Your Image Description Your Image Description

ഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്ത്.വിരമിക്കാനിരിക്കെ അടുത്ത പദവിക്ക് വേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ഡല്‍ഹിയിലെ ഏതെങ്കിലും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാവുന്നതാണെന്നും കെജ്രിവാള്‍ പരിഹസിച്ചു.

അതെസമയം, ഹരിയാന സര്‍ക്കാര്‍ യമുനാ നദിയില്‍ വിഷം കലക്കുന്നുവെന്ന ആരോപണത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി അരവിന്ദ് കെജ്രിവാള്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടുത്ത വിമര്‍ശനത്തിനു പിന്നാലെയാണു 14 പേജുള്ള വിശദീകരണക്കത്ത് കെജ്രിവാള്‍ കൈമാറിയത്.
ജലശുദ്ധീകരണ പ്ലാന്റുകള്‍ക്കു പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത തരത്തില്‍ യമുനയിലെ അമോണിയ അളവ് ഉയര്‍ന്നെന്നു ഡല്‍ഹി ജല ബോര്‍ഡിനെ ഉദ്ധരിച്ച് കേജ്രിവാള്‍ പറഞ്ഞു.

”ഹരിയാനയില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നുമാണു ഡല്‍ഹിക്കു കുടിവെള്ളം കിട്ടുന്നത്. അടുത്തിടെ ലഭിക്കുന്ന വെള്ളം വളരെ മലിനവും ആരോഗ്യത്തിനു ദോഷമുള്ളതുമാണ്. അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ വെള്ളത്തില്‍ വിഷം കലര്‍ത്തുകയാണ്. ഡല്‍ഹി ജല ബോര്‍ഡിന്റെ ജാഗ്രത കൊണ്ടാണു തടയാനായത്” കെജ്രിവാള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *