Your Image Description Your Image Description

ആഡംബര കപ്പലിലെ യാത്രക്കാർക്കിടയിൽ നോറോവൈറസ്  ബാധ. യാത്രക്കാരും ജീവനക്കാരുമടക്കം ഇരുന്നൂറിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇം​ഗ്ലണ്ടിൽ നിന്ന് കിഴക്കൻ കരീബിയനിലേക്ക് പോവുകയായിരുന്ന ക്വീൻ മേരി-2 എന്ന ക്രൂസ് കപ്പലിലാണ് സംഭവം. വൈറസ് ബാധിച്ചതുമായി ബന്ധപ്പെട്ട ഔദ്യോ​ഗിക വിവരങ്ങൾ അമേരിക്കയുടെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ്   പുറത്തുവിട്ടത്.

ആഡംബരകപ്പലിൽ 2,538 യാത്രക്കാരും 1,232 ജീവനക്കാരും സഞ്ചരിക്കുന്നുണ്ട്. യാത്രക്കാരായ 224 പേർക്കും ജീവനക്കാരായ 17 പേർക്കുമാണ് നിലവിൽ രോഗം ബാധിച്ചതെന്ന് സിഡിസിയുടെ റിപ്പോർട്ടിൽ പറയുന്നു. മാർച്ച് 18-നായിരുന്നു ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. വയറിളക്കവും ഛർദ്ദിയുമാണ് നോറോ വൈറസ് ബാധയുടെ പ്രധാന ലക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *