Your Image Description Your Image Description

ബെംഗളൂരു; സ്വർണക്കടത്തിന് നടി അറസ്റ്റിൽ. കന്നട നടി രന്യ റാവുവിനെയാണ് ബെം​ഗളുരുവിലെ കെംപ​ഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്(ഡിആർഐ) അറസ്റ്റ് ചെയ്തത്. 14.8 കിലോ സ്വർണം ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു.

ദുബായിൽ നിന്നാണ് രന്യ സ്വർണവുമായി എത്തിയത്. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നും തിങ്കളാഴ്ച്ച രാത്രിയിൽ എമിറേറ്റ്സ് ഫ്ലൈറ്റിലാണ് താരം ബെം​ഗളുരുവിലെത്തിയത്. തുടർച്ചയായി വിദേശയാത്രകൾ നടത്തുന്നതിന്റെ പേരിൽ നടി ഡിആർഐയുടെ നിരീക്ഷണത്തിലായിരുന്നു.

കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു. കഴിഞ്ഞ 15 ദിവസത്തിനിടെ നടി നാലു തവണയാണ് ദുബായ് യാത്ര നടത്തിയത്. സ്വർണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് പ്രവർത്തനത്തിന് അറിയാതെ സഹായിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. വിമാനത്താവളത്തിൽ രന്യ റാവു ഡിജിപിയുടെ മകളാണെന്ന് അവകാശപ്പെടുകയും വീട്ടിലേക്ക് കൊണ്ടുപോകാൻ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *