കെ. മുരളീധരൻ തൃശ്ശൂരിൽ മത്സരിക്കാൻ വന്നാൽ കൂടുതൽ ഗംഭീരമാകുമെന്ന് സുരേഷ് ഗോപി
Kerala Kerala Mex Kerala mx Loksabha election 2024
1 min read
19

കെ. മുരളീധരൻ തൃശ്ശൂരിൽ മത്സരിക്കാൻ വന്നാൽ കൂടുതൽ ഗംഭീരമാകുമെന്ന് സുരേഷ് ഗോപി

March 8, 2024
0

തൃശ്ശൂർ: കെ. മുരളീധരൻ തൃശ്ശൂരിൽ മത്സരിക്കാൻ വന്നാൽ സംഗതി കൂടുതൽ ഗംഭീരമാകുമെന്ന് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​രെ​ന്ന​ത് ത​ന്‍റെ വി​ഷ​യ​മ​ല്ല. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യെ മാ​റ്റു​ന്ന​ത് അ​വ​രു​ടെ കാ​ര്യ​മാ​ണ്. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മാ​റി​വ​രും; അ​തി​ന് അ​തി​ന്‍റേ​താ​യ കാ​ര​ണം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തനിക്ക് തന്റേതായ വോട്ടർമാരുണ്ടെന്നും ബാക്കി കാര്യങ്ങൾ തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കെ. മുരളീധരൻ വന്നുകഴിഞ്ഞാൽ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന കോൺഗ്രസുകാരുടെ പ്രചാരണത്തെ കുറിച്ച്

Continue Reading
പാലക്കാട് വിടാൻ മനസില്ല: ഷാഫി പറമ്പിലും അതൃപ്തിയില്‍
Kerala Kerala Mex Kerala mx Loksabha election 2024
1 min read
16

പാലക്കാട് വിടാൻ മനസില്ല: ഷാഫി പറമ്പിലും അതൃപ്തിയില്‍

March 8, 2024
0

പാലക്കാട്: വടകരയിൽ സ്ഥാനാർഥിയാകുന്നതിൽ ഷാഫി പറമ്പിലിന് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ട്. അടുത്ത നേതാക്കളോട്  ഷാഫി  ഇക്കാര്യം പറഞ്ഞതായാണ് വിവരം. എന്നാൽ പാർട്ടി തീരുമാനത്തിന് വഴങ്ങുമെന്ന് ഷാഫി പറഞ്ഞതായാണ് റിപ്പോർട്ട്.  പാലക്കാട് വിടുകയെന്നതിലാണ് അതൃപ്തി, എന്നാല്‍ പാര്‍ട്ടി പറയുന്ന സീറ്റില്‍ മത്സരിക്കും എന്നതാണ് നിലപാട്. നിലവില്‍ ഈ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുന്നതിനായി ദില്ലിയില്‍ കെ സി വേണുഗോപാലിന്‍റെ വസതിയില്‍ സംസ്ഥാന നേതാക്കളുടെ യോഗം നടക്കുകയാണ്. ഡൽഹിയിൽ കെ.സി.വേണുഗോപാൽ എംപിയുടെ വീട്ടിലാണ് യോഗം ചേർന്നിരിക്കുന്നത്.

Continue Reading
തൃശൂരിലേക്ക് കെ. മുരളീധരൻ, വടകരയിൽ ഷാഫി; വൻ ട്വിസ്റ്റുമായി കോൺഗ്രസ് പട്ടിക
Kerala Kerala Mex Kerala mx Loksabha election 2024 National
1 min read
40

തൃശൂരിലേക്ക് കെ. മുരളീധരൻ, വടകരയിൽ ഷാഫി; വൻ ട്വിസ്റ്റുമായി കോൺഗ്രസ് പട്ടിക

March 8, 2024
0

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ്​ സ്ഥാനാർഥികളിൽ അപ്രതീക്ഷിത മാറ്റങ്ങൾ. തൃശൂരിൽ ടി.എൻ.പ്രതാപനു പകരം കെ.മുരളീധരനെയും വടകരയിൽ ഷാഫി പറമ്പിലിനെയും ആലപ്പുഴയിൽ കെ.സി.വേണുഗോപാലിനെയും പരിഗണിക്കുന്നു. വേണുഗോപാൽ ഇല്ലെങ്കിൽ ആലപ്പുഴയിൽ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർഥിയാകും. വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ.സുധാകരനും വീണ്ടും മത്സരിക്കും. മറ്റു മണ്ഡലങ്ങളിലും സിറ്റിങ് എംപിമാരെ നിലനിർത്തും. സ്ഥാനാർഥി നിർണയത്തിന്റെ ചർച്ചകൾക്കൊടുവിൽ തൃശൂരിലാണ് വമ്പൻ മാറ്റം. തൃശൂരിൽ പ്രചാരണം അനൗ​ദ്യോഗികമായി തുടങ്ങിയ ടി.എൻ പ്രതാപന് നിയമസഭ സീറ്റ്

Continue Reading
കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും
Kerala Kerala Mex Kerala mx Loksabha election 2024 National
1 min read
45

കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

March 7, 2024
0

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ  ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത.  ബിജെപി 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സാഹചര്യത്തിൽ എത്രയും വേഗം ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിടാനാണ് കോൺഗ്രസ് നീക്കം. ഭൂരിഭാഗം പിസിസികളും ഇതിനോടകം ഹൈക്കമാൻഡിന് ആദ്യ ഘട്ട പട്ടിക കൈമാറി. തർക്കങ്ങൾ ഇല്ലാത്തതും സിറ്റിംഗ് എംപിമാർ മത്സരിക്കുന്നതുമായ മണ്ഡലങ്ങൾ ആദ്യം പ്രഖ്യാപിക്കും. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ വൈകിട്ട് ആറിന് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ്

Continue Reading
ലോക്സഭ തിരഞ്ഞെടുപ്പ്; ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങൾക്ക് നോഡൽ ഓഫീസർമാരായി
Kerala Kerala Mex Kerala mx Loksabha election 2024
1 min read
47

ലോക്സഭ തിരഞ്ഞെടുപ്പ്; ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങൾക്ക് നോഡൽ ഓഫീസർമാരായി

March 4, 2024
0

ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രീയയുടെ സുഗമമായ നടത്തിപ്പിന് വിവിധ ചുമതലകളുള്ള നോഡൽ ഓഫീസർമാരെ നിയമിച്ചുകൊണ്ട് ജില്ല തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ജോൺ വി. സാമൂവൽ ഉത്തരവായി. ജില്ല നോഡൽ ഓഫീസർമാരുടെ യോഗം ജില്ല കളക്ടറുടെ അധ്യക്ഷതയിൽ ചേർന്നു. തിരഞ്ഞെടുപ്പ് വിഷയങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പൊതുജനങ്ങൾക്കും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾക്കും നോഡൽ ഓഫീസർമാരുമായി ബന്ധപ്പെട്ട് പരിഹാരം തേടാവുന്നതാണെന്ന് ജില്ല കളക്ടർ അറിയിച്ചു.

Continue Reading
സു​ഷ​മ സ്വ​രാ​ജി​ന്‍റെ മ​ക​ൾ ക​ന്നി​യ​ങ്ക​ത്തി​ന്
Kerala Kerala Mex Kerala mx Loksabha election 2024 National
1 min read
45

സു​ഷ​മ സ്വ​രാ​ജി​ന്‍റെ മ​ക​ൾ ക​ന്നി​യ​ങ്ക​ത്തി​ന്

March 3, 2024
0

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി​പ്പ​ട്ടി​ക​യി​ല്‍ സു​ഷ​മാ സ്വ​രാ​ജി​ന്‍റെ മ​ക​ള്‍ ബാ​ൻ​സു​രി സ്വ​രാ​ജും ഇ​ടം​പി​ടി​ച്ചു. ന്യൂ​ഡ​ൽ​ഹി ലോ​ക്സ​ഭാ സീ​റ്റി​ൽ നി​ന്ന് ബാ​ൻ​സു​രി ജ​ന​വി​ധി തേ​ടും. ബാസുരിയുടെ കന്നിയങ്കമാണിത്. അമ്മയുടെ അനുഗ്രഹമുണ്ടാകുമെന്നും അവരുടെ പൈതൃകം കാത്തുസൂക്ഷിക്കാൻ പ്രയത്നിക്കുമെന്നും സ്ഥാനാർഥിത്വ വിവരമറിഞ്ഞയുടൻ ബാംസുരി പ്രതികരിച്ചു സ്ഥാനാർഥിയായത് ബാംസുരി എന്ന വ്യക്തിയുടെ നേട്ടംകൊണ്ട് മാത്രമല്ലെന്നും ഡൽഹിയിലെ ഓരോ ബി.ജെ.പി പ്രവർത്തകർക്കും ഇതിൽ പങ്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷമാണ് അഭിഭാഷകയായ ബാംസുരിയെ ബി.ജെ.പി ഡൽഹി ലീഗൽ സെല്ലിന്റെ

Continue Reading
ആലപ്പുഴയിൽ സർപ്രൈസ് സ്ഥാനാർഥി, കെ സി മത്സരിക്കില്ല
Kerala Kerala Mex Kerala mx Loksabha election 2024 Special
1 min read
40

ആലപ്പുഴയിൽ സർപ്രൈസ് സ്ഥാനാർഥി, കെ സി മത്സരിക്കില്ല

March 3, 2024
0

ഈ കോൺഗ്രസ്സുകാരുടെ അടിയും ബഹളവും ഒക്കെ തീർന്നിട്ട് ഇനി എപ്പോഴാണ് ആ സ്ഥാനാർഥി പട്ടിക തയ്യാറാക്കി പുറത്ത് വിടുന്നത്. . . . അണഞ്ഞ തീയുമായി സഞ്ചരിക്കുന്ന ഒരു സമരാഗ്നിയും. . . . ഗണപതി കല്യാണം പോലെ ഇതിങ്ങനെ നീണ്ട് പോകാതെ ഉള്ളു എന്നാണ് തോന്നുന്നത്. . . . . ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കും തോറും ഒരു കൂസലുമില്ലാതെ കറങ്ങി നടക്കുകയാണ് നേതാക്കൾ. . . സിറ്റിംഗ്

Continue Reading
മുരളീധരന്‍ പോര’,ശൈലജ ടീച്ചർ വടകരയിൽ  ചുമപ്പണിയും
Kerala Kerala Mex Kerala mx Loksabha election 2024 Special
1 min read
46

മുരളീധരന്‍ പോര’,ശൈലജ ടീച്ചർ വടകരയിൽ ചുമപ്പണിയും

March 3, 2024
0

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളമൊന്നാകെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് വടകര. മുന്‍ ആരോഗ്യമന്ത്രിയും മട്ടന്നൂര്‍ എം എല്‍ എയുമായ കെ കെ ശൈലജയെ ആണ് എല്‍ ഡി എഫ് വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. യു ഡി എഫ്, എന്‍ ഡി എ മുന്നണികള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ല. യു ഡി എഫിനായി നിലവിലെ എം പി കെ മുരളീധരന്‍ തന്നെയായിരിക്കും മത്സരിക്കുക എന്നാണ് വിവരം. എന്നാല്‍ മുരളീധരന് മണ്ഡലത്തില്‍ കഴിഞ്ഞ തവണ

Continue Reading
തൃശ്ശൂരില്‍ സുരേഷ് ഗോപി, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍; പത്തനംതിട്ടയില്‍ അനില്‍ ആന്റണി
Kerala Kerala Mex Kerala mx Loksabha election 2024
1 min read
31

തൃശ്ശൂരില്‍ സുരേഷ് ഗോപി, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍; പത്തനംതിട്ടയില്‍ അനില്‍ ആന്റണി

March 3, 2024
0

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് ബി.ജെ.പി. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് നിന്നും ആറ്റിങ്ങലിൽ വി.മുരളീധരനും തൃശ്ശൂരിൽ സുരേഷ് ഗോപിയും ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ, മലപ്പുറത്ത് അബ്‌ദുൾ സലാം, കാസർകോട് എം.എൽ അശ്വിനി., കോഴിക്കോട് എം.ടി രമേശ്, പത്തനംതിട്ടയിൽ അനിൽ ആന്റണി, പാലക്കാട് സി.കൃഷ്‌ണകുമാർ, കണ്ണൂർ സി.രഘുനാഥ്, വടകര പ്രഫുൽ കൃഷ്‌ണ, പൊന്നാനി- നിവേദിത സുബ്രഹ്‌മണ്യം എന്നിവരാണ് കേരളത്തിൽ നിന്നും മത്സരിക്കുക. കേരളത്തിലെ ബിജെപി

Continue Reading
മോദി വാരണാസിയില്‍,അമിത് ഷാ ഗാന്ധിനഗറില്‍; ആദ്യഘട്ടത്തില്‍ 195 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
45

മോദി വാരണാസിയില്‍,അമിത് ഷാ ഗാന്ധിനഗറില്‍; ആദ്യഘട്ടത്തില്‍ 195 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി

March 3, 2024
0

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. 195 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍നിന്ന് ജനവിധി തേടും. ഇത് മൂന്നാംവട്ടമാണ് മോദി വാരണാസിയില്‍നിന്ന് മത്സരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറിലും മത്സരിക്കും. 195 സ്ഥാനാർഥി പട്ടികയിൽ 34 കേന്ദ്രമന്ത്രിമാരും സഹമന്ത്രിമാരും ലോക്സഭ സ്പീക്കർ ഓം ബിർളയും പട്ടികയിൽ ഉൾപ്പെടുന്നു. പട്ടികയിൽ 47 സ്ഥാനാർഥികൾ യുവാക്കളാണ്. 28 പേർ വനിതകൾ,

Continue Reading