Kerala Kerala Mex Kerala mx Pathanamthitta
1 min read
44

തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്

January 2, 2025
0

പത്തനംതിട്ട : ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്. 73, 588 പേരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. മകരവിളക്ക് പൂജകള്‍ക്കായി നട തുറന്ന ശേഷമുള്ള ആദ്യ രണ്ട് ദിനവും ഒരു ലക്ഷത്തിലധികം പേര്‍ ദര്‍ശനം നടത്തിരുന്നു. അതേസമയം ശബരിമല സന്നിധിയില്‍ നാദോപാസനയുമായി മട്ടന്നൂരും സംഘവും കഴിഞ്ഞ ദിവസമെത്തിയിരുന്നു. അയ്യപ്പ സന്നിധിയില്‍ നാദോപാസനയര്‍പ്പിക്കാനാണ് സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കൂടിയായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും സംഘവും സന്നിധാനത്തെത്തിയത്.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
44

അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് ഒരുകോടിയുടെ ബസ് ടെർമിനൽ : ഡെപ്യൂട്ടി സ്പീക്കർ

January 2, 2025
0

അടൂർ: വികസന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് ഒരു കോടി രൂപ ചെലവഴിച്ച് ബസ് ടെർമിനൽ നിർമിക്കുമെന്ന് ഡെപ്യൂട്ടി സ്പ‌ീക്കർ ചിറ്റയം ഗോപകുമാർ. ഏറത്ത് പഞ്ചായത്തിലെ കെഎപി മൂന്നാം ബറ്റാലിയൻ കാര്യാലയത്തിലെ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 35 ലക്ഷം രൂപ അനുവദിച്ചു. കൊടുമൺ ഗീതാഞ്ജലി വായനശാലയ്ക്ക് 35 ലക്ഷം രൂപയുടെ പുതിയ കെട്ടിടം നിർമ്മിക്കും. കൊടുമൺ പഞ്ചായത്തിലെ അറന്തക്കുളങ്ങര എൽ.പി.എസിന് 35 ലക്ഷം രൂപ ചെലവഴിച്ച് പുതിയ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
55

ശബരിമല : മകരസംക്രമപൂജ 14 ന്

January 2, 2025
0

ശബരിമല: ശബരിമലയിൽ മകരസംക്രമ പൂജയും മകരജ്യോതിയും 14 ന് നടക്കും. സൂര്യൻ ധനുരാശി യിൽ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന 14 ന് രാവിലെ 8.55 നാണ് മകരസംക്രമ പൂജയും സംക്രമാഭിഷേകവും. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്ന് പ്രത്യേക ദൂതൻവശം കൊണ്ടുവരുന്ന അയ്യപ്പമുദ്രയിലെ നെയ്യാണ് പൂജാ മധ്യത്തിൽ ഭഗവാന് അഭിഷേകം ചെയ്യുക. പന്തളം കൊട്ടാരത്തിൽ നിന്നും കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി വൈകിട്ട് 6.40 ന് ദീപാരാധന നടക്കും. ഈ സമയംആകാശനീലിമയിൽ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
97

സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം, ഭാര്യക്കും കുഞ്ഞിനും പരിക്ക്

January 1, 2025
0

പത്തനംതിട്ട: സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട നരിയാപുരത്താണ് അപകടം നടന്നത്. മാവേലിക്കര സ്വദേശി അഖിൽ കൃഷ്ണൻ ആണ് മരിച്ചത്. അഖിലിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ഭാര്യ ഐശ്വര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു. ഇതിൽ ഐശ്വര്യയുടെ പരിക്ക് ​ഗുരുതരമാണ്. ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ ദമ്പതികളുടെ രണ്ടര വയസ്സുള്ള മകളുടെ പരിക്ക് ഗുരുതരമല്ല. വള്ളിക്കോടുള്ള ഐശ്വര്യയുടെ വീട്ടിൽ പോയി മടങ്ങിവരും വഴിയായിരുന്നു അപകടം.

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
47

കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും

January 1, 2025
0

പൊലീസ് വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 593 2023)(എപിബി-കെഎപിIII) പത്തനംതിട്ട ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 7,8,9,10,13,15 തീയതികളില്‍ രാവിലെ 5.30 മുതല്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് എസ്എംഎസ് മുഖേനയും ഒറ്റിആര്‍ പ്രൊഫൈല്‍ വഴിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ സ്വന്തം പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, സാധുവായ തിരിച്ചറിയല്‍ കാര്‍ഡ്

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
58

ശബരിമല വിമാനത്താവളം: സാമൂഹികാഘാത പഠന റിപ്പോർട്ട് പുറത്ത്

January 1, 2025
0

എരുമേലി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കലുമായി സംബന്ധിച്ച സാമൂഹികാഘാത പഠന റിപ്പോർട്ട് പുറത്ത്. ഭൂമിയേറ്റെടുക്കുമ്പോൾ ഉപകാരപ്രദമല്ലാതെ പോകുന്ന സ്‌ഥലം കൂടി ഏറ്റെടുക്കുന്നത് അഭികാമ്യമെന്നു സാമൂഹികാഘാത പഠനത്തിൻ്റെ അന്തിമ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.നിലവിൽ സ്ഥാപിച്ച കുറ്റികളുടെ അതിരിനു പുറത്തു പല സ്‌ഥലങ്ങളിലും ഉപകാരമില്ലാത്ത രീതിയിൽ ഭൂമി അവശേഷിക്കുന്നുണ്ട്. അതേറ്റെടുത്താൽ ഉടമകൾക്ക് ഉപകാരപ്രദമാകുമെന്നാണു കൊച്ചി തൃക്കാക്കര ഭാരതമാതാ കോളജ് ഓഫ് സോഷ്യൽ വർക്ക് വിഭാഗം തയാറാക്കി ജില്ലാ കലക്‌ടർക്കു സമർപ്പിച്ച അന്തിമ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
53

ശ​ബ​രി​മ​ല​ ; കാ​ന​ന പാ​ത​വ​ഴി​യു​ള്ള പ്ര​ത്യേ​ക പാ​സ് നി​ര്‍​ത്ത​ലാ​ക്കി

January 1, 2025
0

പ​ത്ത​നം​തി​ട്ട: കാ​ന​ന പാ​ത വ​ഴി അ​യ്യ​പ്പ ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് ന​ൽ​കി​യി​രു​ന്ന പാ​സ് നി​ർ​ത്ത​ലാ​ക്കി. തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം എ. ​അ​ജി​കു​മാ​ർ വ്യ​ക്ത​മാ​ക്കി. 5000 പേ​ർ​ക്ക് പ്ര​ത്യേ​ക പാ​സ് ന​ൽ​കാ​നാ​യി​രു​ന്നു ധാ​ര​ണ. എ​ന്നാ​ൽ കാ​ന​ന​പാ​ത വ​ഴി വ​രു​ന്ന അ​യ്യ​പ്പ​ഭ​ക്ത​രു​ടെ എ​ണ്ണം അ​ഞ്ചി​ര​ട്ടി​യാ​യി വ​ർ​ധി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്പെ​ഷ്യ​ൽ പാ​സി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ പ്ര​ത്യേ​ക പാ​സ് ന​ൽ​കേ​ണ്ടെ​ന്നാ​ണ് ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം.

Continue Reading