പത്തനംതിട്ട പീഡനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്തി കെ സുരേന്ദ്രന്‍
പത്തനംതിട്ട : പോക്സോ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് എതിരെ പീഡനം നടക്കുന്നുവെന്നും മറ്റൊരു സംസ്ഥാനത്തും ഇത്രയധികം ക്രൈം നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ സുരേന്ദ്രന്റെ പ്രതികരണം…. പട്ടികജാതി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടി ഇത്രയും ഭീകരമായി കേരളത്തില്‍ പീഡിപ്പിക്കപ്പെട്ടിരിക്കുന്നു. വര്‍ഷങ്ങളോളം കൊണ്ട് നടന്ന് ഉന്നതരായ വ്യക്തികള്‍ അവരെ ഉപദ്രവിച്ചിരിക്കുകയാണ്. കേരളത്തിലാണ് ഇത് നടക്കുന്നത്. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ നമ്പര്‍ വണ്ണാണെന്നും ബോച്ചെയെ പിടിച്ചു
പത്തനംതിട്ട പീഡനക്കേസ് ; 13 പേർ കൂടി കസ്റ്റഡിയിൽ
പത്തനംതിട്ട: പത്തനംതിട്ടയിലെ കൂട്ട ബലാത്സംഗ കേസുകളിൽ 13 പേർ കൂടി കസ്റ്റഡിയിൽ. രണ്ടു പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ഇന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകും. സംഭവത്തിൽ എഫ്ഐആറുകളുടെ എണ്ണം ഒൻപതായി. പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.പിടിയിലായവരിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യകച്ചവടക്കാരായ സഹോദരങ്ങൾ, പ്ലസ്ടു വിദ്യാർഥി എന്നിവരും അറസ്റ്റിലായവരിലുണ്ട്. പെൺകുട്ടിയുടെ മൊഴിയിൽ പറയുന്ന ചില ആളുകൾ ജില്ലയ്ക്ക് പുറത്താണെന്നാണ്
തിരുവല്ലയില്‍ പതിനേഴുകാരിയുടെ ഗര്‍ഭച്ഛിദ്രം നടത്തി
തിരുവല്ല: പത്തനംതിട്ട തിരുവല്ലയില്‍ ഗര്‍ഭിണിയായ പതിനേഴുകാരിയുടെ ഗര്‍ഭച്ഛിദ്രം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ചുങ്കപ്പാറ സ്വദേശിയും ആരോപണവിധേയനുമായ ജെസ്വിനെ (26) റിമാന്‍ഡ് ചെയ്തു. കഴിഞ്ഞമാസമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കവിയൂര്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന പാര്‍ക്കിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ജെസ്വിനെ അറസ്റ്റ് ചെയ്തത്.കേസ് രജിസ്റ്റര്‍ ചെയ്ത കാലയളവില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ആറാഴ്ച ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ പ്രായം, ഭാവി, ഗര്‍ഭത്തിന്‍റെ കാലദൈര്‍ഘ്യം എന്നിവ കണക്കിലെടുത്ത് സി.ഡബ്ല്യൂ.സിയുടെ
മദ്യപിച്ചെത്തിയ ആൾ ആഴിയിലേക്ക് എടുത്തുചാടി; ഗുരുതര പൊള്ളൽ
പത്തനംതിട്ട: മദ്യപിച്ച് ക്ഷേത്രത്തിലെ ആഴിയിൽ ചാടിയയാൾക്ക് ഗുരുതരമായി പൊള്ളലേറ്റു.ആനന്ദപ്പള്ളിയിലാണ് സംഭവം നടന്നത്. മാത്തൂർ സ്വദേശി അനിൽ കുമാറിനാണ് (47) പൊള്ളലേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകരവിളക്കിന്റെ ഭാഗമായി ആനന്ദപ്പള്ളി ചെന്നായ്ക്കുന്ന് അയ്യപ്പക്ഷേത്രത്തിൽ ആഴിയും പടുക്കയും ചടങ്ങ് നടക്കുന്നതിനിടെ മദ്യപിച്ചെത്തിയ അനിൽ കുമാർ ആഴിയിലേക്ക് എടുത്തുചാടുകയായിരുന്നു. വ്രതമെടുക്കുന്നവർ തീയിലൂടെ നടക്കുന്നതിനാണ് ആഴി. ഇതിലേക്ക് വീണതോടെയാണ് ശരീരമാസകലം പൊള്ളലേറ്റത്. ഉടൻ ഇയാളെ നാട്ടുകാർ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചു.
പത്തനംതിട്ട പീഡന കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ
പത്തനംതിട്ട: പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ രണ്ടുവര്‍ഷത്തിലേറെയായി നിരന്തര ലൈംഗിക പീഡനത്തിനു വിധേയയാക്കിയതുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി അറസ്റ്റിൽ . രാത്രി വൈകി പമ്പയിൽ നിന്നാണ് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പെൺകുട്ടിയുടെ മൊഴി. മൂന്നു പേരെ കൂടി പിടികൂടിയതോടെ പുതിയൊരു എഫ്ഐആർ കൂടി പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്തു. ഇതോടെ ആകെ എഫ്ഐആറുകളുടെ
തിരുവാഭരണഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും
പത്തനംതിട്ട: ശബരിമല മകരവിളക്കിനു മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പന്തളത്തു നിന്ന് പുറപ്പെടും. ദര്‍ശനത്തിനും വിവിധ ചടങ്ങുകള്‍ക്കും ശേഷം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നിനാണ് ഘോഷയാത്ര സന്നിധാനത്തേക്ക് പുറപ്പെടുക. പന്തളം വലിയ തമ്പുരാന്റെ പ്രതിനിധിയായി ഊട്ടുപുര കൊട്ടാരത്തില്‍ തൃക്കേട്ട നാള് രാജരാജവര്‍മ്മ ഘോഷയാത്രയെ അനുഗമിക്കും. തിരുവാഭരണ പേടകങ്ങള്‍ വഹിക്കാനുള്ള സംഘാംഗങ്ങളെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. സായുധ പോലീസും ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തരും യാത്രയില്‍ ഉണ്ടാകും.
പത്തനംതിട്ട പീഡനക്കേസിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു
പത്തനംതിട്ട: കായികതാരം ബലാത്സംഗത്തിനിരയായ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ടു നൽകാൻ പത്തനംതിട്ട എസ്പിക്ക് കമ്മീഷൻ നിർദേശം നൽകി. നേരത്തേ സംഭവത്തിൽ സംസ്ഥാന പോലീസിനോട് ദേശീയ വനിതാ കമ്മീഷൻ വിശദീകരണം തേടിയിരുന്നു. സംഭവത്തിൽ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും പ്രതികളെ എത്രയും വേഗം അറസ്റ്റുചെയ്യണമെന്നും ദേശീയ വനിതാ കമ്മീഷൻ നിർദേശം നൽകി.
നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം ; ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്
പത്തനംതിട്ട : നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്.ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് പരുക്കേറ്റ അമ്മുവിന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടത്തിയാണ് പൊലീസ് ഇപ്പോൾ കേസെടുത്തത്. നവംബര്‍ 15 നാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ ബിഎസ്‌സി അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന അമ്മു ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിക്കുന്നത്. അന്ന്
ജൈവമാലിന്യസംസ്‌കരണം ; വീടുകള്‍ കേന്ദ്രീകരിച്ചുള്ള സര്‍വേക്ക് തുടക്കം
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കര്‍മസേനയുമായി സംയോജിച്ച് ജൈവ മാലിന്യ സംസ്‌ക്കരണം വീടുകളില്‍ ഉറപ്പാക്കുന്നതിനുള്ള സര്‍വേക്ക് തുടക്കമായി. ജനുവരി 12 വരെ തുടരും. ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വന്തം വീട്ടില്‍ നിര്‍വഹിച്ചു. അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷയായി. ജൈവമാലിന്യ സംസ്‌കരണത്തിന് വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഉറവിട ജൈവമാലിന്യ സംസ്‌ക്കരണ ഉപാധികള്‍ സംബന്ധിച്ച വിവരം ഹരിതമിത്രം
വിദ്യാഭ്യാസനയം അടയാളപ്പെടുത്തുന്നത് പുരോഗതി ; വീണാ ജോര്‍ജ്
പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം നാടിന്റെ പുരോഗതിക്കുകൂടിയാണ് വഴിയൊരുക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കടമ്മനിട്ട സര്‍ക്കാര്‍ ഹയര്‍സെക്കന്ററി വിദ്യാലയം ശതാബ്ദി ഘോഷയാത്രയോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു നാടിനെ രൂപപ്പെടുത്തിയ വിദ്യാലയമാണിത്; സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക പുരോഗതിയിലും പങ്ക്‌വഹിച്ചു. വിദ്യാലയം സ്ഥാപിച്ച കാവുങ്കോട് ഗോവിന്ദക്കുറുപ്പിന്റെയും പുത്തന്‍പുരയ്ക്കല്‍ വര്‍ഗീസ് കത്തനാരുടെയും സേവനം എന്നും ഓര്‍ക്കാം. ഇവരുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് സ്‌കൂള്‍ എന്നും മന്ത്രി