ട്രെ​യി​ൻ യാ​ത്ര​ക്കിടെ മലയാളി ദമ്പതികളെ ബോധം കെടുത്തി വൻക​വ​ർ​ച്ച
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
41

ട്രെ​യി​ൻ യാ​ത്ര​ക്കിടെ മലയാളി ദമ്പതികളെ ബോധം കെടുത്തി വൻക​വ​ർ​ച്ച

October 13, 2024
0

പത്തനംതിട്ട:കൊല്ലം – വിശാഖപട്ടണം എക്സ്പ്രസിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി.ഡി.രാജു (70),ഭാര്യ മറിയാമ്മ (68) എന്നിവരാണു കവർച്ചക്കിരയായത്.ഉറങ്ങിക്കിടക്കുമ്പോള്‍ സമീപത്ത് വച്ചിരുന്ന ഫ്ലാസ്കിലാണ് മരുന്ന് കലര്‍ത്തിയത്. ജോളാര്‍പ്പേട്ടയില്‍ ഇറങ്ങേണ്ടവര്‍ ഉറങ്ങിപ്പോയത് കാരണം കാട്പാടിയിലാണ് ഇറങ്ങിയത്. ഇവരുടെ സ്വർണം, മൊബൈൽ ഫോൺ, ബാഗ് എന്നിവയുൾപ്പെടെ മോഷണം പോയിട്ടുണ്ട്. ദമ്പതികൾ കാട്പാടി പൊലീസില്‍ പരാതി നല്‍കി.ട്രെയിനിലെ സ്ഥിരം മോഷ്ടാക്കളാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം.ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.വെല്ലൂര്‍

Continue Reading
ശബരിമലയിലെത്തുന്ന എല്ലാ ഭക്തർക്കും സുഗമമായ ദർശനം ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ.
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
35

ശബരിമലയിലെത്തുന്ന എല്ലാ ഭക്തർക്കും സുഗമമായ ദർശനം ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ.

October 13, 2024
0

പത്തനംതിട്ട:വരുന്ന മണ്ഡല – മകരവിളക്ക് സീസണിൽ ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കിയ സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ കക്ഷികളടക്കം രംഗത്തെത്തിയതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.തീർഥാടകരുടെ പ്രതിദിന എണ്ണം 80,000ന് മുകളിൽ പോകാതെ ക്രമീകരിക്കേണ്ടത് തീർഥാടകരുടെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് അനിവാര്യമാണ്. സ്പോട്ട് ബുക്കിങ്ങിന് പകരം ക്രമീകരണം ഏർപ്പെടുത്തും. വിവിധ ഇടത്താവളങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ ഒരുക്കും. ഭക്തരുടെ താൽപര്യങ്ങൾ സംരക്ഷിക്കും. ശബരിമലയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തി കലാപമുണ്ടാക്കാൻ ആരെയും അനുവദിക്കില്ല. ഭക്തജനങ്ങളുടെ സുരക്ഷ മാത്രമാണ്

Continue Reading
130-ാമത് മാരാമണ്‍ കണ്‍വന്‍ഷൻ ഫെബ്രുവരി 9 മുതല്‍
Kerala Kerala Mex Kerala mx Pathanamthitta
1 min read
31

130-ാമത് മാരാമണ്‍ കണ്‍വന്‍ഷൻ ഫെബ്രുവരി 9 മുതല്‍

October 13, 2024
0

തിരുവല്ല: ചരിത്രപ്രസിദ്ധമായ ആത്മീയ സംഗമത്തിന് പമ്പാ തീരത്ത് ഫെബ്രുവരി 9 മുതല്‍ തുടക്കമാകും.130-ാമത് മാരാമൺ കൺവൻഷനാണ് 2025 ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാനദിയിലെ മണല്‍പുറത്ത് നടത്തുക്കുന്നത്. 2025 മാരാമണ്‍ കണ്‍വന്‍ഷന്റെ വിപുലമായ ക്രമീകരണങ്ങള്‍ ആരംഭിച്ചു.ദൈവവചന കേഴ്‌വിയും അതു പ്രാവർത്തികമാക്കലുമാണ് മാരാമൺ കൺവൻഷനെ വ്യത്യസ്തമാക്കുന്നത്. മനുഷ്യരുടെ ആവശ്യങ്ങൾ അറിഞ്ഞ് പരിഹാരത്തിനായി പ്രവർത്തിക്കണമെന്നാണ് കൺവൻഷൻ പഠിപ്പിക്കുന്നത്.

Continue Reading
തുലാമാസ പൂജകൾക്കായി ശബരിമല നട 16ന് തുറക്കും
Kerala Kerala Mex Kerala mx Pathanamthitta
1 min read
31

തുലാമാസ പൂജകൾക്കായി ശബരിമല നട 16ന് തുറക്കും

October 13, 2024
0

ശബരിമല : തുലാമാസ പൂജകൾക്കായി ശബരിമല നട 16ന് വൈകിട്ട് 5ന് തുറക്കും. അന്നു രാത്രി 10 വരെ തീർഥാടകർക്ക് ദർശനത്തിന് അവസരം ലഭിക്കും. 17 മുതൽ 21 വരെയാണ് തുലാമാസ പൂജകൾ നടക്കുക. 21ന് രാത്രി 10ന് ശബരിമല നട അടയ്ക്കും. പുതിയ മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് 17ന് രാവിലെ ഉഷഃപൂജയ്ക്കു ശേഷം സന്നിധാനത്തു നടക്കും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.

Continue Reading
ശ​ബ​രി​മ​ല സ്പോ​ട്ട് ബു​ക്കിം​ഗ് ; ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ഒ​ക്ടോ​ബ​ർ 26 ന്
Kerala Kerala Mex Kerala mx Pathanamthitta
1 min read
36

ശ​ബ​രി​മ​ല സ്പോ​ട്ട് ബു​ക്കിം​ഗ് ; ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ഒ​ക്ടോ​ബ​ർ 26 ന്

October 13, 2024
0

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്പോ​ട്ട് ബു​ക്കിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ഒ​ക്ടോ​ബ​ർ 26 ന് ​ചേ​രും. പ​ന്ത​ള​ത്ത് വ​ച്ചാ​ണ് യോ​ഗം ന​ട​ക്കു​ക. തീ​ർ​ഥാ​ട​ന​ത്തി​ൽ സ​ർ​ക്കാ​രും ദേ​വ​സ്വം​ബോ​ർ​ഡും അ​നാ​സ്ഥ കാ​ട്ടു​ന്നു എ​ന്നാ​ണ് ആ​ക്ഷേ​പം. ബോ​ധ​വ​ത്ക​ര​ണ​വും സ​മ​ര​പ​രി​പാ​ടി​യും ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി. ശ​ബ​രി​മ​ല​യി​ല്‍ വെ​ര്‍​ച്വ​ല്‍ ക്യൂ ​മാ​ത്ര​മാ​യി ഭ​ക്ത​രെ ക​യ​റ്റി​വി​ടാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ല്‍ വ​ലി​യ പ്ര​ക്ഷോ​ഭം കാ​ണേ​ണ്ടി​വ​രു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞി​രു​ന്നു.

Continue Reading
2024 വർഷത്തെ ശബരിമല മേൽശാന്തി നറുക്കെടുപ്പ് തുലാം ഒന്നിന്; ശബരിമല മേൽശാന്തിയെയും മാളികപ്പുറം മേൽശാന്തിയെയും ഇക്കുറി ഋഷികേശ് വർമയും എം വൈഷ്ണവിയും നറുക്കെടുക്കും
Kerala Kerala Mex Kerala mx Pathanamthitta
1 min read
43

2024 വർഷത്തെ ശബരിമല മേൽശാന്തി നറുക്കെടുപ്പ് തുലാം ഒന്നിന്; ശബരിമല മേൽശാന്തിയെയും മാളികപ്പുറം മേൽശാന്തിയെയും ഇക്കുറി ഋഷികേശ് വർമയും എം വൈഷ്ണവിയും നറുക്കെടുക്കും

October 11, 2024
0

പന്തളം നടുവിലെ മുറികൊട്ടാരത്തിൽ മുൻ രാജപ്രതിനിധി പ്രദീപ്കുമാർ വർമ്മയുടെ മകൾ പൂർണ്ണവർമ്മ – ഗിരീഷ് വിക്രം ദമ്പതികളുടെ മകനാണ് ഋഷികേശ് വർമ. പന്തളം വടക്കേടത്ത് കൊട്ടാരത്തിൽ കൈരളി തമ്പുരാട്ടിയുടെ മകൾ മിഥുൻ – പ്രീജ ദമ്പതികളുടെ മകളാണ് വൈഷ്ണവി. ഒക്ടോബർ 16 ഉച്ചയ്ക്ക് ശേഷം തിരുവാഭരണം മാളികയുടെ മുൻവശം കെട്ട് നിറച്ച വലിയ കോയിക്കൽ ക്ഷേത്രദർശന ശേഷം സംഘം പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ഒപ്പമാണ് ശബരിമലക്ക് യാത്ര തിരിക്കുക.ഋഷികേശ് വർമ ശബരിമല

Continue Reading
പത്തനംതിട്ടയിൽ അന്താരാഷ്ട്ര ചലച്ചിത്രമേള
Kerala Kerala Mex Kerala mx Pathanamthitta
0 min read
40

പത്തനംതിട്ടയിൽ അന്താരാഷ്ട്ര ചലച്ചിത്രമേള

October 11, 2024
0

പത്തനംതിട്ട : പത്തനംതിട്ടയിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്.എഫ്.പി) സംഘടിപ്പിക്കുന്നു. പത്തനംതിട്ട നഗരസഭയും സംസ്ഥാന ചലച്ചിത്ര അക്കാദമിയും ചേർന്ന് നവംബർ 8, 9, 10 തീയതികളിൽ നഗരത്തിലെ നാല് തീയറ്ററുകളിൽ മേള സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. വിശദവിവരങ്ങൾ ഉൾപ്പെടുത്തിയ ഫെസ്റ്റിവൽ ബുക്ക് ഉടൻ പുറത്തിറക്കും. സംസ്ഥാന മന്ത്രിമാർ, വിഖ്യാത സംവിധായകർ, ചലച്ചിത്ര അക്കാദമി ചെയർമാൻ എന്നിവർക്കൊപ്പം ചലച്ചിത്ര മേഖലയിലെ പ്രഗത്ഭരും പത്തനംതിട്ടയുടെ ചലച്ചിത്ര പ്രതിഭകളും

Continue Reading
കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം ; ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു പ​രി​ക്ക്
Kerala Kerala Mex Kerala mx Pathanamthitta
0 min read
38

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം ; ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു പ​രി​ക്ക്

October 11, 2024
0

പ​ത്ത​നം​തി​ട്ട: അ​ഞ്ച​ക്കാ​ല റിം​ഗ് റോ​ഡി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം. ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി അ​നീ​ഷി​നാ​ണ് (27) പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. കാ​ലി​നും കൈ​യ്ക്കും ത​ല​യ്ക്കും പ​രി​ക്കേ​റ്റ അ​നീ​ഷി​നെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Continue Reading
അ​ട​വി കു​ട്ട​വ​ഞ്ചി സ​വാ​രി ; അ​ഞ്ച് പേ​ർ​ക്ക് കു​ള​വി​യു​ടെ കു​ത്തേ​റ്റു
Kerala Kerala Mex Kerala mx Pathanamthitta
1 min read
37

അ​ട​വി കു​ട്ട​വ​ഞ്ചി സ​വാ​രി ; അ​ഞ്ച് പേ​ർ​ക്ക് കു​ള​വി​യു​ടെ കു​ത്തേ​റ്റു

October 11, 2024
0

കോ​ന്നി: അ​ട​വി കു​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് കു​ള​വി​യു​ടെ കു​ത്തേ​റ്റു. പ​രു​മ​ല സ്വ​ദേ​ശി​ക​ളാ​യ അ​ക്ഷ​യ്(19), ആ​ദി​ത്യ​ൻ(19), വി​ഷ്ണു(19), ബി​നി​ൽ(19), പ്രി​നോ (19) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.ഇ​വ​രെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു. കേ​ര​ള​ത്തി​ലെ കോ​ന്നി​യി​ലെ ക​ല്ലാ​ർ ന​ദി​യു​ടെ തീ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഒ​രു പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണ് അ​ട​വി. അ​ട​വി​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം ക​ല്ലാ​ർ ന​ദി​യി​ലൂ​ടെ​യു​ള്ള കു​ട്ട​വ​ഞ്ചി സ​വാ​രി​യാ​ണ് . കോ​ന്നി ഇ​ക്കോ ടൂ​റി​സ​ത്തിന്‍റെ ഭാ​ഗ​മാ​ണ്

Continue Reading
കൈക്കൂലി ചോദിച്ച കേസിൽ ആശുപത്രി അസിസ്റ്റൻറ് സർജന് സസ്പെൻഷൻ
Kerala Kerala Mex Kerala mx Pathanamthitta
0 min read
38

കൈക്കൂലി ചോദിച്ച കേസിൽ ആശുപത്രി അസിസ്റ്റൻറ് സർജന് സസ്പെൻഷൻ

October 10, 2024
0

പത്തനംതിട്ട: അടൂർ സ്വദേശിനെ ദിവ്യംഗയായ വീട്ടമ്മയോടാണ് ഡോക്ടർ ശസ്ത്രക്രിയ നടത്താനായി 12000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ശരീരത്തിലെ ചെറിയ മുഴ നീക്കം ചെയ്യാൻ 12000 രൂപയാണ് ഇയാൾ ചോദിച്ചത്.ജനറൽ ആശുപത്രി അസിസ്റ്റൻറ് സർജൻ ഡോ.എസ് വിനീതിനെയാണ് ആരോഗ്യവകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖ ഉൾപ്പെടെ പരിശോധിച്ചശേഷമാണ് നടപടി. പരാതിക്കാരുടെ സഹോദരിയെയാണ് ചികിത്സയ്ക്കായി കൊണ്ടുവന്നത്. സ്വകാര്യമായി പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തേക്ക് പണവുമായി വരാൻ ഡോക്ടർ അവരോട് നിർദ്ദേശിക്കുകയായിരുന്നു.

Continue Reading