Kerala Kerala Mex Kerala mx Pravasi Top News
1 min read
58

ടോൾ ഗേറ്റുകളുടെ വരുമാനത്തിൽ വൻ വര്‍ധന നേടി ദുബായ്

March 5, 2025
0

ദുബായിൽ പുതിയ ടോൾ ഗേറ്റുകളുടെ വരുമാനത്തിൽ വൻ വര്‍ധന ഉണ്ടായതായി റിപ്പോർട്ട്. വൻ നേട്ടമാണ് ടോൾ ഓപ്പറേറ്ററായ സാലിക് കഴിഞ്ഞ വർഷം സ്വന്തമാക്കിയത്. 230 കോടി ദിർഹം വരുമാനം നേടിയ സാലികിന്‍റെ ടാക്സ് കഴിഞ്ഞുള്ള ലാഭം 116 കോടി ദിർഹമാണ്. സാലക്കിന്റെ വളർച്ച ഓഹരി ഉടമകൾക്കും വലിയ നേട്ടമാണ് നൽകിയിരിക്കുന്നത്. അതേസമയം നവംബറിലാണ് രണ്ടിനാണ് പുതിയ ടോൾ ഗേറ്റുകൾ സാലിക് സ്ഥാപിച്ചത്. ബിസിനസ് ബേ ക്രോസിങ്ങിലും അൽ സഫ സൗത്തിലുമാണ്

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
47

പ്രവാസികൾക്ക് സന്തോഷവാർത്ത; യുപിഐ സംവിധാനം പൂർണമായി നടപ്പാക്കാൻ ഒരുങ്ങി ഖത്തർ

March 5, 2025
0

ഇന്ത്യയുടെ യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ് (യുപിഐ) സംവിധാനം പൂർണമായി നടപ്പാക്കാൻ ഒരുങ്ങി ഖത്തർ. ഇതിനായി കഴിഞ്ഞ വർഷം ഖത്തർ നാഷണൽ ബാങ്കുമായി നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ധാരണയിൽ എത്തിയിരുന്നു. ഇതേ തുടർന്നാണ് യുപിഐ പെയ്മെന്റ് സംവിധാനം ഖത്തറിൽ പൂർണതോതിൽ നടപ്പാക്കാൻ തീരുമാനമായത്. അതേസമയം ഖത്തറിൽ ഇന്ത്യയുടെ യുപിഐ സംവിധാനം എത്തുന്നതോടെ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു.

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
51

റമദാൻ: തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍

March 5, 2025
0

തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. വിവിധ കേസുകളില്‍ ജയിൽ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് മോചനം നൽകുക. ഒരോ വർഷവും റമദാനിൽ രാജകാരുണ്യത്താൽ നിരവധി പേരാണ് ഇങ്ങനെ ജയിൽ മോചിതരാകുന്നത്. അതേസമയം തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനുള്ള അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് റമദാനില്‍ പൊതുമാപ്പ് നല്‍കുന്നത്. എന്നാൽ ഇത്തവണ എത്ര തടവുകാര്‍ക്കാണ് മാപ്പ് നല്‍കുകയെന്ന് അറിയിച്ചിട്ടില്ല. സൽമാൻ രാജാവിന്‍റെ നിർദേശത്തെ തുടർന്ന് സൗദി

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
47

ഭിക്ഷാടനം; കുവൈത്തിൽ 4 വിദേശ വനിതകളെ പിടികൂടി

March 5, 2025
0

കുവൈത്ത് സിറ്റി: ഭിക്ഷാടനത്തിനിടെ കുവൈത്തിൽ നാല് വിദേശ വനിതകളെ പിടികൂടി. ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളിലാണ് ഇവർ ഭിക്ഷാടനം നടത്തിയത്. നാല് വിദേശ വനിതകളെ അന്വേഷണ സംഘം പിടികൂടി. രണ്ട് വ്യത്യസ്ത അറബ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഈ വനിതകൾ. അന്വേഷണ സംഘം ഇവരെ നാടുകടത്തുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. കുവൈത്തിൽ നിയമവിരുദ്ധമായ ഭിക്ഷാടനം തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്ന് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. നാല് വിദേശികളുടെ സ്പോൺസർമാർക്കെതിരെ ആവശ്യമായ നിയമനടപടികൾ

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
46

ബാങ്ക് കാർഡ് ബ്ലോക്ക് ചെയ്യപ്പെട്ടെന്നും അപ്ഡേറ്റ് ചെയ്യണമെന്നും അറിയിച്ച് ഫോൺകോൾ; യുവതിക്ക് നഷ്ടമായത് ബാങ്ക് ബാലൻസ് മുഴുവനും

March 5, 2025
0

കുവൈത്ത് സിറ്റി: ബാങ്ക് കാർഡ് ബ്ലോക്ക് ചെയ്യപ്പെട്ടെന്നും അപ്ഡേറ്റ് ചെയ്യണമെന്നും അറിയിച്ച് ഫോൺകോൾ. യുവതിക്ക് നഷ്ടമായത് 1,710 ദിനാറും 835 ഫിൽസും. തട്ടിപ്പിന് ഇരയായി തന്‍റെ ബാങ്ക് ബാലൻസ് മുഴുവൻ നഷ്ടമായെന്ന് അൽ ഷാമിയ പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകി. ഒരു കുവൈത്ത് ബാങ്കിലെ ജീവനക്കാരനാണെന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് തനിക്ക് ഒരു കോൾ ലഭിച്ചെന്നും തന്‍റെ ബാങ്ക് കാർഡ് ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അത് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും അറിയിച്ചതായി

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
44

ഹജ്ജ് തീർത്ഥാടകർക്കുള്ള പുതുക്കിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ഉംറ മന്ത്രാലയം

March 5, 2025
0

റിയാദ്: ഹജ്ജ് തീർത്ഥാടകർക്കായുള്ള പുതുക്കിയ മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി ഹജ്ജ്, ഉംറ മന്ത്രാലയം. തീർത്ഥാടകരുടെ ല​ഗേജിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത സാധനങ്ങളുടെ പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്. പടക്കങ്ങൾ, വ്യാജ കറൻസി, രജിസ്റ്റർ ചെയ്യാത്ത മരുന്നുകൾ, നിരീക്ഷണത്തിനായി ഉപയോ​ഗിക്കുന്ന ഉപകരണങ്ങൾ, റാഡാർ സംവിധാനങ്ങൾ, സ്റ്റൺ ​ഗണ്ണുകൾ, ലേസർ പേനകൾ, ഒളി ക്യാമറകൾ തുടങ്ങി നിരവധി വസ്തുക്കൾ നിരോധന പട്ടികയിൽ മന്ത്രാലയം ഉൾപ്പെടുത്തിയിട്ടുണ്ട്. മേൽപ്പറഞ്ഞ സാധനങ്ങളൊന്നും ല​ഗേജിൽ ഇല്ലെന്ന് യാത്രക്ക് മുൻപ് തന്നെ ഉറപ്പുവരുത്തണമെന്നും

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
41

പൊ​തു​സ്ഥ​​ല​ങ്ങ​ളി​ല്‍ വാ​ഹ​നം ഉ​പേ​ക്ഷി​ച്ചാ​ൽ ക​ന​ത്ത പി​ഴ: നടപടിയുമായി അബുദാബി

March 5, 2025
0

അബുദാബി: പൊ​തു​സ്ഥ​​ല​ങ്ങ​ളി​ല്‍ വാഹനങ്ങള്‍ ഉപേക്ഷിച്ചാൽ ഇനി മുതൽ കനത്ത പിഴ നൽകേണ്ടി വരും. പൊതുഭംഗിക്ക് കോട്ടം തട്ടുന്ന രീതിയിൽ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് അബുദാബി നഗര, ഗതാഗത വകുപ്പ് അറിയിച്ചു. അതേസമയം വൃത്തിഹീനമായ നിലയില്‍ കാറുകള്‍ നിര്‍ത്തിയിട്ട് പോവുന്നതും കുറ്റകരമാണ്. അഴുക്ക്​ നിറഞ്ഞ വാഹനം പൊതുസ്ഥലനങ്ങളിൽ നിര്‍ത്തിയിട്ടാല്‍ 500 ദിര്‍ഹമാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 1,000 ദിര്‍ഹമായി പിഴ വര്‍ധിപ്പിക്കും. മൂന്നാം തവണയും ലംഘനം

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
45

ഒമാനില്‍ സയാമീസ് ഇരട്ടകളെ വേർപെടുത്തി

March 5, 2025
0

മസ്കറ്റ്: ഒമാനില്‍ 19 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി. ഒമാൻ ആരോഗ്യ മന്ത്രി ഡോക്ടർ ഹിലാൽ ബിൻ അലി അൽസബ്തിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വളരെ സങ്കീർണ്ണമായ ഈ ശസ്ത്രക്രിയ നടത്തിയത്. ഒമാൻ ആരോഗ്യ രംഗത്ത് ഈ സുപ്രധാന നാഴികക്കല്ല് കൈവരിച്ചത് ഓംഫാലോപാഗസ് അവസ്ഥയിലുള്ള ഇരട്ടകളുടെ ആദ്യ വേർപിരിയൽ വിജയകരമായി നടത്തിക്കൊണ്ടാണ്. ഇത്തരത്തിലുള്ള ഒമാനിലെ ആദ്യ ശസ്ത്രക്രിയയാണിത്. ഇരട്ടകൾ ഇപ്പോൾ ഐസിയുവിൽ തീവ്രപരിചരണത്തിലാണ്. അവരുടെ ആരോഗ്യനില ക്രമാനുഗതമായി

Continue Reading
Business Kerala Kerala Mex Kerala mx Pravasi Top News
1 min read
48

വീണ്ടും ഇടിഞ്ഞ് രൂപയുടെ മൂല്യം

March 5, 2025
0

ദോഹ: ഓഹരി വിപണിയില്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്ത്യന്‍ രൂപയുമായുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കുകളില്‍ വര്‍ധനയുണ്ടായി. ശമ്പളം ലഭിക്കുന്ന ആഴ്ചയായതിനാല്‍ വിനിമയ നിരക്കിലെ വര്‍ധന പ്രവാസികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നത് നേട്ടമാണ്. സ്വകാര്യ മേഖലയിൽ മിക്ക കമ്പനികളും 5നും 10നും ഇടയിലാണ് ശമ്പളം കൊടുക്കുന്നത് എന്നതിനാൽ വർധന കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയുക വരും ദിവസങ്ങളിലാണ്. നിലവിലെ നിരക്ക് വർധന 10 വരെയെങ്കിലും തുടരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. നോമ്പുകാലമായതിനാല്‍ നാട്ടിലെ കുടുംബത്തിനായി

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
42

ദുബായിൽ നിന്നെത്തിയ നടിയുടെ ശരീരത്തിൽ നിന്നും കണ്ടെത്തിയത് 15 കിലോയോളം സ്വർണം

March 5, 2025
0

ബെംഗളൂരു; സ്വർണക്കടത്തിന് നടി അറസ്റ്റിൽ. കന്നട നടി രന്യ റാവുവിനെയാണ് ബെം​ഗളുരുവിലെ കെംപ​ഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്(ഡിആർഐ) അറസ്റ്റ് ചെയ്തത്. 14.8 കിലോ സ്വർണം ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു. ദുബായിൽ നിന്നാണ് രന്യ സ്വർണവുമായി എത്തിയത്. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നും തിങ്കളാഴ്ച്ച രാത്രിയിൽ എമിറേറ്റ്സ് ഫ്ലൈറ്റിലാണ് താരം ബെം​ഗളുരുവിലെത്തിയത്. തുടർച്ചയായി വിദേശയാത്രകൾ നടത്തുന്നതിന്റെ

Continue Reading