Your Image Description Your Image Description

ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പിൽ യുവാവി​ന്റെ കഴുത്തിന് പരിക്കേറ്റു. ചെ​മ്പ്രശ്ശേരി കൊറത്തിതൊടികയിലെ കുടുംബക്ഷേത്രത്തി​ൽ ഉത്സവത്തിനിടെ സംഘർഷമുണ്ടായതോടെ യുവാവ് വെടിയുതിർക്കുകയായിരുന്നു. വെള്ളിയാഴ്​ച രാത്രി 10 മണിയോടെയാണ്​ സംഭവം​. ചെമ്പ്രശേരി ഈസ്​റ്റ്​ സ്വദേശി ലുഖ്​മാനുൽ ഹകീമിന്​ (32) ആണ്​ വെടിയേറ്റത്.

ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, പ്രദേശത്ത് നേരത്തെ നടന്ന ഉത്സവത്തിൽ പ്രാദേശികമായി ചേരി തിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. കൊടശ്ശേരി-ചെമ്പ്രശ്ശേരി ഈസ്​റ്റ്​ പ്രദേശങ്ങൾ തമ്മിലായിരുന്നു സംഘർഷം.

Leave a Reply

Your email address will not be published. Required fields are marked *