Your Image Description Your Image Description

പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കര്‍മസേനയുമായി സംയോജിച്ച് ജൈവ മാലിന്യ സംസ്‌ക്കരണം വീടുകളില്‍ ഉറപ്പാക്കുന്നതിനുള്ള സര്‍വേക്ക് തുടക്കമായി. ജനുവരി 12 വരെ തുടരും. ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വന്തം വീട്ടില്‍ നിര്‍വഹിച്ചു. അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷയായി.

ജൈവമാലിന്യ സംസ്‌കരണത്തിന് വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഉറവിട ജൈവമാലിന്യ സംസ്‌ക്കരണ ഉപാധികള്‍ സംബന്ധിച്ച വിവരം ഹരിതമിത്രം ആപ്ലിക്കേഷന്‍ മുഖേന ശേഖരിക്കും. ജില്ലാ തലത്തില്‍ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ ഐ കെ എം, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നീ ഏജന്‍സികളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ടീമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *