Your Image Description Your Image Description

ഇന്ത്യയുടെ യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ് (യുപിഐ) സംവിധാനം പൂർണമായി നടപ്പാക്കാൻ ഒരുങ്ങി ഖത്തർ. ഇതിനായി കഴിഞ്ഞ വർഷം ഖത്തർ നാഷണൽ ബാങ്കുമായി നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ധാരണയിൽ എത്തിയിരുന്നു. ഇതേ തുടർന്നാണ് യുപിഐ പെയ്മെന്റ് സംവിധാനം ഖത്തറിൽ പൂർണതോതിൽ നടപ്പാക്കാൻ തീരുമാനമായത്.

അതേസമയം ഖത്തറിൽ ഇന്ത്യയുടെ യുപിഐ സംവിധാനം എത്തുന്നതോടെ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു. ഖത്തർ വെബ് സമ്മിറ്റിൽ സംസാരിക്കുന്നതിനിടെയാണ് അംബാസഡർ ഇക്കാര്യം വെളിപ്പെടുത്തിയത്.

പൂർണതോതിൽ ഖത്തറിൽ യുപിഐ നടപ്പിലാക്കാൻ ഖത്തർ നാഷണൽ ബാങ്കുമായുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. ആദ്യ ഘട്ട പരീക്ഷണം വിജയകരമായതിനാൽ ലോഞ്ചിങ്ങും നടത്തിക്കഴിഞ്ഞു. ഇതോടെ ഖത്തറും ഇന്ത്യയും തമ്മിലുള്ള ഡിജിറ്റൽ പണമിടപാടുകൾ വർധിക്കുമെന്നും അംബാസഡർ പറഞ്ഞു. ഖത്തറിലെ ഇന്ത്യൻ പ്രവാസികൾ എട്ട് ലക്ഷത്തോളം വരും. യുപിഐ സംവിധാനം പൂർണതോതിൽ നടപ്പാക്കുന്നതോടെ പ്രവാസികൾക്ക് ഇനി ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ ലളിതമാക്കാൻ കഴിയും. റസ്റ്റോറന്റുകൾ, റീടെയിൽ ഷോപ്പുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, മാളുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം യുപിഐ സേവനം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *