Your Image Description Your Image Description
Your Image Alt Text

 

ലഖ്‌നൗ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ മലയാളി താരം സഞ്ജു ഏറെക്കുറെ സ്ഥാനമുറപ്പിച്ചത് പോലെയാണ്. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ 33 പന്തിൽ 71 റൺസുമായി രാജസ്ഥാൻ റോയൽസ് താരം പുറത്താവാതെ നിൽക്കുകയായിരുന്നു. ഐപിഎൽ ഓറഞ്ച് ക്യാപ്പിനുള്ള രണ്ടാം സ്ഥാനത്താണിപ്പോൾ സഞ്ജു സാംസൺ. ഒമ്പത് മത്സരങ്ങളിൽ 385 റൺസാണ് സഞ്ജു അടിച്ചെടുത്തത്. 77 റൺസാണ് താരത്തിന്റെ ശരാശരി. 161.09 സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ നേട്ടം.

സഞ്ജുവിനെ ഒരു കാരണവശാലും ടീമിൽ നിന്ന് മാറ്റിനിർത്തരുതെന്ന് ക്രിക്കറ്റ് വിദഗ്ധരുടെ വാദം. അങ്ങനെ സംഭവിച്ചാൽ നഷ്ടം ഇന്ത്യൻ ടീമിന് തന്നെയാണെന്ന് പറയുന്നവരുണ്ട്. ഇതിനിടെ മുൻ താരങ്ങളിൽ പലരും ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രവചിക്കുന്നുണ്ട്. മിക്കവരും ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തത് റിഷഭ് പന്തിനെയായിരുന്നു. ഹർഭജൻ സിംഗ്, ഹർഷ ഭോഗ്ലെ തുടങ്ങിയ ചുരുക്കം പേരാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. ഇവയെല്ലാം ഇന്നലത്തെ ഇന്നിംഗ്‌സിന് മുമ്പണ് സംഭവിച്ചത്.

ലഖ്‌നൗവിനെതിരായ ഇന്നിംഗ്‌സിന് ശേഷവും സഞ്ജു ടീമിലില്ലാത്ത സാഹചര്യം പലർക്കും സങ്കൽപ്പിക്കാനാവില്ല. അത്തമൊരു ടീമാണ് മുൻ ന്യൂസിലൻഡ് താരവും കമന്റേറ്ററുമായ സമൈൽ ഡൗൽ പുറത്തുവിട്ടിരിക്കുന്നത്. റിഷഭ് പന്താണ് അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ. പന്ത് തന്നെയാണ് മൂന്നാം സ്ഥാനത്തും കളിക്കുക. പന്തിന്റെ പകരക്കാരനായി കെ എൽ രാഹുലും ടീമിലുണ്ട്. ഹാർദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, യൂസ്‌വേന്ദ്ര ചാഹലും ടീമിലില്ല. അതേസമയം, ശരാശരിയിൽ മാത്രം പന്തെറിയുന്ന ആവേഷ് ഖാന് ടീമിലിടം പിടിക്കാനായി.

രോഹിത് ശർമ – വിരാട് കോലി സഖ്യമാണ് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുന്നത്. മൂന്നാമൻ പന്ത്. പിന്നാലെ സൂര്യകുമാർ യാദവ്, ശിവം ദുബെ, റിങ്കു സിംഗ്, രവീന്ദ്ര ജഡേജ തുടങ്ങിയവരെത്തും.

സൈമൺ ഡൗലിന്റെ ഇന്ത്യൻ ടീം: രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമരാർ യാദവ്, ശിവം ദുംബെ, റിങ്കു സിംഗ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്.

പകരക്കാർ: കെ എൽ രാഹുൽ, ആവേശ് ഖാൻ, യശസ്വി ജയ്‌സ്വാൾ, അക്‌സർ പട്ടേൽ.

 

Leave a Reply

Your email address will not be published. Required fields are marked *