Your Image Description Your Image Description

സിനിമാ നിരൂപണം ഗൗരവമായി കണ്ടിരുന്ന കാലമുണ്ടായിരുന്നു പണ്ട്. എന്നാൽ ഇന്ന് അത് ഓൺലൈൻ റിവ്യൂസും ലൈവ് ബ്ലോഗും ഒക്കെയായി മാറിയിരിക്കുകയാണ്. അക്കൂട്ടത്തിൽ റിവ്യൂ കൊണ്ട് ജീവിതം രക്ഷപ്പെട്ട ഒട്ടേറെ പേരുണ്ട്. അതിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. മോഹൻലാൽ-ബി ഉണ്ണികൃഷ്‌ണൻ ചിത്രമായ ആറാട്ടിന്റെ റിവ്യൂ പറഞ്ഞുകൊണ്ടായിരുന്നു സന്തോഷിന്റെ തുടക്കം.

അവിടെ നിന്ന് ഒട്ടുമിക്ക എല്ലാ ചിത്രങ്ങളുടെയും റിവ്യൂ തിയേറ്ററിൽ വച്ച് തന്നെ പറഞ്ഞുകൊണ്ട് അദ്ദേഹം വൈറലായി മാറുകയായിരുന്നു. ഓൺലൈൻ റിവ്യൂ ശ്രദ്ധിക്കപ്പെട്ടതോടെ ആറാട്ടണ്ണൻ എന്ന പേര് സന്തോഷ് വർക്കി സ്ഥിരമാക്കുകയും ചെയ്‌തു. ലക്ഷക്കണക്കിന് പേരാണ് സന്തോഷ് വർക്കിയുടെ റിവ്യൂ കാണാനായി അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്.

ഇത്രയൊക്കെ ആണെങ്കിലും സന്തോഷ് വർക്കിയുടെ ജീവിതം വിവാദങ്ങൾക്ക് കൂടി പേരുകേട്ടതാണ്. ആദ്യമൊക്കെ സിനിമയിലെ നായികമാരോടുള്ള തന്റെ പ്രണയം പറഞ്ഞുകൊണ്ടായിരുന്നു സന്തോഷ് വിമർശനത്തിന് ഇരയായത്. അതിൽ നടി നിത്യ മേനോനെ സ്ഥിരമായി ശല്യപ്പെടുത്തിയെന്ന ആരോപണം ഉയർന്നതോടെ സന്തോഷ് നിരവധി പേരുടെ വിമർശനത്തിന് പാത്രമായിരുന്നു. ഇതിന് പിന്നാലെ ബാല-ചെകുത്താൻ പ്രശ്‌നത്തിൽ കൂടി ഇടപെട്ടതോടെ സന്തോഷ് വർക്കിക്കെതിരെ കേസും വന്നു. ചെകുത്താന്റെ ഫ്ലാറ്റിൽ പോയി ബാല തോക്കുചൂണ്ടി എന്ന സംഭവത്തിൽ സന്തോഷും ഉൾപ്പെട്ടിരുന്നു. കൂടാതെ പിന്നാലെ സന്തോഷിനെതിരെ ലൈംഗിക പീഡന പരാതിയും ഉയർന്നുവന്നിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് സന്തോഷ് വർക്കി.

ബസൂക്ക ഇറങ്ങിയതിനു ശേഷം തന്നെ പല തീയേറ്ററുകളിൽ നിന്നും വിലക്കുന്നുണ്ട് എന്നാണു സന്തോഷ് വർക്യ് പറയുന്നത്. മുൻപ് തിലകൻ നേരിട്ട അതെ പ്രശനം അദ്ദേഹത്തിനും ഉണ്ടത്രേ. നിർമ്മാതാക്കളുടെ സംഘടന വിലക്കുന്നു . വനിതാ വിനീത തിയേറ്റർ ഉടമ സന്തോഷിനെ അങ്ങോട്ട് കയറ്റരുതെന്ന് പറഞ്ഞിട്ടുണ്ട് പോലും. സത്യസന്ധമായി റിവ്യൂ കൊടുക്കുന്ന ആൾ ആയതിനാൽ ആണ് പ്രശനം. പക്ഷെ എന്തൊക്കെ പറഞ്ഞാലുംഒരാളുടെ റിവ്യൂ മാത്രം ബാൻ ചെയ്യാൻ കഴിയില്ല എന്ന വിശ്വാസത്തിലാണ് താനെന്നു പറയുന്നു ആറാട്ടെണ്ണാൻ.
2 കെ കിഡ്സിനു തീരെ മനുഷ്യത്വമില്ല. സോഷ്യൽ മീഡിയയിൽ വളരുന്നവരായതിനാൽ അവരെല്ലാം സാഡിസ്റ് ആണ്. മറ്റുള്ളവരുടെ മാനസികാവസ്ഥ മനസ്സിലാക്കാതെ തെറി വിളിക്കാൻ ആണ് അവർ ശ്രമിക്കുന്നത്. അതിനു രാത്രിയെന്നോ പകലെന്നോ ഇല്ല. ചെറിയൊരു പക്ഷത്തെ മാറ്റി നിർത്തിയാൽ ബാക്കി എല്ലാവരും തന്നെ തെറി വിളിക്കുന്നു എന്നും ആറാട്ടെണ്ണാൻ പറയുന്നുണ്ട്.
പലരും തന്നെ കോമാളിയാക്കുന്നുണ്ട്. അച്ഛന്റെ മരണത്തോടെ സഹോദരിമാർ അടക്കം എല്ലാവരും തന്നെയും അമ്മയെയും ഒറ്റപ്പെടുത്തുകയാണ്. അമ്മയെ ഓൾഡ് അജ് ഹോമിലാക്കാൻ പലരും നിര്ബന്ധിക്കുന്നുണ്ടെങ്കിലും ഞാനത് ചെയ്യില്ല.
പലരും തൻ മെന്റൽ ആണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ്.
സത്യം പറഞ്ഞാൽ നല്ല സുഹൃത്തുക്കൾ പോലുമില്ല കൂട്ടിനു. എന്നെ തെറിവിളിച്ച് തിയേറ്റർ ഉടമകൾ വന്നപ്പോൾ അവരെ ന്യായീകരിക്കുകയാണ് സുഹൃത്തായ ചെകുത്താൻ ഒക്കെ ചെയ്‌തത്. നിഷ്‌പക്ഷമായ റിവ്യൂ പറഞ്ഞതാണ് ഇവരുടെ കണ്ണിലൊക്കെ കുറ്റം .സിനിമയ്ക്ക് പോസിറ്റീവ് റിവ്യൂ കൊടുക്കാൻ വേണ്ടി പൈസ തരാം എന്നൊക്കെ പറഞ്ഞു പലരും സമീപിച്ചിട്ടുണ്ട്.. സിനിമയൊന്നും കാണണ്ട. പോസിറ്റീവ് റിവ്യൂ കൊടുത്താൽ മാത്രം മതി. പെരേര യൊക്കെ ഈ പൈസ വാങ്ങി അങ്ങനെയുള്ള റിവ്യൂ കൊടുക്കുന്നുണ്ട്. പക്ഷെ തന്നെ അതിനൊന്നും കിട്ടില്ല.
ഏറ്റവും സങ്കടം തൻ ജീവനേക്കാളേറെ സ്നേഹിച്ചിരുന്ന മോഹൻലാൽ ഒക്കെ കുത്തു വാക്കുകൾ പറയുന്നത് കേൾക്കുമ്പോഴാണ്.
എങ്ങനെ പറഞ്ഞാലും എല്ലാരും തെറി കേൾക്കുകയാണ്. മൈത്രേയൻ തെറി കേൾക്കുന്നു, ചെകുത്താൻ തെറി കേൾക്കുന്നു. ഇവിടെ എങ്ങനെ പെരുമറിയാലും പ്രശ്‌നമാണ്. ആറാട്ടെണ്ണാൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *