Your Image Description Your Image Description

പത്തനംതിട്ട : ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്. 73, 588 പേരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. മകരവിളക്ക് പൂജകള്‍ക്കായി നട തുറന്ന ശേഷമുള്ള ആദ്യ രണ്ട് ദിനവും ഒരു ലക്ഷത്തിലധികം പേര്‍ ദര്‍ശനം നടത്തിരുന്നു.

അതേസമയം ശബരിമല സന്നിധിയില്‍ നാദോപാസനയുമായി മട്ടന്നൂരും സംഘവും കഴിഞ്ഞ ദിവസമെത്തിയിരുന്നു. അയ്യപ്പ സന്നിധിയില്‍ നാദോപാസനയര്‍പ്പിക്കാനാണ് സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കൂടിയായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും സംഘവും സന്നിധാനത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *