Your Image Description Your Image Description

ആശാ വര്ക്കര്മാരെ പോലെ തന്നെ മുനമ്പത്തെ ജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാറിന്റേത്. പ്രത്യക്ഷത്തിൽ ഇതാരും തിരിച്ചറിയുന്നില്ല എന്ന് മാത്രം. ധൗര്ഭാഗ്യവശാൽ കാശിനു കൊല്ലാത്തൊരു പ്രതിപക്ഷമാണ് നമുക്കുള്ളത്. ഇങ്ങനെയൊരു പ്രശ്നം വരുമ്പോൾ അതിന്റെ കൂടെ നിൽക്കാതെ സ്വാർഥ ലാഭത്തിനു വേണ്ടി കെരളത്തിലെ ജനങ്ങളെ പ്രതിപക്ഷം കബളിപ്പിക്കുകയാണെന്നും മുനമ്പം സമരസമിതി ഇത് തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി പി രാജീവ് പറയുന്നു .

അവിടെ താമസിക്കുന്നവരുടെ നിയമപരമായ പരിരക്ഷ ഉറപ്പാക്കാനാണ് സർക്കാർ കമ്മീഷനെ നിയോഗിച്ചതെന്നും പ്രതിപക്ഷ നേതാവ് സർക്കാരിനെ കുറ്റപ്പെടുത്തുക എന്നത് മാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സത്യം പറഞ്ഞാൽ ബിജെപിയെ വിമർശിക്കുന്നതിലും ശക്തമായി സംസ്ഥാന സർക്കാരിനെ വിമർശിക്കുകയാണ് പ്രതിപക്ഷ നേതാവ്. നാല് വോട്ട് മാത്രം ലക്ഷ്യമാക്കി സതീശൻ നടത്തുന്ന ഈ തെമ്മാടിത്തരം ഇനിയും കണ്ടില്ലെന്നു നടിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയില്ല. തങ്ങളെ ഇങ്ങനെയൊരവസ്ഥയിൽ കഷ്ടപ്പെടുത്തുന്ന പ്രതിപക്ഷത്തിനോടുള്ള കണക്കുകൾ അവർ ചോദിക്കുക അടുത്ത എലെക്ഷനിൽ തന്നെയാണ്.

ജനങ്ങളെ കബളിപ്പിക്കുന്ന നിലപാട് പ്രതിപക്ഷ നേതാവ് അവസാനിപ്പിക്കണമെന്നും സമരസമിതി ഇത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വഖഫ് ട്രിബ്യൂണൽ അന്തിമമാണെങ്കിൽ എങ്ങനെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത് എന്നും മന്ത്രി ചോദിക്കുകയുണ്ടായി .

മുഖ്യമന്ത്രിയിലും സർക്കാരിലും വിശ്വാസമുണ്ട് എന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സ്വാഗതാർഹമായതിനാൽ നിയമപരമായ പരിരക്ഷ നൽകാൻ സർക്കാർ ശ്രമിക്കുമെന്നും അതിനാൽ തന്നെ ബിജെപിക്ക് ഇത് ബൂമറാങ് പോലെ തിരിച്ചടിക്കും എന്നത് നേരത്തെ തന്നെ വ്യക്തമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് വഖഫ് ആണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞാലാണ് അത്ഭുതമെന്നും പ്രതിപക്ഷ നേതാവിന് പഴയതുപോലെ കാര്യങ്ങൾ വായിച്ച് മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നും മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി.

മാത്രമല്ല, ഇ ഡി രാഷ്ട്രീയപരമായി വിഷയങ്ങളെ ഉപയോഗിക്കുകയാണ്. കോൺഗ്രസ്, കേന്ദ്ര ഏജൻസികളുടെ വിഷയത്തിൽ ബിജെപിയുടെ ബി ടീമിനെ പോലെ കേരളത്തിൽ കളിക്കുന്നു. കേരളത്തിലെ കോൺഗ്രസ് ബിജെപിയുടെ താൽപര്യങ്ങൾ മാത്രമാണ് സംരക്ഷിക്കുന്നത്.

റോബർട്ട് വദ്രയ്‌ക്കെതിരായ ഈ ഡി അന്വേഷണത്തിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും മാറിനിൽക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുമോ എന്നും മന്ത്രി ചോദിച്ചു. തൊടുന്നതിനും പിടിക്കുന്നതിനും മുഖ്യമന്ത്രി രാജിവെക്കണം എന്നാണല്ലോ പ്രതിപക്ഷ നേതാവ് പറയുന്നതെന്നും മന്ത്രി പി രാജീവ് ചോദിക്കുന്നു.

അതേസമയം വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ബ്രദർഹുഡ് നേതാക്കളുടെ ഫോട്ടോകൾ പ്രദർശിപ്പിച്ചതിൽ കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് കൂടി പ്രസ്തുത സമരത്തെ തള്ളിപ്പറഞ്ഞതോടെ മുസ്ലിം സമുദായത്തിൽ ഒറ്റപ്പെട്ടിരിക്കുകയാണ് ജമാഅത്തെ ഇസ്ലാമി. നേരത്തേ, മുസ്ലിം സമുദായത്തിലെ പ്രബല വിഭാഗങ്ങളായ ഇരു സമസ്തകൾ ജമാഅത്തിനെതിരെ രംഗത്തെത്തിയിരുന്നു. മാത്രമല്ല, മുജാഹിദ് വിഭാഗവും രംഗത്തെത്തി. പിന്നാലെയാണ് ലീഗ് ജന. സെക്രട്ടറി പി എം എ സലാമും നിലപാട് വ്യക്തമാക്കിയത്. സമരത്തിൽ തീവ്രവാദ സ്വഭാവമുള്ള മുസ്ലിം ബ്രദർഹുഡ് നേതാക്കളുടെ ചിത്രങ്ങൾ ഉപയോഗിച്ചതിനെ അനുകൂലിക്കില്ലെന്നാണ് സലാം പറഞ്ഞത്. ഒറ്റക്കെട്ടായി ഈ നിയമത്തിനെതിരെ പോരാടുമ്പോൾ സോളിഡാരിറ്റിയും എസ് ഐ ഒയും നടത്തുന്ന ഇത്തരം പ്രതിഷേധങ്ങൾ സമുദായത്തിന് തിരിച്ചടിയുണ്ടാക്കുമെന്നും മതേതര ഇന്ത്യയിൽ, സൗദി അറേബ്യ ഉൾപ്പെടെ കരിമ്പട്ടിയിൽപ്പെടുത്തിയ ബ്രദർ ഹുഡിന് എന്ത് പ്രസക്തിയെന്നും എ പി സമസ്ത നിലപാട് വ്യക്തമാക്കിയിരുന്നു.
ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി പുതിയ വഖഫ് നിയമ ഭേദഗതിക്കെതിരെ സമരമുഖത്ത് നിലയുറപ്പിച്ച നേരത്ത് ലോക ചരിത്രത്തിൽ വില്ലൻമാരായി നിൽക്കുന്ന ഒരു സംഘത്തെ അനവസരത്തിൽ എന്തിന് എഴുന്നള്ളിച്ചുവെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യത ജമാഅത്തിനുണ്ടെന്ന് ഇ കെ സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *