Your Image Description Your Image Description

കുവൈത്ത് സിറ്റി: ഭിക്ഷാടനത്തിനിടെ കുവൈത്തിൽ നാല് വിദേശ വനിതകളെ പിടികൂടി. ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളിലാണ് ഇവർ ഭിക്ഷാടനം നടത്തിയത്. നാല് വിദേശ വനിതകളെ അന്വേഷണ സംഘം പിടികൂടി. രണ്ട് വ്യത്യസ്ത അറബ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഈ വനിതകൾ. അന്വേഷണ സംഘം ഇവരെ നാടുകടത്തുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

കുവൈത്തിൽ നിയമവിരുദ്ധമായ ഭിക്ഷാടനം തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്ന് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. നാല് വിദേശികളുടെ സ്പോൺസർമാർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അവരുടെ സ്പോൺസർഷിപ്പിലുള്ളവർ നടത്തിയ നിയമ ലംഘനങ്ങൾക്ക് അവരെ ഉത്തരവാദികളാക്കുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. രാജ്യത്ത് ക്രമസമാധാനം നിലനിർത്താൻ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അധികൃതര്‍ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *