Your Image Description Your Image Description

എമ്പുരാന്‍ സിനിമയെ വിമര്‍ശിച്ച് ശ്രീലേഖ ഐപിഎസ്. മുന്‍ ഡിജിപിയായിരുന്ന ശ്രീലേഖ ഐപിഎസ് . ‘എമ്പുരാൻ എന്ന സിനിമ വെറും എമ്പോക്കിത്തരം’ എന്ന തലക്കെട്ടോടെ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

”എമ്പുരാന്‍ കണ്ടു. കാണണ്ട എന്ന് കരുതിയിരുന്നതാണ്. മാര്‍ക്കോ എന്ന സിനിമ ഇറങ്ങിയപ്പോള്‍ ആളുകള്‍ പ്രതിഷേധം പറഞ്ഞിരുന്നത് അതിലെ വയലന്‍സിനെതിരെയായിരുന്നു. ഏകദേശം അതുപോലെയുള്ള വയലന്‍സ് ഈ സിനിമയിലും ഉടനീളമുണ്ട്. എന്നിട്ടും ഇതിനെക്കുറിച്ച് ആളുകള്‍ ആരും കാര്യമായി പറയുന്നത് കേട്ടില്ല.

സിനിമയിലൂടെ വയലന്‍സിനെ മഹത്വവത്കരിക്കുമ്പോള്‍ ചിലരുടെ ഇടയിലെങ്കിലും സ്വാധീനം വരാം. എനിക്ക് മലയാള സിനിമയില്‍ ഏറ്റവും ഇഷ്ടമുള്ള നായകനടന്മാരില്‍ ഒരാളായിരുന്നു മോഹന്‍ലാല്‍. എമ്പുരാന്‍ കണ്ടതുകൊണ്ട് മാത്രമല്ല, അതിന് മുമ്പ് ഇറങ്ങിയ പല സിനിമകളും വലിയ നിരാശയാണ് നല്‍കിയത്.

ഇറങ്ങി രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ഞാന്‍ കണ്ടത്. കട്ട് ചെയ്ത എഡിഷനൊക്കെ ഇറങ്ങുന്നതിന് മുമ്പ്. ഇതിനകത്ത് ഉടനീളം പറയാന്‍ ഉദ്ദേശിക്കുന്ന മെസ്സേജ് യാദൃച്ഛികമായി വന്ന മെസ്സേജ് അല്ലന്നാണ് എന്റെ അഭിപ്രായം. ഇത് മനഃപൂര്‍വം നമ്മുടെ കേരള രാഷ്ട്രീയത്തെ, അല്ലെങ്കില്‍ രാഷ്ട്രീയ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി, കേരളത്തില്‍ ബിജെപി അല്ലെങ്കില്‍ കാവി കടക്കാന്‍ പാടില്ല, കടന്നുകഴിഞ്ഞാല്‍ കേരളം നശിക്കും എന്ന രീതിയില്‍ കാണിക്കുന്ന കുറേയധികം ചുറ്റുപാടുകളും കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും നിരന്തരം വരുന്നുണ്ട്.

നാര്‍കോട്ടിക്‌സ് ബിസിനസ് തടയാന്‍ വേണ്ടി നിരന്തരം ആളുകളെ കൊല്ലുന്നു. കൊലപാതകം എന്ന് പറയുന്നത് ഡേര്‍ട്ടി ബിസിനസ് അല്ല. അത് നടത്താം ചെയ്യാം, പക്ഷേ നാര്‍കോട്ടിക്‌സ് ഡേര്‍ട്ടി എന്ന് പറയുന്ന ഇരട്ടത്താപ്പിനോടുള്ള സിനിമയുടെ സമീപനം എനിക്ക് ലൂസിഫര്‍ കണ്ടപ്പോള്‍ അപഹാസ്യമായും വൃത്തികേടായും തോന്നിയിരുന്നു. അതുതന്നെ ഇവിടെ ആവര്‍ത്തിക്കുകയാണ്. എമ്പുരാന്‍ എന്ന് പറയുന്നത് എംബ്രാന്‍ ആണെന്ന് എനിക്ക് തോന്നുന്നു. അതിന്റെ ഒരു വെര്‍ഷന്‍ ആണെന്ന് എമ്പുരാന്‍, ഓവര്‍ലോഡ് എന്നൊക്കെ പറയുന്നുണ്ട്”.

Leave a Reply

Your email address will not be published. Required fields are marked *