Your Image Description Your Image Description

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതിൽ സർവ്വത്ര ദുരൂഹത. പഗൽഹാം ആക്രമണത്തിന്റെ നടക്കുത്തിലാണ് കേരളവും. അതിന് പിന്നാലെയാണ് ഈ സംഭവം. എതിർവശത്തെ വീടിന്റെ ഗേറ്റിനോടു ചേർന്നാണ് അജ്ഞാതർ ഏറുപടക്കം പോലെ തോന്നിക്കുന്ന സ്‌ഫോടകവസ്തു എറിഞ്ഞത്. ശോഭയുടെ വീടാണെന്നു കരുതി എറിഞ്ഞതാണോയെന്നു പൊലീസ് പരിശോധിക്കുന്നു. രണ്ടു തവണ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. ബൈക്കുകളിലെത്തിയ 4 പേരാണു പിന്നിലെന്നു സൂചനയുണ്ട്. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അടക്കം നേതാക്കളും പ്രവർത്തകരും വിവരമറിഞ്ഞെത്തി. വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെ അയ്യന്തോൾ ഗ്രൗണ്ടിനടുത്തുള്ള വീടിനു സമീപമാണ് സംഭവം. അയ്യന്തോളിലെ ശോഭയുടെ വീടിനു മുന്നിൽ ഇന്നലെ രാത്രി പത്തേമുക്കാലോടെയാണു സംഭവം. ശോഭ അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു. ഉഗ്രശബ്ദം കേട്ടു പുറത്തിറങ്ങി നോക്കിയപ്പോഴാണു പടക്കമെറിഞ്ഞതാണെന്നു വ്യക്തമായത്. നൂലുകെട്ടിയ നിലയിലുള്ള ഏറുപടക്കമാണെന്നു എറിഞ്ഞത്. ബൈക്കിലെത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറു പടക്കമായതു കൊണ്ട് തന്നെ ഭയപ്പെടുത്തുകയെന്നതാണ് ലക്ഷ്യമെന്ന് വ്യക്തം. അതിന് അപ്പുറം നാശ നഷ്ടം ഉണ്ടാക്കുകയെന്ന ലക്ഷ്യം അക്രമികൾക്കില്ലെന്ന് വ്യക്തം. എന്നാൽ എന്തിന് എറിഞ്ഞുവെന്നതാണ് ഉയരുന്ന ചോദ്യം. എസിപിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി. ആക്രമണത്തിന്റെ പ്രകോപനം എന്തെന്നു വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. പേടിപ്പിക്കലുകളിൽ വാടിവീഴുന്നവരല്ല തങ്ങളെന്നും ഭയപ്പെടുത്താനാകില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. അതിനിടെ തൃശ്ശൂരിലെ ബിജെപി നേതാക്കളുടെ വീടുകൾക്ക് സംരക്ഷണം ഒരുക്കാൻ പൊലീസ് തീരുമാനിച്ചു. ശബ്ദം കേട്ട് എല്ലാവരും പുറത്തേക്ക് വന്നു നോക്കി. തിരക്കുള്ള റോഡാണ്. വെളിച്ചത്തോടു കൂടി വലിയ സ്‌ഫോടനത്തോടെയാണ് പൊട്ടിത്തെറിച്ചത്. കൃത്യമായ അന്വേഷണം നടത്തണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ചെറിയകാര്യമല്ല സംഭവിച്ചത്. മറ്റൊരു പ്രശ്‌നവും ഇവിടില്ല. രാഷ്ട്രീയ പാർട്ടികളുമായി സംഘർഷവും ഇല്ല. കാര്യമില്ലാതെയുള്ള ആക്രമണത്തെ അതിന്റെ ഗൗരവത്തിൽ കാണണമെന്നാണ് ശോഭാ സുരേന്ദ്രന്റെ ആവശ്യം. രാത്രി 10:43 ഓടെയാണ് സ്‌ഫോടനം സംഭവിച്ചതെന്നും ഉഗ്രമായ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. വീട് ലക്ഷ്യമാക്കി എറിഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത്. കാരണം വീടു മാറി എറിയുകയായിരുന്നെങ്കിൽ ഇടത്തോട്ടോ വലത്തോട്ടോ മാറി എറിയാമായിരുന്നു. ഇത് വീടിന്റെ ഗേറ്റിന് കൃത്യമായി എറിയണം എന്ന് നിർബന്ധമില്ലല്ലോയെന്നും അവർ പറഞ്ഞു. ’10:43 ആ സമയത്ത് ഒരു പൊട്ടിത്തെറിയുണ്ടായി. ആ സമയത്ത് ഞാൻ അടുക്കളയിലായിരുന്നു.ഓടി പുറത്തുവരുമ്പോൾ മുന്നിലെ രണ്ടുവീട്ടുകാരും പുറത്തിറങ്ങി. ഈ പരിസരത്തെല്ലാം കേൾക്കുന്ന രീതിയിൽ വലിയ ശബ്ദത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇത് വളരെത്തിരക്കുള്ള ധാരാളം വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന ഒരു വഴിയാണ്. കളക്ട്രേറ്റിന് അടുത്താണ്. അത്രയും തിരക്കുള്ള വഴിയായതിനാൽ പല ബൈക്കുകളും, കുറച്ച് മാറി കാറും എല്ലാം ഉണ്ടായിരുന്നെന്നാണ് അടുത്തുള്ള കുട്ടികളെല്ലാം പറഞ്ഞത്.’ ശോഭാ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് വന്ന് ചുറ്റുമുള്ള വീട്ടുകാരോട് മൊഴിയെടുത്തു. അതിനുശേഷം എന്നെയും കണ്ട് സംസാരിച്ചെന്നും ബിജെപി ഉപാധ്യക്ഷ പറഞ്ഞു. സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച വീട്ടിലുള്ളവർ, പൊതുപ്രവർത്തനമോ മറ്റോ ഉള്ള വീട്ടുകാരല്ല, ആസൂത്രിതമായി ചെയ്തതാണ്. വീട്ടിൽ എന്റെ കാറുണ്ടായിരുന്നില്ല. ആ വീട്ടിൽ വെള്ള കാറുണ്ടായിരുന്നു. വെള്ളക്കാറുള്ള വീടാണെന്നാകും പിന്നിലുള്ളവർ പറഞ്ഞുകൊടുത്തിട്ടുണ്ടാവുക. അങ്ങനെ മാറിയതാകാമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. സംശയകരമായ രീതിയിൽ രാത്രി ഒരു കാർ കണ്ടതായി പ്രദേശവാസികൾ പോലീസിന് മൊഴി നൽകി. സംഭവശേഷം പോലീസ് സ്ഥലത്തെത്തി. പാർട്ടി പ്രവർത്തകരും എത്തി. ഈ കൃത്യം നിർവഹിച്ച ആളുകളെ കണ്ടെത്തണം എന്നാണ് ആവശ്യം. വീട് ലക്ഷ്യമാക്കി എറിഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത്. കാരണം വീടു മാറി എറിയുകയായിരുന്നെങ്കിൽ ഇടത്തോട്ടോ വലത്തോട്ടോ മാറി എറിയാമായിരുന്നു. ഇത് വീടിന്റെ ഗേറ്റിന് കൃത്യമായി എറിയണം എന്ന് നിർബന്ധമില്ലല്ലോ- ശോഭ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *