Alappuzha Kerala Kerala Mex Kerala mx
1 min read
48

നൂറനാട് ലെപ്രസി സാനറ്റോറിയത്തില്‍ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മൂന്നിന്; മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വഹിക്കും

5 months ago
0

നൂറനാട് ലെപ്രസി സാനറ്റോറിയത്തില്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ജനുവരി മൂന്നിന് വൈകിട്ട് 3 മണിക്ക് ആരോഗ്യ, വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വഹിക്കും. കൂടാതെ സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗിന്റെയും എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഡന്റല്‍ ചെയറിന്റെയും അങ്കണവാടി കുട്ടികള്‍ക്കുള്ള ബെഡ് വിതരത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. എം എസ് അരുണ്‍കുമാര്‍

Continue Reading
Kerala Kerala Mex Kerala mx
1 min read
44

കണ്ണൂരിൽ സ്കൂള്‍ ബസ് മറിഞ്ഞു; 15 കുട്ടികൾക്ക് പരിക്ക്; ഒരു കുട്ടി ഗുരുതരാവസ്ഥയിൽ

5 months ago
0

കണ്ണൂര്‍: കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. കണ്ണൂര്‍ വളക്കൈയിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 15 കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇതിൽ ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലേ ആശുപത്രിയിലേക്ക് മാറ്റി. മറ്റു കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്കൂള്‍ വിട്ടശേഷം

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
53

ക്ഷയരോഗ നിവാരണ ബോധവത്കരണവുമായി ടിബി സെന്റര്‍

5 months ago
0

ക്ഷയരോഗ നിവാരണം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലാ ടിബി സെന്ററിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ബോധവത്കരണം നടത്തി. ജില്ലാ ടിബി ഓഫീസര്‍ ഡോ. ഷൈനി പരിപാടിക്ക് നേതൃത്വം നല്‍കി. ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. സന്ധ്യ, ഡോ. കെ. വേണുഗോപാല്‍, ഡോ. ആഷ എം. എന്നിവര്‍ പങ്കെടുത്തു. ആശുപത്രിയില്‍ വിവിധ ചികിത്സകളുമായി ബന്ധപ്പെട്ട് എത്തിയവര്‍ക്ക് ക്ഷയരോഗ ലക്ഷണങ്ങളെക്കുറിച്ചും ആശുപത്രിയില്‍ ലഭ്യമായ ചികിത്സയെക്കുറിച്ചും ബോധവത്കരണം നടത്തി. നഖവും മുടിയും ഒഴികെ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
50

കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും

5 months ago
0

പൊലീസ് വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 593 2023)(എപിബി-കെഎപിIII) പത്തനംതിട്ട ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 7,8,9,10,13,15 തീയതികളില്‍ രാവിലെ 5.30 മുതല്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് എസ്എംഎസ് മുഖേനയും ഒറ്റിആര്‍ പ്രൊഫൈല്‍ വഴിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ സ്വന്തം പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, സാധുവായ തിരിച്ചറിയല്‍ കാര്‍ഡ്

Continue Reading
Career Kerala Kerala Mex Kerala mx
1 min read
102

അഗ്‌നിവീര്‍വായു റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു

5 months ago
0

അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ എയര്‍ഫോഴ്സിലേക്കുള്ള അഗ്‌നിവീര്‍ വായു സേനയിലേക്ക് റിക്രുട്ട്മെന്റ് നടത്തുന്നു. 2025 ജനുവരി ഏഴിന് രാവിലെ 11 മുതല്‍ 27 ന് രാത്രി 11 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2005 ജനുവരി ഒന്ന് മുതല്‍ 2008 ജുലൈ ഒന്നുവരെയുള്ള തീയതികളില്‍ ജനിച്ച യോഗ്യരും അവിവാഹിതരുമായ സ്ത്രീ-പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യതകള്‍ക്കും വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും വേണ്ടി www.agnipathvayu.cdac.in സന്ദര്‍ശിക്കുക.  

Continue Reading
Kerala Kerala Mex Kerala mx
1 min read
68

ഐസായി മാറിയ തടാകത്തിൽ അനങ്ങാൻ പോലുമാകാതെ മുതല

5 months ago
0

ഐസായി ഉറഞ്ഞുപോയ ഒരു തടാകത്തിൽ കുടുങ്ങിയ മുതലയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. അയേണ്‍.ഗേറ്റർ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് കഴിഞ്ഞ ദിവസം ഇതി​ന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ വെളുത്ത ഐസ് കഷ്ണങ്ങള്‍ ചിതറിക്കിടക്കുന്ന ഒരു താടകത്തിലെ തെളിഞ്ഞ ഐസിനടിയില്‍ കിടക്കുന്ന ഒരു മുതലയെ കാണാം. കാമറ അനങ്ങുന്നത് കൊണ്ട് തന്നെ മുതലയ്ക്ക് ജീവനുണ്ടോയെന്ന കാര്യത്തിൽ നമുക്ക് ചെറിയൊരു സംശയം തോന്നാം. വീഡിയോയുടെ മുകളിലായി എഴുതിരിക്കുന്നത് വായിക്കുമ്പോഴാണ് നമ്മൾ

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
59

യതീഷ് ചന്ദ്ര വീണ്ടും കണ്ണൂരിലേക്ക്

5 months ago
0

തിരുവനന്തപുരം: ഇന്നലെ സര്‍ക്കാര്‍ പുറത്തിറക്കിയ യുവ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ പട്ടികയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായിരിക്കുന്നത്. ഇതിനു പിന്നിൽ ഒറ്റകാരണമേയുള്ളൂ ഉദ്യോഗക്കയറ്റം ലഭിച്ച ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ യതീഷ് ചന്ദ്ര ഐ.പി.എസ് ഉണ്ട്. അതെ, ക്രിമിനലുകളുടെ പേടി സ്വപ്നമായ ഏറ്റവും ജനപ്രിയനായ ഐപിഎസുകാരന്റെ മടങ്ങിവരവ് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. ഡെപ്യൂട്ടേഷനായി ബെംഗളുരുവിലേക്ക് പോയ യതീഷ് ചന്ദ്രയെ പിന്നീട് നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് എല്ലാവരും കാണുന്നത്. ഡെപ്യൂട്ടേഷന്‍

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
67

ഗുരുദേവനെ റാഞ്ചിയെടുക്കാന്‍ ശ്രമിക്കുന്നില്ലേ’; യുവജന സമ്മേളനത്തിൽ കെ സുധാകരൻ

5 months ago
0

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ആധുനിക സന്ദേശങ്ങളുടെ പ്രസക്തി അനാവരണം ചെയ്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പുതുതലമുറ ഗുരുവിന്റെ വാക്യങ്ങളും സ്വപ്നങ്ങളും യാഥാർഥ്യമാക്കണമെന്നും യുവാക്കളെ ഒന്നിച്ചുനിർത്തിയാൽ മാത്രമേ അത് സാധ്യമാവുകയുള്ളുവെന്നും കെ സുധാകരൻ പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഗുരുദേവനെ റാഞ്ചിയെടുക്കാന്‍ ശ്രമിക്കുന്നില്ലേ. സനാതന ധര്‍മത്തിന്റെ പേരിൽ ഗുരുദേവനെ ചതുര്‍വാര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമം നടക്കുന്നില്ലേയെന്ന് ചോദിച്ച കെ സുധാകരൻ ഗുരുദേവനെ ആർക്കും വിട്ടുകൊടുക്കാനാവില്ലെന്നും വ്യക്തമാക്കി. ശിവഗിരി

Continue Reading
Cinema Kerala Kerala Mex Kerala mx
0 min read
103

ഐ എഫ് എഫ് കെ മലയാള സിനിമയിലെ മികച്ച നവാഗത സംവിധായിക ജെ.ശിവരഞ്ജിനിയെ അനുമോദിച്ചു

5 months ago
0

മഞ്ഞപ്ര: തിരുവനന്തപുര ത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (ഐഎഫ്എഫ്കെ 2024) മലയാള സിനമയിലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്ക്കാരം കരസ്ഥമാക്കിയ മഞ്ഞപ്ര മാമ്പിലായിൽ ജെ. ശിവരഞ്ജിനിയെ അനുമോദിച്ചു. ഇന്ദിര ഗാന്ധി കൾചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുമോദിച്ചത്. വിക്ടോറിയ എന്ന ഒന്നര മണിക്കൂർ നീളുന്ന ചിത്രത്തിനാണ് ശിവരഞ്ജിനിക്ക് പുരസ്ക്കാരം ലഭിച്ചത്. സ്ത്രീകൾ മാത്രം വേഷമിട്ട ചിത്രത്തിൻ്റെ കഥയും ശിവരഞ്ജിനിയുടേതാണ്. ഇവരുടെ വസതിയിൽ എത്തിയാണ് ഇന്ദിര ഗാന്ധികൾചറൽ

Continue Reading
Kerala Kerala Mex Kerala mx
1 min read
51

പുതുവര്‍ഷത്തില്‍ ‘ഹൗസ്ഫുള്‍’ സര്‍വീസുമായി നവകേരള ബസ്

5 months ago
0

കോഴിക്കോട്: പുതുവര്‍ഷത്തില്‍ ഫുള്‍ ബുക്കിങ്ങുമായി നവകേരള ബസിന്റെ സര്‍വീസ്. കോഴിക്കോടുനിന്നും ബംഗളൂരുവിലേക്കാണ് ഗരുഡ പ്രീമിയം സര്‍വീസ് ഇന്നുരാവിലെ നിറയെ ആളുകളുമായാണ് സര്‍വീസ് ആരംഭിച്ചത്. യാത്രക്കാര്‍ കുറഞ്ഞതോടെ വിണ്ടും പുതുക്കി പണിതശേഷം നടത്തിയ സര്‍വീസിലാണ് ബുക്കിങ് നിറഞ്ഞത്. പുതിയ സമയക്രമ പ്രകാരം നവകേരള ബസ് രാവിലെ 8.25നാണ് കോഴിക്കോടുനിന്നു സര്‍വീസ് ആരംഭിക്കുന്നത്. രാത്രി 10.25ന് ബെംഗളൂരുവില്‍നിന്നു കോഴിക്കോട്ടേക്കു തിരിക്കും. ബത്തേരി, മൈസൂരു വഴിയാണ് യാത്ര. ബെംഗളൂരുവില്‍നിന്ന് കോഴിക്കോട് വരെ 900 രൂപയാണ്

Continue Reading