Your Image Description Your Image Description
Your Image Alt Text

പട്ന: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിഹാറിൽ ഇന്ത്യാ സഖ്യത്തിൽ സീറ്റ് ധാരണയായി. പൂർണിയ, ഹാജിപൂർ ഉൾപ്പെടെ 26 സീറ്റുകളിൽ ആർജെഡി സ്ഥാനാർഥികളെ നിർത്തും. കിഷൻഗഞ്ച്,പട്‌ന സാഹിബ് എന്നിവയുൾപ്പെടെ ഒമ്പത് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. അഞ്ച് സീറ്റുകളിൽ ഇടതുപക്ഷവും മത്സരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയതായും മുന്നണി ഒറ്റക്കെട്ടാണെന്നും തേജസ്വി യാദവ് പറഞ്ഞു.

ഗയ, നവാഡ, ജഹാനാബാദ്, ഔറംഗബാദ്, ബുക്‌സര്‍, പാടലീപുത്ര, മുംഗര്‍, ജാമുയി, ബാഹ്ക, വാല്‍മീകി നഗര്‍, പൂര്‍വി ചമ്പാരണ്‍, ഷെയോഹര്‍, സീതാമാര്‍ഹി, വൈശാലി, സരണ്‍, സിവാന്‍, ഗോപാല്‍ഗഞ്ജ്, ഉജിയാര്‍പൂര്‍, ദര്‍ഭംഗ, മധുബനി, ജാന്‍ഝാന്‍പൂര്‍, സുപോള്‍, മധേപുര, പുരുനിയ, അരാരിയ, ഹാസിപൂര്‍ എന്നിവയാണ് ആര്‍ജെഡി മത്സരിക്കുന്ന മണ്ഡലങ്ങള്‍. കിഷന്‍ഗഞ്ച്, കട്ടീഹാര്‍, ഭഗല്‍പൂര്‍, മുസഫര്‍പൂര്‍, സമസ്തിപൂര്‍, വെസ്റ്റ് ചമ്പാരണ്‍, പട്‌ന സാഹിബ്, സാസരം, മഹാരാജ്ഗഞ്ച് എന്നീ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും.

ആരാഹ്, കരാകട്ട്, നളന്ദ സീറ്റുകളാണ് സിപിഐ-എംഎല്ലിനു നല്‍കിയിട്ടുള്ളത്. ബെഗുസരായിയില്‍ സിപിഐയും ഖഗാരിയയില്‍ സിപിഎമ്മും മത്സരിക്കും. ഏപ്രിൽ 19നാണ് ബിഹാറിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *