Your Image Description Your Image Description

അബുദാബി: പൊ​തു​സ്ഥ​​ല​ങ്ങ​ളി​ല്‍ വാഹനങ്ങള്‍ ഉപേക്ഷിച്ചാൽ ഇനി മുതൽ കനത്ത പിഴ നൽകേണ്ടി വരും. പൊതുഭംഗിക്ക് കോട്ടം തട്ടുന്ന രീതിയിൽ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് അബുദാബി നഗര, ഗതാഗത വകുപ്പ് അറിയിച്ചു.

അതേസമയം വൃത്തിഹീനമായ നിലയില്‍ കാറുകള്‍ നിര്‍ത്തിയിട്ട് പോവുന്നതും കുറ്റകരമാണ്. അഴുക്ക്​ നിറഞ്ഞ വാഹനം പൊതുസ്ഥലനങ്ങളിൽ നിര്‍ത്തിയിട്ടാല്‍ 500 ദിര്‍ഹമാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 1,000 ദിര്‍ഹമായി പിഴ വര്‍ധിപ്പിക്കും. മൂന്നാം തവണയും ലംഘനം തുടര്‍ന്നാല്‍ പിഴത്തുക 2,000 ദിര്‍ഹമായി ഉയരും.

പൊതുഭംഗിക്ക്​ കോട്ടമുണ്ടാകുന്ന തരത്തിൽ വാഹനങ്ങള്‍ ഉപേക്ഷിച്ചുപോയാല്‍ 1,000 ദിര്‍ഹമാണ് ഉടമയ്‌ക്കെതിരെ ചുമത്തുക. രണ്ടാം വട്ടവും ലംഘനമുണ്ടായാല്‍ പിഴ 2,000 ദിര്‍ഹമാക്കും. മൂന്നാം വട്ടവും നിയമലംഘനം നടത്തിയാല്‍ 4000 ദിര്‍ഹമായിരിക്കും പിഴ ചുമത്തുക.

വേനല്‍ക്കാലങ്ങളില്‍ നിര്‍ത്തിയിട്ട കാറുകളില്‍ പൊടിപിടിക്കാന്‍ സാധ്യത കൂടുതലായതിനാല്‍ താമസക്കാര്‍ കാറുകള്‍ വൃത്തിയോടെയാണ് കിടക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. രൂപഭേദം വരുത്തി ശബ്ദമലിനീകരണം നടത്തിയതിന് അബുദാബിയിലും അല്‍ഐനിലുമായി ജനുവരിയില്‍ മാത്രം 106 വാഹനങ്ങള്‍ അധികൃതർ പിടിച്ചെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *