Kerala Kerala Mex Kerala mx National
1 min read
64

ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റിയില്ല; പഞ്ചാബ് സർക്കാരിന് സുപ്രീം കോടതിയുടെ കടുത്ത വിമർശനം

January 2, 2025
0

നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം നടപ്പിലാക്കാതെ പഞ്ചാബ് സർക്കാർ. സര്‍ക്കാരിന്റെ നടപടിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് സുപ്രീംകോടതി. മരണം വരെ നിരാഹാര സമരം നടത്തുമെന്നാണ് ജഗ്ജിത് സിംഗ് ദല്ലേവാൾ ഉറപ്പിച്ചിരിക്കുന്നത്. എന്നാൽ കര്‍ഷകരുമായി അനുരഞ്ജനം പാടില്ലെന്നാണ് പഞ്ചാബ് സര്‍ക്കാരിന്റെ നിലപാടെന്ന് കോടതി വിമര്‍ശിച്ചു. വിഷയത്തിൽ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ഇടപെടുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ

Continue Reading
Kerala Kerala Mex Kerala mx
1 min read
52

ഗ്രാമീണ ഇന്റര്‍നെറ്റ് ഫോട്ടോഗ്രഫി കോണ്ടസ്റ്റ് ജനുവരി 10 വരെ നീട്ടി

January 2, 2025
0

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം എല്ലാ ജനവിഭാഗങ്ങളിലേക്കും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് കെഫോണ്‍. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി കെഫോണ്‍ ഗ്രാമീണ ഇന്റര്‍നെറ്റ് ഫോട്ടോഗ്രഫി കോണ്ടസ്റ്റ് സംഘടിപ്പിക്കാനൊരുങ്ങുകയാണ്. മത്സരം ജനുവരി 10 വരെ നീട്ടി. മത്സരത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നത് പരിഗണിച്ചാണ് മത്സരം നീട്ടിയതെന്നും മത്സരത്തില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാമെന്നും കെ ഫോൺ അറിയിച്ചു. എന്‍ട്രികള്‍ അയക്കാനായി ഇന്റര്‍നെറ്റ് ഗ്രാമ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
57

കരുതലും കൈത്താങ്ങും: ചേര്‍ത്തല താലൂക്ക് അദാലത്ത് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും

January 2, 2025
0

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിന് ജില്ലയിൽ ഇന്ന് (03) തുടക്കം. ആദ്യ അദാലത്ത് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് മൈതാനത്ത് വെള്ളിയാഴ്ച രാവിലെ 9.30 ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ കെസി വേണുഗോപാൽ എംപി, എം എൽ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
54

ആലപ്പുഴയിലെ രണ്ട് തദ്ദേശവാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു : കരട് പട്ടിക മൂന്നിന് പ്രസിദ്ധീകരിക്കും

January 2, 2025
0

ആലപ്പുഴയിലെ രണ്ട് തദ്ദേശസ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കാവാലം ഗ്രാമപഞ്ചായത്തിലെ പാലോടം (വാർഡ് 3), മുട്ടാർ ഗ്രാമ പഞ്ചായത്തിലെ മിത്രക്കരി ഈസ്റ്റ്(വാർഡ് 3) എന്നീ വാർഡുകളിലാണ് നിലവിൽ ആകസ്മിക ഒഴിവുകളുള്ളത്. കരട് വോട്ടർപട്ടിക ജനുവരി മൂന്നിനും അന്തിമപട്ടിക ജനുവരി 28നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജനുവരി മൂന്ന് മുതൽ 18  വരെ അപേക്ഷിക്കാം. 2025

Continue Reading
Business Kerala Kerala Mex Kerala mx
1 min read
67

വിമാന സർവീസുകളിൽ വൈ-ഫൈ സേവനവുമായി എയർ ഇന്ത്യ

January 2, 2025
0

ന്യൂഡൽഹി: യാത്രക്കാർക്ക് പുതുവർഷത്തിൽ പുതിയ സേവനം ഒരുക്കി എയർ ഇന്ത്യ.ആഭ്യന്തര വിമാന സർവീസുകളിൽ വൈ-ഫൈ സേവനം ഏർപ്പെടുത്തി. തിരഞ്ഞെടുത്ത റൂട്ടുകളിലാണ് എയർ ഇന്ത്യ സേവനം തുടങ്ങുന്നത്. എയർബസ് എ350, ബോയിങ് 787-9, എയർബസ് എ321 നിയോ മോഡലുകളിലാണ് ആദ്യഘട്ടത്തിൽ വൈ-ഫൈ സേവനം ലഭ്യമാവുക. ടിക്കറ്റിന്റെ പി.എൻ.ആർ നമ്പറും അവസാന പേരും നൽകിയാണ് വൈ-ഫൈ സേവനം ഉപയോഗിക്കേണ്ടതെന്ന് കമ്പനി വ്യക്തമാക്കി. കണക്ടിവിറ്റി എന്നത് വിമാന കമ്പനിയെ സംബന്ധിച്ച് പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അതിനാലാണ്

Continue Reading
Kerala Kerala Mex Kerala mx National
0 min read
60

ഫ്ലാറ്റിൽ തനിച്ചായ നാലു വയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത് 28 കാരൻ

January 2, 2025
0

മുംബൈ: മാതാപിതാക്കൾ വീട്ടിലെത്താൻ വൈകിയ തക്കം നോക്കി അയൽക്കാരനായ 28 കാരൻ ഫ്ലാറ്റിൽ തനിച്ചായ നാലു വയസ്സുകാരിയെ ബലാത്സം​ഗം ചെയ്തു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ കിഴക്കൻ മേഖലയിൽ പുതുവത്സര ദിനത്തിന് തലേ രാത്രിയാണ് സംഭവം. വീട്ടിൽ നാല് വയസുകാരി തനിച്ചാണെന്ന് മനസിലാക്കിയതിനെത്തുടർന്നാണ് തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാരനായ 28 കാരൻ പിഞ്ചു കുട്ടിയോട് ക്രൂരത കാട്ടിയത്. ബുധനാഴ്ചയാണ് 28കാരനെ 4 വയസുകാരിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
58

അറുന്നൂറ്റിമംഗലം ഫാമിലെ കാലികളുടെ കാവൽക്കാരായി ഇനി രണ്ടു കൊള്ളൂവരിയൻമാരും

January 2, 2025
0

അറുന്നൂറ്റിമംഗലം സംസ്ഥാന സീഡ് ഫാമിലെ ആടുമാടുകളുടെ കാവലിന് രണ്ട് കൊള്ളൂവരിയൻ ഇനം നായ് കുട്ടികളെ ഏറ്റെടുത്തു വളർത്തുന്നു. സംയോജിത കൃഷി വികസന പദ്ധതി അറുന്നൂറ്റിമംഗലം ഫാമിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയതായി 3 വെച്ചൂർ പശുക്കൾ ,2 കാസർഗോഡ് കുള്ളൻ , 15 മലബാറി ആടുകൾ , 5 അട്ടപ്പാടി ബ്ലാക്ക് ഇനത്തിൽപ്പെട്ട ആടുകൾ എന്നിവയുടെ വളർത്തൽ ആരംഭിച്ചിരുന്നു. ഇവയുടെ സംരക്ഷകരാകുവാനാണ് ഈ രണ്ട് കൊള്ളൂവരയന്മാർക്കു പരിശീലനം നൽകുന്നത്. പാലക്കാട് ജില്ലയിലെ

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
64

എക്സിൽ പേരും പ്രൊഫൈൽ ചിത്രവും മാറ്റി ഇലോൺ മസ്ക്

January 2, 2025
0

  വാഷിങ്ടൺ: എക്സിൽ തന്റെ പേരും പ്രൊഫൈൽ ചിത്രവും മാറ്റി എക്സിന്റെ ഉടമയും നിയുക്ത അമേരിക്കൻ. പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപിന്റെ ഉപദേഷ്ടാവുമായ ഇലോൺ മസ്ക്. ‘കെകിയസ് മാക്സിമസ്’ എന്നാണ് മസ്കിന്റെ പുതിയ എക്സ് ഹാൻഡിൽ. റോമൻ യോദ്ധാക്കളുടേതുപോലുള്ള വസ്ത്രമണിഞ്ഞ് കൈയിൽ വീഡിയോ ഗെയിം ജോയ്‌സ്റ്റിക്കും പിടിച്ചിരിക്കുന്ന പ്രശസ്ത കാർട്ടൂൺ കഥാപാത്രവും മീമുമായ ‘പെപ്പെ ദ ഫ്രോഗി’നെയാണ് പ്രൊഫൈൽ ചിത്രമായി തിരഞ്ഞെടുത്തിരിക്കുന്നത്. മസ്കിന്റെ മറ്റുപല ‘എക്സ് തമാശ’കളെയും പോലെ പുതിയ മാറ്റത്തിനുപിന്നിലെ

Continue Reading
Health Kerala Kerala Mex Kerala mx
1 min read
62

മുള വന്ന സവാള ഉപയോഗിക്കാമോ? കളയാൻ വരട്ടെ, ചില ഗുണങ്ങളുണ്ട്

January 2, 2025
0

വീട്ടിലേയ്ക്ക് വാങ്ങിയ സവാള ഉപയോഗിക്കാതിരുന്ന് മുളയ്ക്കുന്നത് സാധാരണയാണ്. ഇത് ഉപയോഗ്യമാണോ എന്ന് സംശയം പലർക്കും ഉണ്ടയേക്കാം. എന്നാൽ ഉരുളക്കിഴങ്ങിനെ പോലെയല്ല, സവാള. മുള വന്ന സവാളയ്ക്ക് സാധാരണ സവാളയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ കൂടുതലാണ്. വിറ്റമിന്‍ സി സമ്പുഷ്ടമാണ് മുള വന്ന സവാള. വിറ്റമിന്‍ സി ചര്‍മത്തിനും മുടിയ്ക്കുമെല്ലാം വളരെ നല്ലതാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പയ്ക്കാനും ഇത് സഹായിക്കും. മുള വന്ന സവാളയില്‍ നാരുകൾ അധികം അടങ്ങിയിട്ടുണ്ട്.അതിനാല്‍ ദഹനം മെച്ചപ്പെടാനും മികച്ചതാണ്.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
70

ഒമാനിൽ ഈ തൊഴിൽ മേഖലകളിൽ പ്രവാസികൾക്ക് നിയന്ത്രണം

January 2, 2025
0

മസ്‌കത്ത്: പ്രവാസികള്‍ക്ക് നെറ്റ്‌വര്‍ക്ക് ഓപ്പറേഷന്‍സ് സെന്ററുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ഒമാൻ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ടിആർഎ). ഇനി ഈ മേഖലയില്‍ വിദേശികള്‍ക്ക് ആറ് ശതമാനം മാത്രമായിരിക്കും തൊഴില്‍ അവസരമെന്ന് ടിആർഎ അധികൃതർ പുറപ്പെടുവിച്ച പുതിയ ഉത്തരവില്‍ പറയുന്നു. നിലവില്‍ സ്വദേശിവത്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് അത് നടപ്പാക്കുന്നതിനായി എട്ട് മാസത്തെ ഗ്രേസ് പിരീഡ് അനുവദിക്കും. ഈ കാലയളവില്‍ നടപ്പിലാക്കുന്ന ക്രമീകരണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് സമര്‍പ്പിക്കണമെന്നും ടിആർഎ അത് അവലോകനം ചെയ്ത് അംഗീകാരം നല്‍കുമെന്നും

Continue Reading