Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​പോ​ര്‍​ട്ട് ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്ന മേ​ഘ​യു​ടെ(25) മ​ര​ണ​ത്തിൽ ആ​ൺ​സു​ഹൃ​ത്തി​നെ ക​ണ്ടെ​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കു​ടും​ബം.

കേസുമായി ബ​ന്ധ​പ്പെ​ട്ട് ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​ല​പ്പു​റം സ്വ​ദേ​ശി സു​കാ​ന്തി​നെതിരെയാണ് മേ​ഘ​യു​ടെ കുടുംബത്തിന്റെ ആരോപണം.മേ​ഘ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ വീ​ണ്ടെ​ടു​ക്കാ​നാ​കാ​ത്ത​വി​ധം ന​ഷ്ട​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സു​കാ​ന്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണ്‍ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.

മ​ക​ളെ സു​കാ​ന്ത് സാ​മ്പ​ത്തി​ക​മാ​യും ശാ​രീ​രി​ക​മാ​യും ചൂ​ഷ​ണം ചെയ്‌തു. സൗ​ഹൃ​ദം പ്ര​ണ​യ​മാ​യി വ​ള​ര്‍​ന്ന​തോ​ടെ സു​കാ​ന്തു​മാ​യു​ള്ള വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കാ​ന്‍ ത​യാ​റാ​യി​. എന്നാൽ സു​കാ​ന്ത് വിവാഹത്തിൽ നിന്നും പി​ന്മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *