Your Image Description Your Image Description

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതില്ലെന്ന് യോഗക്ഷേമസഭ. ഓരോ ക്ഷേത്രത്തിലും ഓരോ രീതികൾ ഉണ്ട്. അവിടുത്തെ ആചാര്യന്മാരാണ് ഷർട്ട് ധരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.

വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞതാണ് ശരിയായ നിലപാടെന്നും സംഭവം രാഷ്ട്രീയമാക്കി ഹൈന്ദവ സമൂഹത്തിന്റെ മേൽ കുതിര കയറേണ്ടന്നും യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *