Your Image Description Your Image Description

അടൂർ: വികസന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് ഒരു കോടി രൂപ ചെലവഴിച്ച് ബസ് ടെർമിനൽ നിർമിക്കുമെന്ന് ഡെപ്യൂട്ടി സ്പ‌ീക്കർ ചിറ്റയം ഗോപകുമാർ. ഏറത്ത് പഞ്ചായത്തിലെ കെഎപി മൂന്നാം ബറ്റാലിയൻ കാര്യാലയത്തിലെ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 35 ലക്ഷം രൂപ അനുവദിച്ചു. കൊടുമൺ ഗീതാഞ്ജലി വായനശാലയ്ക്ക് 35 ലക്ഷം രൂപയുടെ പുതിയ കെട്ടിടം നിർമ്മിക്കും. കൊടുമൺ പഞ്ചായത്തിലെ അറന്തക്കുളങ്ങര എൽ.പി.എസിന് 35 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമിക്കും.

ഏറത്തു പഞ്ചായത്തിലെ ദീപ്‌തി സ്പെഷൽ സ്കൂൾ കുട്ടികളുടെ യാത്രാസൗകര്യത്തിനായി 25 ലക്ഷം രൂപ ചെലവഴിച്ച് പുതിയ സ്‌കൂൾ ബസ് വാങ്ങി നൽകും. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ അങ്കണവാടിക്ക് 27 ലക്ഷം രൂപയും പള്ളിക്കൽ അംഗൻവാടിക്ക് 20 ലക്ഷം രൂപയും ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 29 -ാം നമ്പർ അങ്കണവാടിക്ക് 15 ലക്ഷം രൂപയും അനുവദിച്ച് പുതിയകെട്ടിടങ്ങൾ നിർമ്മിക്കും.
കടമ്പനാട് മണ്ണടി എച്ച്എസ് ആൻഡ് വി.എച്ച്.എസ്.എസ്. പാചകപ്പുര നിർമ്മാണത്തിന് 10 ലക്ഷം രൂപയും അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *