Your Image Description Your Image Description

മദീന വിമാനത്താവളത്തെ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളമായി തിരഞ്ഞെടുത്തു. സ്‌കൈ ട്രാക്ക് വേൾഡ് എയർപോർട്ട് അവാർഡ് ദാന ചടങ്ങിലാണ് ബഹുമതി. ലോകത്തെ ഏറ്റവും മികച്ച 100 അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ അമ്പതാം സ്ഥാനവും മദീന എയർപോർട്ട് നേടി.

ഇത് നാലാം തവണയാണ് മദീന എയർപോർട്ടിന് ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളം എന്ന ബഹുമതി നേടുന്നത്. സ്‌പെയിനിലെ മാഡ്രിഡിൽ നടന്ന വേൾഡ് എയർപോർട്ട് അവാർഡ് ദാന ചടങ്ങിലാണ് നേട്ടം.

മറ്റ് നിരവധി അന്താരാഷ്ട്ര പ്രാദേശിക അവാർഡുകളും അംഗീകാരങ്ങളും മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം നേടിയിട്ടുണ്ട്. 10 മുതൽ 20 ലക്ഷം വരെ യാത്രക്കാരുടെ വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ വിമാനത്താവളമായും മദീന വിമാനത്താവളത്തെ തിരഞ്ഞെടുത്തു. നൂതന സേവനങ്ങളും മികച്ച യാത്രാനുഭവങ്ങളും പരിഗണിച്ചാണ് ബഹുമതികൾ.

Leave a Reply

Your email address will not be published. Required fields are marked *