Your Image Description Your Image Description

സർവകാല റെക്കോർഡിൽ തുടർന്ന് സംസ്ഥാനത്തെ സ്വർണവില. ഇന്നലെ 680 രൂപയുടെ വർധനവാണ് സ്വർണവിലയിലുണ്ടായത്. ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണിവില 68,080 രൂപയാണ്.

എട്ട് ദിവസംകൊണ്ട് 2,600 രൂപയാണ് സ്വർണത്തിന് വർധിച്ചത്. പ്രസിഡൻറ് ട്രംപിന്റെ പ്രഖ്യാപനത്തിന് കാതോർക്കുകയാണ് ലോകം. ഏപ്രിൽ 2 മുതൽ താരിഫുകൾ ഏർപ്പെടുത്തിയാൽ സ്വർണവില ഇനിയും കുതിച്ചുയരും. അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തിൽ നേരിയ ഇളവുകളെങ്കിലും വന്നാൽ സ്വർണ്ണത്തിൻറെ കുതിപ്പ് തുടർന്നേക്കില്ല. സ്വർണ്ണത്തിൽ നിക്ഷേപം നടത്തിയിട്ടുള്ള വൻകിട നിക്ഷേപകർ താൽക്കാലികമായി ലാഭം എടുത്ത് പിരിയാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *