മലപ്പുറം: ഉത്സവത്തിനിടെയുണ്ടായ വെടിവയ്പ്പിൽ എട്ടുപേർക്ക് പരിക്ക്. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ആണ് സംഭവം.
എട്ടുപേർക്ക് പരിക്കേറ്റതായാണ് വിവരം. സംഭവത്തിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ചെമ്പ്രശേരി സ്വദേശി ലുഖ്മാന് വെടിയേറ്റിട്ടുണ്ട്. ഇയാളുടെ കഴുത്തിലാണ് വെടിയേറ്റത്.