Your Image Description Your Image Description
Your Image Alt Text

 

കൽപറ്റ∙ നാമനിർദേശപത്രിക സമർപ്പിക്കാനായി ഏപ്രിൽ 3ന് രാഹുൽ ഗാന്ധി വയനാട്ടിലെത്തും. റോഡ് ഷോയും അന്നു സംഘടിപ്പിക്കും. അന്നു വൈകുന്നേരം തന്നെ മടങ്ങിപ്പോകുമെന്നുമാണ് വിവരം. എൽഡിഎഫിനായി സിപിഐയുടെ ആനി രാജയും ബിജെപിക്കായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമാണ് മത്സരരിക്കുന്നത്.

2019ൽ അപ്രതീക്ഷിതമായാണ് വയനാട്ടിലേക്ക് രാഹുൽ എത്തിയത്. 7,06,367 വോട്ടുകളാണ് അന്ന് രാഹുൽ നേടിയത്. എതിർസ്ഥാനാർഥി എൽഡിഎഫിന്റെ പി.പി.സുനീർ 2,74,597 വോട്ടുകളും നേടി. 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുലിനെ വയനാട് മണ്ഡലം പാർലമെന്റിലേക്കയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *