Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ഭാര്യ സുനിത കേജ്‌രിവാളിനെയും പരിഹസിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. കേജ്‌രിവാളിന്റെ മുഖ്യമന്ത്രി പദവിയുടെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു. സുനിത കേജ‌രിവാൾ മുഖ്യമന്ത്രി പദവിക്ക് വേണ്ടിയുള്ള പരിശ്രമങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.

‘‘റവന്യൂ സർവീസിൽ അവർ സഹപ്രവർത്തകർ മാത്രമായിരുന്നില്ല. അവർ എല്ലാവരെയും പാർശ്വവൽക്കരിച്ചു. ഇപ്പോൾ ഉയർന്ന പദവിയിലെത്താനുള്ള പരിശ്രമത്തിലാണ് മാഡം. ഒൻപതു തവണ കേജ്‌രിവാൾ സമൻസിന് മറുപടി നൽകിയില്ല. തുടർന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിന്റെ വസതിയിലേക്ക് പോയത്. കേജ്‌രിവാളിന്റെ മുഖ്യമന്ത്രി പദവിയുടെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞു.’’-ഹർദീപ് സിങ് പുരി പറയുന്നു.

മുൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥയാണ് സുനിത കേജ്‌രിവാൾ. അവർ 22 വർഷം ആദായനികുതി വകുപ്പിൽ ജോലി ചെയ്തിരുന്നു. ഭോപ്പാലിലെ ഒരു പരിശീലന പരിപാടിക്കിടയിലാണ് അരവിന്ദ് കേജ്‌രിവാളും സുനിതയും പരിചയത്തിലാകുന്നത്. 1994 ബാച്ചുകാരിയാണ് സുനിത. കേജ്‌രിവാൾ 95 ബാച്ചും.

Leave a Reply

Your email address will not be published. Required fields are marked *