Your Image Description Your Image Description

മലയോര ഹൈവേയുടെ മലപ്പുറം ജില്ലയിലെ ആദ്യ റീച്ച് പണി പൂർത്തിയായതായും രണ്ടാം റീച്ച് രണ്ട് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. 8.7 കിലോമീറ്റർ നീളമുള്ള കാളികാവ്-കരുവാരകുണ്ട് റീച്ചാണ് പണി പൂർത്തിയായത്. 10.9 കിലോമീറ്റർ നീളമുള്ള പൂക്കോട്ടുംപാടം-മൈലാടി റീച്ച് രണ്ട് മാസത്തിനകവും 12.31 കിലോമീറ്റർ നീളമുള്ള പൂക്കോട്ടുംപാടം -കാളികാവ് റീച്ച് ഈ വർഷാവസാനത്തോടെയും പൂർത്തിയാക്കും. ജില്ലയിലെ ആകെ 69.05 കിലോമീറ്റർ മലയോര ഹൈവേയിൽ ബാക്കിയുള്ള മൂന്ന് റീച്ചുകൾ ടെൻഡർ, എസ്റ്റിമേറ്റ് നടപടികളിലാണെന്നും മന്ത്രി പറഞ്ഞു.

നിലമ്പൂർ നിയോജക മണ്ഡലത്തിൽ മലയോര ഹൈവേയുടെ നിലവാരത്തിൽ വികസിപ്പിക്കുന്ന പൂക്കോട്ടുംപാടം തമ്പുരാട്ടിക്കല്ല് റോഡിന്റെ ആദ്യ റീച്ച് പൂക്കോട്ടുംപാടം-കാറ്റാടികടവ് വരെയുള്ള ഭാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള റോഡ് ഫണ്ട് ബോർഡ് 63.40 കോടി രൂപ ചെലവിലാണ് 15 കിലോമീറ്റർ ദൂരമുള്ള പൂക്കോട്ടുംപാടം-കാറ്റാടിക്കടവ് റീച്ച് ഒന്ന് പൂർത്തീകരിച്ചത്. രണ്ട് വശങ്ങളിലും ഓടയും യൂട്ടിലിറ്റി സ്‌പേസും ഉൾപ്പെടെ 12 മീറ്റർ വീതിയിലാണ് റോഡ് വികസനം. ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. ആകെ 34.4 കിലോമീറ്റർ നീളമുള്ള തമ്പുരാട്ടിക്കല്ല് വരെയുള്ള റോഡിന്റെ അനുബന്ധ റീച്ചുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
മൈലമ്പാറ ടൗൺ നവീകരണത്തിന്റെ ഉദ്ഘാടനവും പൊതുമരാമത്ത് മന്ത്രി നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *