Your Image Description Your Image Description

കുവൈത്തില്‍ വിദേശി കട ഉടമയോട് മോശം പെരുമാറിയ പൊലീസുകാരന്‍ കസ്റ്റഡിയില്‍. യൂണിഫോമിലുള്ള പൊലീസുകാരന്‍ ഒരു വിദേശിയോടെ കയര്‍ത്തു സംസാരിക്കുന്നതും ശരീരത്തില്‍ പിടിച്ച് തള്ളുന്നതുമായ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നുള്ള പരാതിയിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

അല്‍ ഖുറൈന്‍ വാണിജ്യ മേഖലയിലെ ഒരു കടയുടെ മുന്നില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.കടകളുടെ മുന്നില്‍ നില്‍ക്കുകയായിരുന്നു ഉടമ. ഒരു പൊലീസുകാരന്‍ കാറില്‍ വന്നിറങ്ങി ഉടമയോടെ കയര്‍ത്ത് സംസാരിക്കുകയും, ശേഷം പിടിച്ച് തള്ളുകയായിരുന്നു. തുടര്‍ന്ന് കട ഉടമ സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് പൊലീസ് ഓഫിസര്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *