്​ ആ​ന​പ്പു​റ​മേ​റി വ​ട​ക്കും​നാ​ഥ​നെ കാ​ണാ​ൻ പു​റ​പ്പെ​ടും. ന​ട​പാ​ണ്ടി​യും നാ​ദ​സ്വ​ര​വും അ​ക​മ്പ​ടി​യേ​കും. പോ​ക​പ്പോ​കെ ആ​ന​ക​ളു​ടെ​യും മേ​ള​ക്കാ​രു​ടെ​യും എ​ണ്ണം കൂ​ടും, പാ​ണ്ടി​മേ​ളം മു​റു​കും. നെ​യ്ത​ല​ക്കാ​വി​ല​മ്മ പൂ​ര​വി​ളം​ബ​ര​മ​റി​യി​ച്ച്​ തു​റ​ന്നി​ട്ട​ തെ​ക്കേ ഗോ​പു​ര​ത്തി​ലൂ​ടെ ശാ​സ്താ​വ് മ​തി​ല​ക​ത്ത്​ പ്ര​വേ​ശി​ച്ച്​ വ​ട​ക്കും​നാ​ഥ സ​വി​ധ​ത്തി​ലെ​ത്തി വ​ണ​ങ്ങി തി​രി​ച്ചി​റ​ങ്ങു​മ്പോ​ൾ മേ​ളം ഉ​ച്ച​സ്ഥാ​യി​യി​ലാ​യി​രി​ക്കും. പ​ടി​ഞ്ഞാ​റെ ഗോ​പു​രം വ​ഴി ശ്രീ​മൂ​ല​സ്ഥാ​ന​ത്തേ​ക്ക്​ തി​രി​ച്ചി​റ​ങ്ങു​മ്പോ​ൾ ത​ട്ട​ക​ത്തെ മ​റ്റു​ ദേ​വ​ത​ക​ൾ ഓ​രോ​ന്നാ​യി വ​ട​ക്കും​നാ​ഥ​നെ കാ​ണാ​ൻ പ​ല വ​ഴി​ക​ളി​ലൂ​ടെ വ​രു​ക​യാ​വും.

Continue Reading
തൃശ്ശൂര്‍ പൂര മദ്യനിരോധന സമയക്രമത്തില്‍ മാറ്റം; ഭേദഗതി ഹൈക്കോടതി വിധിയെ തുടര്‍ന്ന്
Kerala Kerala Mex Kerala mx Thrissur
1 min read
31

തൃശ്ശൂര്‍ പൂര മദ്യനിരോധന സമയക്രമത്തില്‍ മാറ്റം; ഭേദഗതി ഹൈക്കോടതി വിധിയെ തുടര്‍ന്ന്

April 18, 2024
0

  തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് മദ്യനിരോധന സമയക്രമത്തില്‍ മാറ്റം വരുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ഭേദഗതി വരുത്തിയത്. നാളെ (ഏപ്രില്‍ 19) പുലര്‍ച്ചെ രണ്ട് മണി മുതല്‍ 20 ന് രാവിലെ 10 വരെയാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തൃശ്ശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനും മദ്യം, മറ്റു ലഹരി വസ്തുക്കളുടെ

Continue Reading
പൂര ലഹരിയിൽ ആറാടി തൃശ്ശൂർ; നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെ ഇന്ന് പൂര വിളംബരത്തിന് തുടക്കം
Kerala Kerala Mex Kerala mx Thrissur
0 min read
23

പൂര ലഹരിയിൽ ആറാടി തൃശ്ശൂർ; നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെ ഇന്ന് പൂര വിളംബരത്തിന് തുടക്കം

April 18, 2024
0

തൃശ്ശൂർ: പൂര ലഹരിയിലേക്ക് തൃശ്ശൂർ. പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാവുക. രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് പോവുക. പാറമേക്കാവ് വഴി തേക്കിൻകാട്ടിലേക്ക് കയറുന്ന നെയ്തലക്കാവിലമ്മ മണികണ്ഠനാലിലെത്തും. അവിടെ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയിൽ ശ്രീമൂലസ്ഥാനത്ത് എത്തും. വടക്കുന്നഥ നകത്ത് പ്രവേശിച്ച് വലം വച്ച് തെക്കേ ഗോപുരം തുറന്ന് പുറത്തേക്കിറങ്ങും. വടക്കുന്നാഥനെ വണങ്ങി അടിയന്തിര മാരാർ ശംഖ് വിളിക്കുന്നതോടെ പൂര വിളംബരം.

Continue Reading