Your Image Description Your Image Description

റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ് പടർന്നു പിടിക്കുന്നു.നേരിയ പനി, ശരീരവേദന പോലുള്ള ലക്ഷണങ്ങളോടെയാണ് രോ​ഗത്തിന്റെ തുടക്കം. എന്നാൽ മൂന്നോ നാലോ ദിവസമാകുന്നതോടെ കടുത്ത പനി, രക്തം കലർന്ന ചുമ എന്നിവ മൂലം സ്ഥിതി ​ഗുരുതരമാകും. കോവിഡ് ബാധയാണെന്ന സംശയത്തെ തുടർന്ന് കോവിഡ് 19, ഇൻഫ്ലുവൻസ പരിശോധന നടത്തിയെങ്കിലും നെ​ഗറ്റീവ് ഫലമാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ പുതിയ വൈറസ് ബാധ കണ്ടെത്തിയിട്ടില്ലെന്നും പകർച്ചവ്യാധി നിയന്ത്രണത്തിലാണെന്നും റഷ്യൻ ആരോ​ഗ്യ ഏജൻസി അറിയിച്ചു. റഷ്യയിൽ കോവിഡ് മൂലം 3.9 ലക്ഷം ആളുകളാണ് മരിച്ചതെന്നാണ് ഔദ്യോ​ഗിക കണക്ക്. എന്നാൽ 8.2 ലക്ഷം പേർക്ക് ജീവൻ നഷ്ടമായെന്നാണ് റഷ്യൻ ഫെഡറൽ സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്സ് സർവീസിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *