Your Image Description Your Image Description

ശബരിമല: ശബരിമലയിൽ മകരസംക്രമ പൂജയും മകരജ്യോതിയും 14 ന് നടക്കും. സൂര്യൻ ധനുരാശി യിൽ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന 14 ന് രാവിലെ 8.55 നാണ് മകരസംക്രമ പൂജയും സംക്രമാഭിഷേകവും.

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്ന് പ്രത്യേക ദൂതൻവശം കൊണ്ടുവരുന്ന അയ്യപ്പമുദ്രയിലെ നെയ്യാണ് പൂജാ മധ്യത്തിൽ ഭഗവാന് അഭിഷേകം ചെയ്യുക. പന്തളം കൊട്ടാരത്തിൽ നിന്നും കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി വൈകിട്ട് 6.40 ന് ദീപാരാധന നടക്കും. ഈ സമയംആകാശനീലിമയിൽ മകര നക്ഷത്രം മിഴി തുറക്കും കിഴക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും.

മകരവിള ക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയ കൾ 12 ന് ആരംഭിക്കും. 12 ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പ്രാസാദ ശുദ്ധിയും 13 ന് ഉച്ചയ്ക്ക് ബിംബ ശുദ്ധിക്രിയകളും നടക്കും. 14 ന് വൈകിട്ട് അഞ്ചിന് ശരംകുത്തിയിൽ എത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ശബരിമല എക്സിക്യുട്ടീവ് ഓഫീസർ മുരാരി ബാബു, എ.ഒ ബിജു വി. നാഥ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ച് സന്നിധാനത്തേക്കാനയിക്കും.
സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളിൽ കൊടിമരച്ചുവട്ടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്
പ്രസിഡന്റ് പി.എസ്. പ്രശാന്ത് അംഗ ങ്ങളായ അജികുമാർ, സുന്ദരേശൻ, സ്പെഷൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ, ദേവ സ്വം കമ്മീീഷണർ സി.വി.പ്രകാശ് എന്നിവർ ചേർന്ന് സ്വീകരിച്ച് സോപാനത്തേക്കാനയിക്കും. തിരുവാഭരണം തന്ത്രി കണ്‌ഠര് രാജീവര്, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി ശ്രീലകത്ത് എത്തിച്ച് ചാർത്തി
ദീപാരാധന നടത്തും.ഈ സമയം കിഴക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. 18 ന് കളഭം. 18 വരെ മാത്രമെ നെയ്യഭിഷേകം ഉണ്ടായിരിക്കുകയുള്ളൂ. 19 ന് മാളികപ്പുറത്ത് ഗുരുതി. 19 വരെ മാത്രമേ ഭക്‌തർക്ക് ദർശന സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. 20ന് രാവിലെ രാജാവിൻ്റെ ദർശനത്തിന് ശേഷം നടയടയ്ക്കുന്നതോടെ മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാപനമാകും.

Leave a Reply

Your email address will not be published. Required fields are marked *