Your Image Description Your Image Description

ആഗോള നിക്ഷേപം, സുസ്ഥിരത, നവീകരണം എന്നിവയ്ക്കുള്ള ശക്തമായ ആഹ്വാനത്തോടെ പതിനാലാമത് വാർഷിക നിക്ഷേപക സംഗമത്തിന് (എഐഎം കോൺഗ്രസ് 2025) അബുദാബിയിൽ തുടക്കമായി. നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാനും സാമ്പത്തിക സഹകരണത്തിനുമുള്ള ലോകോത്തര വേദിയിൽ ആഗോള നിക്ഷേപത്തിന്റെ ഭാവി രൂപപ്പെടുത്താനും വെല്ലുവിളികൾക്ക് പരിഹാരം തേടാനുമാണ് ആദ്യദിനം നടന്ന ചർച്ചയിൽ ഊന്നൽ നൽകിയത്.

യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽസെയൂദി, അർമീനിയ പ്രസിഡന്റ് വഹാഗ്ൻ ഗാർണികി ഖചതുര്യൻ എന്നിവർ ഉദ്ഘാടന സെഷനിൽ പ്രസംഗിച്ചു. സുസ്ഥിര നിക്ഷേപം, സാങ്കേതിക പുരോഗതി, എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വികസനം എന്നിവയെക്കുറിച്ച് സജീവ ചർച്ച നടന്നു.

Leave a Reply

Your email address will not be published. Required fields are marked *