Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്കി​നു മു​ന്നോ​ടി​യാ​യു​ള്ള തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര ഇന്ന് ഉ​ച്ച​യ്ക്ക് പ​ന്ത​ള​ത്തു നി​ന്ന് പു​റ​പ്പെ​ടും. ദ​ര്‍​ശ​ന​ത്തി​നും വി​വി​ധ ച​ട​ങ്ങു​ക​ള്‍​ക്കും ശേ​ഷം പ​ന്ത​ളം വ​ലി​യ കോ​യി​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്തേ​ക്ക് പു​റ​പ്പെ​ടു​ക.

പ​ന്ത​ളം വ​ലി​യ ത​മ്പു​രാ​ന്‍റെ പ്ര​തി​നി​ധി​യാ​യി ഊ​ട്ടു​പു​ര കൊ​ട്ടാ​ര​ത്തി​ല്‍ തൃ​ക്കേ​ട്ട നാ​ള്‍ രാ​ജ​രാ​ജ​വ​ര്‍​മ്മ ഘോ​ഷ​യാ​ത്ര​യെ അ​നു​ഗ​മി​ക്കും. തി​രു​വാ​ഭ​ര​ണ പേ​ട​ക​ങ്ങ​ള്‍ വ​ഹി​ക്കാ​നു​ള്ള സം​ഘാം​ഗ​ങ്ങ​ളെ മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. സാ​യു​ധ പോ​ലീ​സും ഇ​രു​മു​ടി​ക്കെ​ട്ടേ​ന്തി​യ അ​യ്യ​പ്പ​ഭ​ക്ത​രും യാ​ത്ര​യി​ല്‍ ഉ​ണ്ടാ​കും.

 

Leave a Reply

Your email address will not be published. Required fields are marked *