Your Image Description Your Image Description

വന്നു വന്ന് വല്ലാതെ കുട്ടിയാവുകയാണ് കെ സുധാകരനെന്നൊരു സംശയമുണ്ട്. പിച്ചി മാന്തി എന്നൊക്കെ പറഞ്ഞ് പരസ്യമായി സോഷ്യൽ മീഡിയയിലൊക്കെ പോസ്റ്റ് ഇടുന്ന ഇതുപോലെ ഉള്ളവന്മാരെ വേറെയെന്താണ് പറയേണ്ടത്. ഇന്നലെ എ കെ ബാലൻ എന്തോ പറഞ്ഞു. സ്വയം വലിയ വിവരമുണ്ടെന്നു നടിക്കുന്ന സുധാകരന് പക്ഷെ അതിന്റെ പേരിൽ വല്ലാതെ ചൊടിക്കുകയായിരുന്നു. എന്നെ പറഞ്ഞില്ലേ എന്നാൽ ഞാനും പറയും. അത്ര തന്നെ.

മുൻ മന്ത്രി എകെ ബാലനെതിരെ രൂക്ഷ വിമർശനവുമായിട്ടാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത് വന്നിരിക്കുന്നത് . വായിലൂടെ വിസർജ്ജിക്കുന്ന ജീവിയായി എ കെ ബാലൻ മാറിയെന്നാണ് സുധാകരൻ പറഞ്ഞത് . മാത്രമല്ല, പിണറായി വിജയന്റെ പ്രീതി പിടിച്ചുപറ്റി വീണ്ടും എന്തെങ്കിലും സ്ഥാനം കിട്ടാൻ ബാലൻ പെടാപ്പാട് നടത്തുകയാണ് എന്നും അദ്ദേഹം പരിഹസിക്കുകയുണ്ടായി . സുധാകരൻ ആരാണെന്നും പിണറായി വിജയൻ എന്തായിരുന്നു എന്നും ബ്രണ്ണൻ കോളേജിലെ എല്ലാവർക്കും അറിയാം എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട് . സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് നമുക്ക് നോക്കാം …

വായിലൂടെ വിസർജ്ജിക്കുന്ന ജീവിയായി മുൻമന്ത്രി എ കെ ബാലൻ മാറിയത് ദയനീയമായ കാഴ്ചയാണ്. സിപിഎമ്മിന്റെ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടതിന്റെ പേരിൽ നായ മോങ്ങുന്നത് പോലെ മോങ്ങിയ ബാലന്റെ ചിത്രം രാഷ്ട്രീയ കേരളം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണ്. പിണറായി വിജയന്റെ പ്രീതി പിടിച്ചുപറ്റി വീണ്ടും എന്തെങ്കിലും സ്ഥാനം കിട്ടാൻ ബാലൻ നടത്തുന്ന പെടാപ്പാട് ഒരു പഴയകാല സുഹൃത്ത് എന്ന നിലയിൽ ഞാൻ തിരിച്ചറിയുന്നു.

പക്ഷേ ആ സ്ഥാനമോഹം കെ സുധാകരന്റെ ചിലവിൽ വേണ്ട എന്ന് സ്‌നേഹപൂർവ്വം ഓർമിപ്പിക്കുന്നു. പിണറായി വിജയന്റെ മകൾ അഴിമതി കേസിൽ പെടുമ്പോഴും പിണറായി വിജയന്റെ സംഘപരിവാർ ബന്ധം പൊതുസമൂഹത്തിൽ ചർച്ചയാകുമ്പോഴും ആദ്യം ഓടിയെത്തി ന്യായീകരിച്ച് പിച്ചും പേയും പുലമ്പി വിഷയം മാറ്റുന്ന ലക്ഷണമൊത്ത അടിമയാണ് ഇപ്പോൾ ബാലൻ.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന് മന്ത്രിപദവികൾ വരെ എത്തിയത് സ്വന്തം കഴിവുകൊണ്ടല്ല, പിണറായിയുടെ ഔദാര്യം കൊണ്ടാണെന്ന് കരുതി സ്വയം അധഃപതിക്കുകയാണ് ബാലൻ. കെ സുധാകരൻ ആരാണെന്നും പിണറായി വിജയൻ എന്തായിരുന്നു എന്നും ബ്രണ്ണൻ കോളേജിലെ ചുവരുകൾക്കും ‘കോണിപ്പടികൾക്കും ‘ മാത്രമല്ല രാഷ്ട്രീയം നിരീക്ഷിച്ചിട്ടുള്ള സർവലോക മലയാളികൾക്കും അറിയാം.

സുധാകരന്റെയോ അന്നത്തെ കെഎസ്യു നേതാക്കളുടെയോ നിഴലിൽ പോലും നേർക്കുനേർ നിൽക്കാനുള്ള ധൈര്യം വിജയനോ ബാലനോ കൂട്ടുകക്ഷികൾക്കോ ഉണ്ടായിരുന്നില്ല എന്നത് ആ കോളേജിന്റെ ചരിത്രമാണ്. ഈ പ്രായത്തിൽ പഴയ വീരസ്യങ്ങൾ വിളമ്പുന്ന ബാലിശമായ പ്രവൃത്തികളിൽ താല്പര്യമില്ലാത്തതുകൊണ്ട് ബാലന്റെ തീവ്രത കൂടിയ ജല്പനങ്ങൾക്ക് പുല്ലുവില കൊടുത്തുകൊണ്ട് അവഗണിക്കുന്നു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ പിണറായി വിജയൻ പറയട്ടെ, അപ്പോൾ കൃത്യമായി മറുപടി പറയാം. യജമാനന് വേണ്ടി വഴിയിൽ നിന്ന് കുരയ്ക്കുന്ന അടിമ എന്തെങ്കിലും നക്കാപ്പിച്ച കിട്ടുമ്പോൾ മാറിക്കിടന്ന് ഉറങ്ങിക്കോളും. കേരളത്തിന്റെ പൊതു സമൂഹത്തിലേക്ക് കൂടുതൽ വിസർജ്ജ്യങ്ങൾ എറിയാതിരുന്നാൽ അടിമയ്ക്ക് നല്ലതെന്ന് മാത്രം ഓർമിപ്പിക്കുന്നു,’
ഒരു സംസ്ഥാനത്ത് ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരാളിന്റെ സംസ്കാരമാണ് ഈ എഴുത്തിലൂടെ വ്യക്തമാവുന്നത്. ഇങ്ങേരൊക്കെയാണ് അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥി ആവണം എന്നും പറഞ്ഞോണ്ട് മോങ്ങിക്കൊണ്ടു നടക്കുന്നത്. ഒരു തനി ഗുണ്ടാ എന്നതിൽ നിന്നും എന്ത് മേന്മയാണ് സുധാകരനൊക്കെ ഉള്ളതെന്ന് ജനങ്ങൾക്ക് നന്നായിട്ട് അറിയാം.
പ്രിയപ്പെട്ട നേതാവേ.. നിങ്ങൾ എന്തായിരുന്നു എന്നറിയാൻ ഞങ്ങൾ ജനങ്ങൾക്ക് എന്തായാലും ബ്രണ്ണൻ കോളേജ് വരെ പോവേണ്ട കാര്യമൊന്നുമില്ല. ചുമ്മാ കഴിഞ്ഞ കുറച്ചു കാലങ്ങളായി നിങ്ങൾ കാട്ടി കൂട്ടുന്ന പേക്കൂത്തുകൾ ഒന്ന് ശ്രദ്ധിച്ചാൽ മതി. അതിൽ നിന്നും മനസ്സിലാവും സുധാകരൻ എന്താണെന്നും സുധാകരന് എന്താവാൻ കഴിയുമെന്നും. ഇപ്പോൾ പബ്ലിക് ആയി ഞാൻ വെറുമൊരു തറയാണെന്ന് നിങ്ങളിങ്ങനെ എഴുതി പിടിപ്പിക്കുക കൂടി ചെയ്തപ്പോൾ സംശയം ഒട്ടുമില്ല.

Leave a Reply

Your email address will not be published. Required fields are marked *