Your Image Description Your Image Description

നാളികേര വില കത്തിക്കയറി സർവ്വകാല റെക്കോർഡിൽ.വിളവില്ലാതെ കർഷകർ സങ്കടത്തിൽ. പച്ചത്തേങ്ങ കിലോയ്ക്ക് വില 60 രൂപയായി. കഴിഞ്ഞ അഞ്ചു വർഷമായി നില നിന്നിരുന്ന വില 26-28 എന്ന തോതിലായിരുന്നു. ഇന്നിപ്പോൾ ചരിത്രത്തിലെ മുന്തിയ വിലയാണ് ലഭിക്കുന്നത്.

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് നാളികേര ഉത്പാദനം നാലിലൊന്നായി കുറഞ്ഞു.ഇതാണ് വില റെക്കാഡ് ഭേദിക്കാൻ കാരണം.

കഴിഞ്ഞ വർഷത്തെ കാലാവസ്ഥ വ്യതിയാനവും കത്തുന്ന ചൂടും കാരണമാണ് വിളവ് കുത്തനെ കുറയാൻ കാരണം.കഴിഞ്ഞ കാലങ്ങളിലെ വിലക്കുറവ് കാരണം കർഷകർ തെങ്ങ് കൃഷിയിൽ നിന്ന് വിട്ടു നിന്നിരുന്നു. വളം ചേർക്കൽ പോലും നിറുത്തി വച്ചിരുന്നു.ഇതും തേങ്ങയുത്പാദനം കുത്തനെ കുറയാൻ കാരണമായി.കഴിഞ്ഞ ഓണം മുതലാണ് നാളികേര വിപണിയിൽ വിലക്കയറ്റത്തിന് തുടക്കമിട്ടത്.ആയിരം തേങ്ങ ലഭിച്ചിരുന്ന പറമ്പിൽ നിന്ന് 200 തേങ്ങ പോലും കിട്ടുന്നില്ലെന്നാണ് കർഷകർ പറയുന്നത്. ആന്ധ്ര, കർണ്ണാടക, തമിഴ് നാട് എന്നിവിടങ്ങളിലും 65 ശതമാനത്തോളം ഉത്പാദനം കുറഞ്ഞതും വിലക്കയറ്റം രൂക്ഷമാക്കി.തേങ്ങയുടെ വില വെളിച്ചെണ്ണ ഉത്പാദനത്തെയും ബാധിച്ചു.വെളിച്ചെണ്ണയ്ക്ക് 350-360 രൂപ വിലയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *