Your Image Description Your Image Description

യുഎഇയിൽ വേതന സുരക്ഷാ സംവിധാനം ഗാർഹിക ജീവനക്കാർക്കുകൂടി നിർബന്ധമാക്കി.മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇലക്ട്രോണിക് സംവിധാനവുമായി നേരിട്ട് ബന്ധിപ്പിച്ചാണ് വീട്ടുജോലിക്കാർക്ക് കൃത്യമായി  ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത്. നിയമം ലംഘിക്കുന്ന തൊഴിലുടമയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

വർഷങ്ങൾക്കു മുൻപ് നിർമാണ മേഖലാ തൊഴിലാളികളുടെ ശമ്പളകുടിശിക പ്രശ്നത്തിനു പരിഹാരം കാണാനാണ് ഡബ്ല്യുപിഎസ് കൊണ്ടുവന്നത്. പിന്നീട് മറ്റു സ്വകാര്യ തൊഴിൽ മേഖലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. 2022 മുതൽ വീട്ടുജോലിക്കാരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് നിർദേശം ഉണ്ടായിരുന്നുവെങ്കിലും കർശനമായി നടപ്പിലാക്കിയിരുന്നില്ല. വീട്ടുജോലിക്കാരുടെ തൊഴിൽ തർക്കങ്ങളിൽ പ്രധാന കാരണങ്ങളിലൊന്ന് ശമ്പള കുടിശികയായതിനാൽ നിയമം കർശനമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *