
ഹോൺ മുഴക്കിയതിന് കാർ യാത്രികന് ക്രൂര മർദനം
മലപ്പുറം: എടപ്പാളിൽ ഹോൺ മുഴക്കിയതിന് കാർ യാത്രികന് മർദനം. പാലക്കാട് തൃത്താല സ്വദേശി ഇർഷാദിനാണ് മർദനമേറ്റത്. എടപ്പാളിൽ നിന്നും കല്ലുംപുറത്തേക്ക് പോകുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ചങ്ങരംകുളം സ്വദേശി സുമേഷിനെതിരെ പോലീസ് കേസെടുത്തു.അക്രമി യുവാവിന്റെ വാഹനം പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ മലയോര ഹൈവേയുടെ ആദ്യ റീച്ച് പണി പൂർത്തിയായതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്
മലയോര ഹൈവേയുടെ മലപ്പുറം ജില്ലയിലെ ആദ്യ റീച്ച് പണി പൂർത്തിയായതായും രണ്ടാം റീച്ച് രണ്ട് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. 8.7 കിലോമീറ്റർ നീളമുള്ള കാളികാവ്-കരുവാരകുണ്ട് റീച്ചാണ് പണി പൂർത്തിയായത്. 10.9 കിലോമീറ്റർ നീളമുള്ള പൂക്കോട്ടുംപാടം-മൈലാടി റീച്ച് രണ്ട് മാസത്തിനകവും 12.31 കിലോമീറ്റർ നീളമുള്ള പൂക്കോട്ടുംപാടം -കാളികാവ് റീച്ച് ഈ വർഷാവസാനത്തോടെയും പൂർത്തിയാക്കും. ജില്ലയിലെ ആകെ 69.05 കിലോമീറ്റർ മലയോര ഹൈവേയിൽ ബാക്കിയുള്ള മൂന്ന് റീച്ചുകൾ

ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
ഒന്നേമുക്കാൽ കിലോയുടെ കഞ്ചാവുമായി യുവാവ് പിടിയിൽ. കണ്ണമംഗലം തോട്ടശേരിയറ സ്വദേശി റിജേഷ് (38) ആണ് വേങ്ങര പൊലീസിന്റെ പിടിയിലായത്. ഇയാളുടെ വീടിനു പരിസരത്തു യുവാക്കൾ ചുറ്റിക്കറങ്ങുന്നത് കണ്ടതോടെ സംശയത്തിലായ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. വേങ്ങര പൊലീസെത്തി ഇയാളുടെ വീട് റെയ്ഡ് ചെയ്യുകയായിരുന്നു. വീട്ടിൽ നിന്നും വിൽപ്പനയ്ക്ക് സൂക്ഷിച്ച ഒന്നേമുക്കാൽ കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് വേങ്ങര പൊലീസ് ഹൗസ് ഓഫീസർ രാജേന്ദ്രൻ നായർ പറഞ്ഞു

കളക്ടര്‍ മുന്നില്‍ നിന്നു ; സിവില്‍ സ്റ്റേഷനും പരിസരവും ക്ലീൻ
മലപ്പുറം : സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിക്കാൻ മുന്നിട്ടിറങ്ങി ജില്ലാ കളക്ടർ വി ആർ വിനോദ്. അവധി ദിനത്തിലും നിരവധി പേരാണ് ശുചീകരണത്തിന് എത്തിയത്. ചപ്പും ചവറും മാലിന്യങ്ങളും നീക്കി ശുചീകരണത്തിന് കളക്ടര്‍ തുടക്കമിട്ടു. നവകേരളം, വൃത്തിയുള്ള കേരളം; വലിച്ചെറിയല്‍ മുക്തകേരളം’ ക്യാംപയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ശുചീകരണ പ്രവര്‍ത്തനത്തിനാണ് ജില്ലാ കളക്ടർ നേതൃത്വം നൽകിയത്. ശുചീകരണ പ്രവർത്തനങ്ങൾ ഇടക്കിടെ നടത്താനും ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും

ഫോൺ ചോർത്തൽ ആരോപണം; പിവി അൻവറിനെതിരെ തെളിവില്ലെന്ന് പൊലീസ്
മലപുറം : ഫോൺ ചോർത്തൽ ആരോപണത്തിൽ പിവി അൻവറിനെതിരെ തെളിവില്ലെന്ന് പൊലീസ്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ.പൊലീസ് സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ടിലാണ് പരാമർശം. റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ നൽകി. പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കമുള്ള ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിലേക്കടക്കം ഹർജി വന്നിരുന്നു. അതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു.

നാളികേര വില കത്തിക്കയറി സർവ്വകാല റെക്കോർഡിൽ
നാളികേര വില കത്തിക്കയറി സർവ്വകാല റെക്കോർഡിൽ.വിളവില്ലാതെ കർഷകർ സങ്കടത്തിൽ. പച്ചത്തേങ്ങ കിലോയ്ക്ക് വില 60 രൂപയായി. കഴിഞ്ഞ അഞ്ചു വർഷമായി നില നിന്നിരുന്ന വില 26-28 എന്ന തോതിലായിരുന്നു. ഇന്നിപ്പോൾ ചരിത്രത്തിലെ മുന്തിയ വിലയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് നാളികേര ഉത്പാദനം നാലിലൊന്നായി കുറഞ്ഞു.ഇതാണ് വില റെക്കാഡ് ഭേദിക്കാൻ കാരണം. കഴിഞ്ഞ വർഷത്തെ കാലാവസ്ഥ വ്യതിയാനവും കത്തുന്ന ചൂടും കാരണമാണ് വിളവ് കുത്തനെ കുറയാൻ കാരണം.കഴിഞ്ഞ കാലങ്ങളിലെ വിലക്കുറവ്

ഷാബാ ഷരീഫ് വധക്കേസ് ; മൂന്ന് പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി
മഞ്ചേരി: മൈസൂരുവിലെ ഒറ്റമൂലി ചികിത്സകന്‍ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നാം പ്രതിയും വ്യവസായിയുമായ നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്‍ അഷ്റഫിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവുശിക്ഷ വിധിച്ചു. രണ്ടാംപ്രതി ശിഹാബുദ്ദീന് 6 വർഷം 9 മാസവും, ആറാം പ്രതി നിഷാദിന് 3 വർഷവും 9 മാസവും തടവുശിക്ഷ. വിധിപറഞ്ഞത് മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. തുഷാറാണ്. മൂന്നുപേരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം

ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പിൽ യുവാവിന് പരിക്ക്
ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പിൽ യുവാവിന്റെ കഴുത്തിന് പരിക്കേറ്റു. ചെമ്പ്രശ്ശേരി കൊറത്തിതൊടികയിലെ കുടുംബക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷമുണ്ടായതോടെ യുവാവ് വെടിയുതിർക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ചെമ്പ്രശേരി ഈസ്റ്റ് സ്വദേശി ലുഖ്മാനുൽ ഹകീമിന് (32) ആണ് വെടിയേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, പ്രദേശത്ത് നേരത്തെ നടന്ന ഉത്സവത്തിൽ പ്രാദേശികമായി ചേരി തിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. കൊടശ്ശേരി-ചെമ്പ്രശ്ശേരി ഈസ്റ്റ് പ്രദേശങ്ങൾ തമ്മിലായിരുന്നു സംഘർഷം.

മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവയ്പ്പിൽ എട്ടു പേർക്ക് പരിക്ക്
മലപ്പുറം: ഉത്സവത്തിനിടെയുണ്ടായ വെടിവയ്പ്പിൽ എട്ടുപേർക്ക് പരിക്ക്. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ആണ് സംഭവം. എട്ടുപേർക്ക് പരിക്കേറ്റതായാണ് വിവരം. സംഭവത്തിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ചെമ്പ്രശേരി സ്വദേശി ലുഖ്മാന് വെടിയേറ്റിട്ടുണ്ട്. ഇയാളുടെ കഴുത്തിലാണ് വെടിയേറ്റത്.

2019 ലെ പ്രളയക്കെടുതി ; 1,48,50,000 രൂപ ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍
മലപ്പുറം : വെള്ളപ്പൊക്കത്തില്‍ സംഭവിച്ച നാശത്തിന് നഷ്ടപരിഹാരമായി 1,48,50,000 രൂപ ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. അങ്ങാടിപ്പുറം ഓരാടം പാലത്ത് പ്രവര്‍ത്തിച്ചിരുന്ന സായിറാബാത്ത് കണ്‍സെപ്റ്റ് ഉടമ, ബജാജ് അലൈന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരെ നല്‍കിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. 2019 ആഗസ്റ്റ് എട്ടിന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്ഥാപനം പൂര്‍ണ്ണമായും മുങ്ങിപ്പോയ സാഹചര്യത്തിലാണ് ഉടമ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചത്. നാല് കോടി എണ്‍പത്തിയഞ്ച് ലക്ഷം രൂപക്കാണ്