Kerala Kerala Mex Kerala mx Look back New year Politics National
1 min read
67

മോദിയെക്കാൾ കൗശലക്കാരൻ : കെജ്‌രിവാളിനെതിരേ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

January 31, 2025
0

ന്യൂഡൽഹി: നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസ് പ്രചാരണത്തിൽ കെജ്‌രിവാളിനെതിരേ വാക്കുകൊണ്ടുള്ള ആക്രമണം കടുപ്പിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ നുണപറയുന്നയാളാണ് കെജ്‌രിവാളെന്ന് രാഹുൽ ആരോപിച്ചു. ‘‘മോദിയെക്കാൾ കൗശലക്കാരനാണ് കെജ്‌രിവാൾ. അതുകൊണ്ട് ആരാണ് ഭരണഘടനയെ സംരക്ഷിക്കുന്നതെന്ന് നോക്കി വോട്ടുചെയ്യണം.’’ -രാഹുൽ പറഞ്ഞു. ഇതോടെ തുടർച്ചയായ മൂന്നാംദിവസമാണ് രാഹുൽ കെജ്‌രിവാളിനെതിരേ ആരോപണമുന്നയിക്കുന്നത്. ബി.ജെ.പി.യെ തോൽപ്പിക്കാൻ ആം ആദ്മി പാർട്ടിയെ ജയിപ്പിക്കണമെന്നും വോട്ട് പാഴാക്കരുതെന്നും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.

Continue Reading
Kerala Kerala Mex Kerala mx Look back New year Politics National
0 min read
59

സുരക്ഷാ ചെലവിനായി ഒരു ദിവസം 2.47 ലക്ഷം രൂപ; പൊലീസ് ‘അകമ്പടി’യിൽ വോട്ടുതേടി എഐഎംഐഎം സ്ഥാനാർഥി

January 30, 2025
0

മുസ്തഫാബാദ്:സുപ്രീം കോടതി 6 ദിവസത്തെ കസ്റ്റഡി പരോൾ അനുവദിച്ചതിനെത്തുടർന്നു മുസ്തഫാബാദിലെ എഐഎംഐഎം സ്ഥാനാർഥി താഹിർ ഹുസൈൻ തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചു. ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ഹുസൈന് കഴിഞ്ഞ ദിവസമാണു കോടതി പരോൾ അനുവദിച്ചത്. കഴിഞ്ഞദിവസം തിഹാർ ജയിലിൽ‌നിന്ന് പുറത്തിറങ്ങിയ ഹുസൈൻ പൊലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ പ്രചാരണം നടത്തുന്നത്. ജയിലിൽ നിന്നിറങ്ങിയ ഹുസൈൻ നേരെ 25 ഫൂട്ടാ റോഡിലെ പാർട്ടി ഓഫിസിലേക്കാണെത്തിയത്. കലാപബാധിത പ്രദേശമായ കരാവൽ നഗറിലെ വീട്ടിലേക്കു പോകരുതെന്നും

Continue Reading
Kerala Kerala Mex Kerala mx Look back New year Politics National
1 min read
62

വിരമിക്കാനിരിക്കെ അടുത്ത പദവിക്ക് വേണ്ടിയുള്ള ശ്രെമം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ കെജ്രിവാള്‍

January 30, 2025
0

ഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്ത്.വിരമിക്കാനിരിക്കെ അടുത്ത പദവിക്ക് വേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ഡല്‍ഹിയിലെ ഏതെങ്കിലും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാവുന്നതാണെന്നും കെജ്രിവാള്‍ പരിഹസിച്ചു. അതെസമയം, ഹരിയാന സര്‍ക്കാര്‍ യമുനാ നദിയില്‍ വിഷം കലക്കുന്നുവെന്ന ആരോപണത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി അരവിന്ദ് കെജ്രിവാള്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടുത്ത വിമര്‍ശനത്തിനു പിന്നാലെയാണു 14

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
0 min read
41

കാലിക്കറ്റ് സർവ്വകലാശാല ഡിസോൺ കലോത്സവത്തിനിടയിലെ സംഘർഷം; കെഎസ്‌യു നേതാക്കൾക്ക് സസ്‌പെൻഷൻ

January 30, 2025
0

തൃശൂർ: കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ നടപടി. കെഎസ്‌യു നേതാക്കളായ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ, അക്ഷയ് എന്നിവരെ കേരളവർമ്മ കോളേജിൽ നിന്ന് രണ്ടാഴ്ചത്തേക്ക് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കേരളവർമ കോളേജിലെ ബി എ സംസ്‌കൃതം വിദ്യാർത്ഥികളാണ് ഇരുവരും. വധശ്രമ കേസിൽ അറസ്റ്റിലായ ഗോകുൽ ഗുരുവായൂർ നിലവിൽ ജില്ലാ ജയിലിൽ റിമാൻഡിലാണ്. പിന്നാലെയാണ് കോളേജിൽ നിന്നുള്ള സസ്പെൻഷൻ. കലോത്സവം ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അധ്യാപകരുടെയും കോളേജ് യൂണിയന്റെയും

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
57

തന്റെ സുരക്ഷാ സംഘത്തില്‍ ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി; നീക്കത്തിന് പിന്നിലെ ലക്ഷ്യം എന്തെന്ന് ചോദിച്ച് കേജ്രിവാള്‍

January 26, 2025
0

ഡല്‍ഹി: തന്റെ സുരക്ഷാ സംഘത്തില്‍ നിന്ന് പഞ്ചാബിലെ ഉദ്യോഗസ്ഥരെ മാറ്റി ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയെന്ന് എഎപി നേതാവ് അരവിന്ദ് കേജ്രിവാള്‍. ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്നും കേജ്രിവാള്‍ ചോദിച്ചു. ”ഗുജറാത്ത് പൊലീസിന്റെ ഈ ഉത്തരവ് വായിക്കുക. ഡല്‍ഹിയില്‍ നിന്ന് പഞ്ചാബ് പൊലീസിനെ നീക്കി ഗുജറാത്ത് പൊലീസിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ചു എന്നാണ് പറയുന്നത്. എന്താണ് ഇവിടെ സംഭവിക്കുന്നത്?” കേജ്‌രിവാള്‍ എക്‌സില്‍ കുറിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
40

പാർട്ടി അറിയാതെ സർവേ: വി.ഡി സതീശന് പിന്തുണയുമായി കെ മുരളീധരൻ

January 26, 2025
0

തിരുവനന്തപുരം: സർവ്വേ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നേരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി കെ മുരളീധരൻ. പാര്‍ട്ടി അറിയാതെ സര്‍വ്വെ നടത്തിയതില്‍ വി.ഡി സതീശനെ കെ മുരളീധരൻ പിന്തുണച്ചു. പ്രതിപക്ഷ നേതാവിന്റെ സര്‍വ്വേയില്‍ തെറ്റില്ലെന്നും ഇത്തരത്തില്‍ സര്‍വ്വേകള്‍ മുന്‍പും നടന്നിട്ടുണ്ടെന്നും കെപിസിസി നേതാവിന്റെ ഭരണത്തില്‍ ആര്‍ക്കും അതൃപ്തിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി നടപ്പിലാക്കാന്‍ മുഖ്യമന്ത്രിക്കും തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷിനും മാത്രമാണ്

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
0 min read
66

കടുവയുടെ ആക്രമണം: കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് വനം മന്ത്രി

January 26, 2025
0

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. നാട്ടുകാരുടെ പ്രതിഷേധത്തെ മറികടന്നാണ് മന്ത്രി രാധയുടെ വീട്ടിലെത്തിയത്. രാധയുടെ മകന് താത്കാലിക നിയമന ഉത്തരവും മന്ത്രി കൈമാറി. രാധയുടെ കുടുംബാംഗങ്ങളെ കണ്ടശേഷം മന്ത്രി മടങ്ങി. അതേസമയം, മന്ത്രി, രാധയുടെ വീട്ടിലേക്ക് എത്തുന്ന റോഡിൽ പ്രദേശവാസികൾ കുത്തിയിരുന്നും റോഡിൽ കിടന്നും പ്രതിഷേധിച്ചിരുന്നു. പഞ്ചാരക്കൊല്ലിക്ക് മുൻപുള്ള പിലാക്കാവിലാണ് പ്രതിഷേധം ഉണ്ടായത്. എന്തുകൊണ്ട് ജനങ്ങൾ

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
0 min read
62

യുഡിഎഫിന്റെ മുന്നണി നേതൃത്വത്തിന്റെ ഭാഗമാകണം: കത്ത് നൽകി പി.വി.അൻവർ

January 20, 2025
0

തിരുവനന്തപുരം: പി.വി.അൻവർ യുഡിഎഫിന്റെ മുന്നണി നേതൃത്വത്തിന്റെ ഭാഗമാകാൻ താൽപര്യമറിയിച്ച് കത്തുനൽകി. താൻ ഭാഗമായ തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശനോട് കഴിഞ്ഞദിവസം പരസ്യമായി മാപ്പ് പറയുകയും യുഡിഎഫിനൊപ്പം നിൽക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് അൻവർ ഔദ്യോഗികമായി കത്തുനൽകിയത്. യുഡിഎഫിൽ ചേരണമെങ്കിൽ അക്കാര്യം അൻവർ ആവശ്യപ്പെടണമെന്നായിരുന്നു മുന്നണി നേതൃത്വത്തിന്റെ നിലപാട്. യുഡിഎഫ് ചെയർമാൻ കൂടിയായ സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മു‌സ്‌ലിം

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
50

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ച സിപിഎമ്മിന്റെയും മാധ്യമങ്ങളുടെയും അജണ്ട: കോണ്‍ഗ്രസ്

January 20, 2025
0

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് യുഡിഎഫ് ചർച്ച നടത്തുന്നു എന്നത് സിപിഎമ്മിന്റെയും മാധ്യമങ്ങളുടെയും അജണ്ടയാണെന്ന് കോണ്‍ഗ്രസ്. ഈ ചര്‍ച്ചകളെ പൂര്‍ണമായും തള്ളുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണെന്നും ഇന്ന് ചേര്‍ന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് ശേഷം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉള്ളതായി യോഗം വിലയിരുത്തി. വിലക്കയറ്റം, വൈദ്യുതി നിരക്ക് വര്‍ധനവ്, റേഷന്‍ വിതരണ സ്തംഭനം തുടങ്ങിയ ജനകീയ വിഷയങ്ങളും സര്‍ക്കാര്‍

Continue Reading
Kerala Kerala Mex Kerala mx Look back New year Politics National
1 min read
66

പരന്തൂരിലെ സമരത്തിന് പിന്തുണ; നിയമ പോരാട്ടത്തിന് ഒരുങ്ങുമെന്ന് വിജയ്

January 20, 2025
0

കാഞ്ചിപുരം:പരന്തൂരിലെ ജനങ്ങൾ വിമാനത്താവളത്തിന് വേണ്ടിയുള്ള കുടിയൊഴിപ്പിക്കലിനെതിരെ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ വിജയ് പരന്തൂരിലെത്തി. പരന്തൂരിലെ ജനങ്ങളുടെ ആശീർവാദത്തോടെ തന്റെ രാഷ്ട്രീയ യാത്ര ആരംഭിക്കുകയാണെന്ന് വിജയ് പറഞ്ഞു. തമിഴക വെട്രി കഴകം, വിമാനത്താവള പദ്ധതിക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുമെന്നും വിജയ് കൂട്ടിച്ചേർത്തു. വികസനത്തിന് എതിരല്ലെന്നും, ജനങ്ങളുടെ സമരത്തിൽ ഇനി മുതൽ ടിവികെ ഒപ്പമുണ്ടാകുമെന്നും വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. വിമാനത്താവളം വേണ്ടെന്നും അഭിപ്രായമില്ല. എന്നാൽ വിമാനത്താവളം പരന്തൂരിൽ

Continue Reading