Your Image Description Your Image Description

കൊച്ചി: ഭാരതീയ ജനത പാർട്ടി യുടെ സംഘടനാ തെരഞ്ഞെടുപ്പിനുള്ള വരണാധിമാരെ പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷന്‍മാരുടെയും ദേശീയ കൗണ്‍സില്‍ അംഗങ്ങളുടെയും തെരഞ്ഞെടുപ്പിനുള്ള ഭാരവാഹികളെയാണ് പ്രഖ്യാപിച്ചത്. കേരളത്തിന്റെ ചുമതല കേന്ദ്രമന്ത്രി പ്രള്ഹാദ് ജോഷിക്കാണ്. ഗുജറാത്തിന്റെ ചുമതല ഭൂപെന്ദ്ര യാദവിനാണ്. ഉത്തര്‍പ്രദേശിലെ ചുമതല പിയൂഷ് ഗോയലിനും നല്‍കിയിരിക്കുകയാണ്.

മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന് നാഗാലാന്‍ഡിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് മേഘാലയയുടെ ചുമതലയും നല്‍കിയിട്ടുണ്ട്. ഈ മാസം പകുതിയോടെ സംഘടനാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തീകരിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഈ മാസം അവസാനത്തോടെ ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ തീരുമാനിക്കും.പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പെനുകള്‍ പൂര്‍ത്തിയാകുമ്പോഴാണ് തെരഞ്ഞെടുപ്പുകള്‍ ആരംഭിക്കുക. ബൂത്ത് ലെവല്‍ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായെന്നും ബ്ലോക്ക് ലെവല്‍ തെരഞ്ഞെടുപ്പുകള്‍ നടന്നുവരികയാണെന്നും ബിജെപി ദേശീയ നേതൃത്വം അറിയിച്ചു. പാര്‍ട്ടിയ്ക്കകത്തെ മുറുമുറുപ്പുകളുടെ പശ്ചാത്തലത്തില്‍ ഇത്തവണ കെ സുരേന്ദ്രനെ ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുമോ എന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *