മലപ്പുറം കോണ്‍ഗ്രസ് ഗ്രൂപ്പ് പോര്; യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്ന് മുസ്ലീം ലീഗ്
Kerala Kerala Mex Kerala mx Loksabha election 2024
1 min read
33

മലപ്പുറം കോണ്‍ഗ്രസ് ഗ്രൂപ്പ് പോര്; യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്ന് മുസ്ലീം ലീഗ്

March 30, 2024
0

  മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ ഗ്രൂപ്പ് പോര് അവസാനിക്കാത്തതിൽ ലീഗ് നേതൃത്വം കടുത്ത അതൃപ്തിയിൽ. മലപ്പുറത്തെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്ന് ആശ്യപ്പെട്ട് മുസ്ലീം ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചു. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ബാധിക്കുന്നുവെന്നുവെന്ന വിലയിരുത്തലിലാണ് നടപടി. കോണ്‍ഗ്രസിലെ മണ്ഡലം പ്രസിഡന്‍റ് നിയമനവുമായി ബന്ധപ്പെട്ട് രൂക്ഷമായ ഗ്രൂപ്പ് പോര് ഇപ്പോഴും തുടരുന്നതാണ് ലീഗിന്

Continue Reading
‘കേജ്‌രിവാളിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു, സുനിത മുഖ്യമന്ത്രി പദവിക്കായുള്ള പരിശ്രമത്തിൽ’: പരിഹസിച്ച് കേന്ദ്രമന്ത്രി
Kerala Kerala Mex Kerala mx Loksabha election 2024 National
1 min read
64

‘കേജ്‌രിവാളിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു, സുനിത മുഖ്യമന്ത്രി പദവിക്കായുള്ള പരിശ്രമത്തിൽ’: പരിഹസിച്ച് കേന്ദ്രമന്ത്രി

March 29, 2024
0

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ഭാര്യ സുനിത കേജ്‌രിവാളിനെയും പരിഹസിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. കേജ്‌രിവാളിന്റെ മുഖ്യമന്ത്രി പദവിയുടെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു. സുനിത കേജ‌രിവാൾ മുഖ്യമന്ത്രി പദവിക്ക് വേണ്ടിയുള്ള പരിശ്രമങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. ‘‘റവന്യൂ സർവീസിൽ അവർ സഹപ്രവർത്തകർ മാത്രമായിരുന്നില്ല. അവർ എല്ലാവരെയും പാർശ്വവൽക്കരിച്ചു. ഇപ്പോൾ ഉയർന്ന പദവിയിലെത്താനുള്ള പരിശ്രമത്തിലാണ് മാഡം. ഒൻപതു തവണ കേജ്‌രിവാൾ സമൻസിന് മറുപടി നൽകിയില്ല. തുടർന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിന്റെ

Continue Reading
ലോക്സഭാ തിരഞ്ഞെടുപ്പ്: ബിഹാറിൽ ഇന്ത്യാ സഖ്യത്തിൽ സീറ്റ് ധാരണയായി
Kerala Kerala Mex Kerala mx Loksabha election 2024 National
1 min read
43

ലോക്സഭാ തിരഞ്ഞെടുപ്പ്: ബിഹാറിൽ ഇന്ത്യാ സഖ്യത്തിൽ സീറ്റ് ധാരണയായി

March 29, 2024
0

പട്ന: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിഹാറിൽ ഇന്ത്യാ സഖ്യത്തിൽ സീറ്റ് ധാരണയായി. പൂർണിയ, ഹാജിപൂർ ഉൾപ്പെടെ 26 സീറ്റുകളിൽ ആർജെഡി സ്ഥാനാർഥികളെ നിർത്തും. കിഷൻഗഞ്ച്,പട്‌ന സാഹിബ് എന്നിവയുൾപ്പെടെ ഒമ്പത് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. അഞ്ച് സീറ്റുകളിൽ ഇടതുപക്ഷവും മത്സരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയതായും മുന്നണി ഒറ്റക്കെട്ടാണെന്നും തേജസ്വി യാദവ് പറഞ്ഞു. ഗയ, നവാഡ, ജഹാനാബാദ്, ഔറംഗബാദ്, ബുക്‌സര്‍, പാടലീപുത്ര, മുംഗര്‍, ജാമുയി, ബാഹ്ക, വാല്‍മീകി നഗര്‍,

Continue Reading
മുഖ്യമന്ത്രി കളത്തിലിറങ്ങും; രണ്ടാംഘട്ട പ്രചാരണം കൊഴുപ്പിക്കാൻ എൽഡിഎഫ്
Kerala Kerala Mex Kerala mx Loksabha election 2024
1 min read
28

മുഖ്യമന്ത്രി കളത്തിലിറങ്ങും; രണ്ടാംഘട്ട പ്രചാരണം കൊഴുപ്പിക്കാൻ എൽഡിഎഫ്

March 29, 2024
0

  തിരുവനന്തപുരം: രണ്ടാംഘട്ട പ്രചാരണം കൊഴുപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ മുൻ നിർത്താൻ തീരുമാനവുമായി ഇടത് ക്യാമ്പ്. പിണറായി മുൻനിരയിൽ നിന്ന ഭരണഘടനാ സംരക്ഷണ റാലികൾ മലബാറിൽ ഉൾപ്പടെ പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകിയ പശ്ചാത്തലത്തിലാണ് പുതിയ ഘട്ടം. മറ്റന്നാൾ തുടങ്ങി ഓരോ മണ്ഡലത്തിലും മൂന്ന് വീതം പൊതുസമ്മേളനങ്ങൾ പിണറായിക്കുണ്ട്. മാസപ്പടിയിലെ ഇഡി കേസ് അടക്കം നിലനിൽക്കെ എന്ത് പറയുമെന്നതിലാണ് ഇപ്പോൾ രാഷ്ട്രീയ കൗതുകം നിലകൊള്ളുന്നത്. ന്യൂനപക്ഷ പോക്കറ്റുകൾ ലക്ഷ്യമിട്ട്

Continue Reading
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തിയ്യതി അവസാനിച്ചു, ഏപ്രില്‍ നാലുവരെ അപേക്ഷിക്കാം എന്നത് വ്യാജം
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
65

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തിയ്യതി അവസാനിച്ചു, ഏപ്രില്‍ നാലുവരെ അപേക്ഷിക്കാം എന്നത് വ്യാജം

March 28, 2024
0

  കല്‍പ്പറ്റ: ഏപ്രില്‍ നാലുവരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കാം എന്ന തരത്തില്‍ വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ല കലക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു. മാര്‍ച്ച് 25 വരെയായിരുന്നു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നത്. ഈ കാലാവധി അവസാനിച്ചതായും കലക്ടര്‍ അറിയിച്ചു. അതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റിലാണ്

Continue Reading
ലോക്സഭ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
49

ലോക്സഭ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു

March 28, 2024
0

  തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു. കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷും കാസർകോട് എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനിയും പത്രിക നൽകി. കാസര്‍കോട് കളക്ടറും ഭരണാധികാരിയുമായ കെ. ഇമ്പശേഖർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത് .രാവിലെ 11.30നാണ് കൊല്ലം ജില്ലാ ഭരണാധികാരിക്ക് മുമ്പാകെ മുകേഷ് പത്രിക കൈമാറിയത്. 11ന് ഹൈസ്കൂൾ ജംഗ്ഷനിലുള്ള സിഐടിയു ഓഫീസിൽ നിന്ന് മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമാണ് മുകേഷ്

Continue Reading
നടി നവനീത് റാണ ബിജെപിയിൽ ചേർന്നു; അമരാവതിയിൽ സ്ഥാനാർഥി
Kerala Kerala Mex Kerala mx Loksabha election 2024 National
0 min read
44

നടി നവനീത് റാണ ബിജെപിയിൽ ചേർന്നു; അമരാവതിയിൽ സ്ഥാനാർഥി

March 28, 2024
0

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തിൽ കഴിഞ്ഞതവണ കോൺഗ്രസ് – എൻസിപി പിന്തുണയോടെ വിജയിച്ച നടി നവനീത് റാണ ഇത്തവണ ബിജെപി സ്ഥാനാർഥി. സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ ബുധനാഴ്ച രാത്രിയാണു നവനീത് റാണയ്ക്കു മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലേ പാർട്ടി അംഗത്വം നൽകിയത്. നാഗ്പുരിലെ ബവൻകുലെയുടെ വസതിയിൽ അമരാവതി, നാഗ്പുർ, വാർധ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള മുതിർന്ന പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അവർ ബിജെപി അംഗത്വം സ്വീകരിച്ചത്. ഭർത്താവും എംഎൽഎയുമായ രവി

Continue Reading
രാമനാഥപുരത്ത് എൻഡിഎക്ക് സ്ഥാനാർഥിയില്ല
Kerala Kerala Mex Kerala mx Loksabha election 2024 National
0 min read
39

രാമനാഥപുരത്ത് എൻഡിഎക്ക് സ്ഥാനാർഥിയില്ല

March 28, 2024
0

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു തമിഴ്നാട്ടിലെ രാമനാഥപുരത്ത് എൻഡിഎ മുന്നണിക്ക് സ്ഥാനാർഥിയില്ല. എൻഡിഎ സഖ്യത്തിലാണെന്ന് അവകാശപ്പെടുന്ന മുൻ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ മുൻ നേതാവുമായ ഒ.പനീർസെൽവം (ഒപിഎസ്) ബിജെപിയോട് ഇടഞ്ഞു പത്രിക നൽകിയിട്ടുണ്ട്. അണ്ണാഡിഎംകെ പ്രവർത്തകരെ ഒരുമിപ്പിക്കാനുള്ള സമിതിയുടെ സ്ഥാനാർഥിയായാണ് ഒപിഎസിന്റെ മത്സരം. പത്രികാ സമർപ്പണം ഇന്നലെ പൂർത്തിയായി. താമര ചിഹ്നത്തിൽ മത്സരിച്ചാൽ സീറ്റ് നൽകാമെന്ന വാഗ്ദാനം തള്ളിയതോടെയാണു ബിജെപി ഒപിഎസിനെ കൈവിട്ടത്. പനീർസെൽവത്തിന്റെ പേരുള്ള 5 അപരന്മാരും

Continue Reading
രാഹുൽ ഗാന്ധി നാമനിർദേശപത്രിക സമർപ്പിക്കുന്നത് ഏപ്രിൽ 3ന്, മടക്കം റോഡ് ഷോയ്ക്ക് ശേഷം
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
57

രാഹുൽ ഗാന്ധി നാമനിർദേശപത്രിക സമർപ്പിക്കുന്നത് ഏപ്രിൽ 3ന്, മടക്കം റോഡ് ഷോയ്ക്ക് ശേഷം

March 27, 2024
0

  കൽപറ്റ∙ നാമനിർദേശപത്രിക സമർപ്പിക്കാനായി ഏപ്രിൽ 3ന് രാഹുൽ ഗാന്ധി വയനാട്ടിലെത്തും. റോഡ് ഷോയും അന്നു സംഘടിപ്പിക്കും. അന്നു വൈകുന്നേരം തന്നെ മടങ്ങിപ്പോകുമെന്നുമാണ് വിവരം. എൽഡിഎഫിനായി സിപിഐയുടെ ആനി രാജയും ബിജെപിക്കായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമാണ് മത്സരരിക്കുന്നത്. 2019ൽ അപ്രതീക്ഷിതമായാണ് വയനാട്ടിലേക്ക് രാഹുൽ എത്തിയത്. 7,06,367 വോട്ടുകളാണ് അന്ന് രാഹുൽ നേടിയത്. എതിർസ്ഥാനാർഥി എൽഡിഎഫിന്റെ പി.പി.സുനീർ 2,74,597 വോട്ടുകളും നേടി. 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുലിനെ വയനാട് മണ്ഡലം

Continue Reading
എല്ലാ വിദ്യാര്‍ഥികളെയും വോട്ടര്‍മാരാക്കി കണ്ണൂര്‍; പട്ടികയില്‍ ചേര്‍ത്തത് 27,450 വിദ്യാര്‍ഥികളെ
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
50

എല്ലാ വിദ്യാര്‍ഥികളെയും വോട്ടര്‍മാരാക്കി കണ്ണൂര്‍; പട്ടികയില്‍ ചേര്‍ത്തത് 27,450 വിദ്യാര്‍ഥികളെ

March 27, 2024
0

  കണ്ണൂര്‍: അര്‍ഹരായ എല്ലാ വിദ്യാര്‍ഥികളെയും വോട്ടര്‍മാരാക്കിയ ആദ്യത്തെ ജില്ലയായി കണ്ണൂര്‍.11 നിയമസഭ മണ്ഡലങ്ങളിലെ 115 കോളജുകളില്‍ നിന്നായി 27,450 വിദ്യാര്‍ഥികളെയാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തത്. അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് നോഡല്‍ ഓഫീസറായ സ്വീപിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പയിനിലൂതെയാണ് ഈ നേട്ടം കൈവരിക്കാനായത്. ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ ഓരോ മണ്ഡലങ്ങളിലും പ്രത്യേക നോഡല്‍ ഓഫീസര്‍മാര്‍ ടീമായാണ് ക്യാമ്പയിന്‍ ഏകോപിപ്പിച്ചത്. കല്യാശ്ശേരി മണ്ഡലത്തിലെ വിവിധ കോളേജുകളില്‍ നിന്നാണ് കൂടുതല്‍

Continue Reading