Kerala Kerala Mex Kerala mx
0 min read
60

ക്ഷേത്രങ്ങളിലെ ഷർട്ട് വിഷയം : മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതില്ലെന്ന് യോഗക്ഷേമസഭ

January 3, 2025
0

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതില്ലെന്ന് യോഗക്ഷേമസഭ. ഓരോ ക്ഷേത്രത്തിലും ഓരോ രീതികൾ ഉണ്ട്. അവിടുത്തെ ആചാര്യന്മാരാണ് ഷർട്ട് ധരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞതാണ് ശരിയായ നിലപാടെന്നും സംഭവം രാഷ്ട്രീയമാക്കി ഹൈന്ദവ സമൂഹത്തിന്റെ മേൽ കുതിര കയറേണ്ടന്നും യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
54

ആലപ്പുഴയിൽ കഞ്ചാവും ഹെറോയിനുമായി യുവാക്കൾ പിടിയിൽ

January 3, 2025
0

കായംകുളം: മയക്കുമരുന്ന് ശേഖരവുമായി ആലപ്പുഴ ജില്ലയിൽ കായംകുളത്തും കരീലക്കുളങ്ങരയിലും രണ്ട് യുവാക്കൾ പിടിയിൽ. കായംകുളം പെരിങ്ങാല അൽത്താഫ് മനസിൽ അൽത്താഫ്(18), പശ്ചിമബംഗാൾ പരനാഗ് സ്വദേശി മുഹമ്മദ് മിറാജുൾ ഹഖ്(28) എന്നിവരെയാണ് കഞ്ചാവും ഹെറോയിനുമായി ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം കരീലക്കുളങ്ങര പൊലീസും ചേർന്ന് പിടികൂടിയത്. പരിശോധനയിൽ അൽത്താഫിൽ നിന്ന് 1.400 കിലോഗ്രാം കഞ്ചാവും മുഹമ്മദ് മിറാജുൽ ഹഖിൽ നിന്ന് 31 ഗ്രാം ഹെറോയിനും പൊലീസ് പിടിച്ചെടുത്തു. അൽത്താഫിനെ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
48

സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും, വിജയികൾക്കുള്ള സ്വർണക്കപ്പ് ഇന്നെത്തും

January 3, 2025
0

തിരുവനന്തപുരം: 63മത് സംസ്ഥാന സ്കൂൾ കലോത്സവം നാളെ തുടങ്ങും. കലോത്സവത്തിലെ വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ഇന്ന് തിരുവനന്തപുരത്ത് എത്തും. ജില്ലാ അതിർത്തിയായ കിളിമാനൂർ തട്ടത്തുമലയിൽ സ്വർണ്ണ കപ്പിന് സ്വീകരണം നൽകും. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കപ്പ് ഏറ്റുവാങ്ങി തട്ടത്തുമല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകും.

Continue Reading
Kerala Kerala Mex Kerala mx National
1 min read
69

ഭൂഗര്‍ഭജലത്തില്‍ നൈട്രേറ്റിന്റെ അളവ് കൂടുതൽ; രാജ്യത്തെ 440 ജില്ലകൾ ആശങ്കയിൽ

January 3, 2025
0

ഡല്‍ഹി: രാജ്യത്തെ 440 ജില്ലകളിലെ ഭൂഗര്‍ഭജലത്തില്‍ നൈട്രേറ്റിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തല്‍. 20 ശതമാനം സാമ്പിളുകളിലും അനുവദനീയമായ അളവില്‍ കൂടുതലാണ് സിജിഡബ്ല്യുബി റിപ്പോര്‍ട്ടില്‍ പറയുന്നു.നൈട്രേറ്റ് കൂടുന്നത് പാരിസ്ഥിതിക ആരോഗ്യ പ്രശ്നത്തിന് കാരണമാകുന്നു. പ്രത്യേകിച്ച് നൈട്രജന്‍ അധിഷ്ഠിത രാസവളങ്ങള്‍ ഉപയോഗിക്കുന്ന കാര്‍ഷിക മേഖലകളില്‍. വാര്‍ഷിക ഭൂഗര്‍ഭ ജല ഗുണനിലവാര റിപ്പോര്‍ട്ട് പ്രകാരം 9.04 ശതമാനം സാമ്പിളുകളിലും സുരക്ഷിതമായ പരിധിക്ക് മുകളില്‍ ഫ്‌ലൂറൈഡിന്റെ അളവ് ഉണ്ടെന്നും 3.55 ശതമാനം ആര്‍സെനിക് സാന്നിധ്യമുണ്ടെന്നും പറയുന്നു.

Continue Reading
Business Kerala Kerala Mex Kerala mx
0 min read
61

ഒന്നല്ല.. രണ്ടല്ല.. മൂന്നാം തവണയും നൽകിയത് തെറ്റായ ഉൽപ്പന്നം; ഫ്ളിപ്കാർട്ടിന് 25,000 രൂപ പിഴ

January 3, 2025
0

ഉപഭോക്താവിന് മൂന്ന് തവണയും തെറ്റായ ഉത്പന്നം നല്കിയ ഫ്ലിപ്‌കാർട്ടിന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ 25,000 രൂപ പിഴ ചുമത്തി. പുതുപ്പള്ളി സ്വദേശി സി.ജി. സന്ദീപിന്റെ പരാതിയിലാണ് നടപടി ട്രിമ്മർ ഓർഡർചെയ്‌ത സന്ദീപിന് വ്യത്യസ്‌തമായ ഉത്പന്നമാണ് ലഭിച്ചത്. ഇക്കാര്യം സൂചിപ്പിച്ച് തുക റീഫണ്ട് ചെയ്യുന്നതിന് അപേക്ഷിച്ചു. പിന്നീട് അതേ ട്രിമ്മർ വീണ്ടും ഓർഡർ ചെയ്‌തു. തെറ്റായ ഉത്പന്നമാണ് വീണ്ടും കിട്ടിയത്. ഇത് സ്വീകരിക്കാതെ തിരിച്ചയച്ചു. ട്രിമ്മർ ഓർഡർചെയ്‌ത സന്ദീപിന് വ്യത്യസ്‌തമായ ഉത്പന്നമാണ്

Continue Reading
Kerala Kerala Mex Kerala mx Look back New year Sports
1 min read
45

വിശ്രമമെടുക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു; രോഹിത് മാറിയതിൽ പ്രതികരണവുമായി ബുമ്ര

January 3, 2025
0

സിഡ്നി: ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ലാതെയാണ് ഓസ്ട്രേലിയക്കെതിരെ സിഡ്നിയില്‍ ആരംഭിച്ച അവസാന ടെസ്റ്റില്‍ ഇന്ത്യ ഇറങ്ങിയത്. രോഹിത്തിന് പകരം ജസ്പ്രിത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത്തിന്റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തി. ഗില്‍ മൂന്നാം നമ്പറില്‍ കളിക്കും. രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ ഓപ്പണിംഗ് സ്പോട്ടിലേക്ക് തിരിച്ചെത്തി. രോഹിത് പുറത്തിരിക്കുമെന്ന് ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ എന്തുകൊണ്ട് രോഹിത് പുറത്തായെന്ന് പറയുകയാണ് ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്ര. വിശ്രമമെടുക്കാന്‍ രോഹിത് സ്വയം

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
71

‘ഡെലുലു’ ; വീണ്ടും മലയാളത്തിൽ ചുവട് ഉറപ്പിക്കാൻ ഒരുങ്ങി അനുരാഗ് കശ്യപ്

January 3, 2025
0

അരങ്ങേറ്റ ചിത്രം റൈഫിള്‍ ക്ലബ്ബിന് പിന്നാലെ വീണ്ടും മലയാളത്തിൽ ചുവട് ഉറപ്പിക്കാൻ ഒരുങ്ങി അനുരാഗ് കശ്യപ്. പുതിയ ചിത്രത്തിന്റെ പേര് ‘ഡെലുലു’ എന്നാണ്. ഡെല്യൂഷണല്‍ എന്നതിന്റെ ചുരുക്കവാക്കായി ഉപയോഗിക്കുന്ന ഒന്നാണ് ഡെലുലു. ചിത്രത്തിന്റെ സംവിധാനം ശബ്ദ മുഹമ്മദ് ആണ്. അനുരാഗ് കശ്യപിനൊപ്പം റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, നിഖില വിമല്‍, ചന്ദു സലിംകുമാര്‍, ദാവീദ് പ്രക്കാട്ട് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പമ്പരം പ്രൊഡക്ഷന്‍സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൈജു

Continue Reading
international international Kerala Kerala Mex Kerala mx
1 min read
57

ഭീരുത്വം : പുതുവത്സര ദിനത്തിൽ അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് നരേന്ദ്രമോദി

January 3, 2025
0

ഡല്‍ഹി:പുതുവത്സരാഘോഷത്തിനിടെ അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീരുത്വമെന്നാണ് പ്രധാനമന്ത്രി ഭീകരാക്രമണത്തെ വിശേഷിപ്പിച്ചത്. എക്സിലുടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പുതുവര്‍ഷാഘോഷം നടത്തുകയായിരുന്ന ആളുകള്‍ക്കിടയിലേക്ക് ട്രെക്ക് ഓടിച്ചു കയറ്റിയുണ്ടായ ആക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം ഭീരുത്വമാണെന്നും ശക്തമായി അപലപിക്കുന്നതായും ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ‘ഞങ്ങളുടെ പ്രാര്‍ഥനകളും ചിന്തകളും ആക്രമണത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ്. ഈ ദുരന്തത്തില്‍ നിന്ന് അവര്‍

Continue Reading
Kerala Kerala Mex Kerala mx World
1 min read
70

റഷ്യ – യുക്രെയിൻ യുദ്ധം: ഡോണള്‍ഡ് ട്രംപിന്റെ നിലപാട് നിര്‍ണായകമെന്ന് യുക്രെയിന്‍ പ്രസിഡന്റ്

January 3, 2025
0

കീവ്: യുക്രെയിനുമായുള്ള യുദ്ധം തുടരുന്നതില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ തടയുന്നതിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട് നിര്‍ണായകമായേക്കുമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. യുദ്ധം തുടരുന്നതില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റിനെ തടയുന്നതിലും പുടിനെ തടയാന്‍ ഞങ്ങളെ സഹായിക്കുന്നതിലും ഡോണള്‍ഡ് ട്രംപിന്റെ നിലപാട് നിര്‍ണായകമാകുമെന്ന് സെലെന്‍സ്‌കി പറഞ്ഞു. ‘യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ഞങ്ങളെ സംബന്ധിച്ച് പ്രധാനം. യുദ്ധം തുടരുന്നതില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
1 min read
69

ബിജെപി സംഘടന തിരഞ്ഞെടുപ്പ് ; കേരളത്തിന്റെ ചുമതല കേന്ദ്രമന്ത്രി പ്രള്ഹാദ് ജോഷിക്ക്

January 3, 2025
0

കൊച്ചി: ഭാരതീയ ജനത പാർട്ടി യുടെ സംഘടനാ തെരഞ്ഞെടുപ്പിനുള്ള വരണാധിമാരെ പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷന്‍മാരുടെയും ദേശീയ കൗണ്‍സില്‍ അംഗങ്ങളുടെയും തെരഞ്ഞെടുപ്പിനുള്ള ഭാരവാഹികളെയാണ് പ്രഖ്യാപിച്ചത്. കേരളത്തിന്റെ ചുമതല കേന്ദ്രമന്ത്രി പ്രള്ഹാദ് ജോഷിക്കാണ്. ഗുജറാത്തിന്റെ ചുമതല ഭൂപെന്ദ്ര യാദവിനാണ്. ഉത്തര്‍പ്രദേശിലെ ചുമതല പിയൂഷ് ഗോയലിനും നല്‍കിയിരിക്കുകയാണ്. മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന് നാഗാലാന്‍ഡിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് മേഘാലയയുടെ ചുമതലയും നല്‍കിയിട്ടുണ്ട്. ഈ മാസം പകുതിയോടെ സംഘടനാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തീകരിക്കാനാണ്

Continue Reading