Alappuzha Kerala Kerala Mex Kerala mx
1 min read
50

വേമ്പനാട് കായല്‍ പുനരുജ്ജീവനം; രണ്ടാം ഘട്ടം ഏഴിന് നടക്കും

February 4, 2025
0

വേമ്പനാട് കായല്‍ പുനരുജ്ജീവനവും സംരക്ഷണവും ലക്ഷ്യമിട്ടുള്ള പ്ലാസ്റ്റിക് വിമുക്ത വേമ്പനാട് കാമ്പയിൻ രണ്ടാം ഘട്ടം ഫെബ്രുവരി ഏഴിന് ജില്ലയില്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു. കാമ്പയിന്റെ രണ്ടാം ഘട്ടം അരൂര്‍, എഴുപുന്ന, കോടംത്തുരുത്ത്, കുത്തിയതോട്, പട്ടണക്കാട്, കടക്കരപ്പളളി, തുറവൂര്‍, വയലാര്‍, പുളിങ്കുന്ന്, നീലംപേരൂര്‍, കാവാലം, ചമ്പക്കുളം , നെടുമുടി , വെളിയനാട്, രാമങ്കരി, മുട്ടാര്‍, എടത്വ, തലവടി, തകഴി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് മെഗാ ക്ലീനിങ് നടക്കുക. വേമ്പനാട്

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
54

ട്രെയിനിൽ ലേഡീസ് ബാ​ഗിൽ നിന്ന് എംഡിഎംഎ പിടികൂടി

February 4, 2025
0

തിരുവനന്തപുരം: ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 144 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ‌ എക്‌സൈസ് റേഞ്ച് സർക്കിൾ ഓഫീസ് സക്വാഡും ആർപിഎഫും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. കേരള എക്സ്പ്രസിന്‍റെ ടോയ്‌ലെറ്റിന്‍റെ വാതിലിന് മുകളിലായി ലേഡീസ് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. പിടിച്ചെടുത്ത മയക്കുമരുന്നിന് പത്ത് ലക്ഷത്തോളം രൂപ വില വരുമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു. ഇതിൽ 98 ഗ്രാം മഞ്ഞ എംഡിഎംഎയും ബാക്കി വെള്ളയുമായാണ് വച്ചിരുന്നത്.

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
63

നാരായണീന്‍റെ മൂന്നാണ്മക്കള്‍; സിനിമയിലെ പുതിയ ഗാനം പുറത്ത്

February 4, 2025
0

ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്റെ ബാനറിൽ എത്തിയ ചിത്രമാണ് ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’. സിനിമയിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വിരൽ തൊടും… എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് രാഹുൽ രാജാണ്. ഗാനം എഴുതിയിരിക്കുന്നത് കെ.എസ് ഉഷയും പാടിയിരിക്കുന്നത് ശ്രുതി ശിവദാസാണ്. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മനോഹരമായ ഗാനവും മനസ്സ് തൊടുന്നതാണ്. ശരണ്‍ വേണുഗോപാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
51

അതിരപ്പിള്ളിയിൽ കാട്ടാനയ്ക്ക് പിന്നില്‍ കുട്ടികളെ നിർത്തി അധ്യാപകർ

February 4, 2025
0

അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ കാട്ടാനയ്ക്ക് പിന്നില്‍ കുട്ടികളെ നിർത്തി അധ്യാപകർ. യാതൊരു സുരക്ഷയുമില്ലാതെ കോഴിക്കോട് ഭാഗത്തുനിന്ന് വിനോദയാത്രയ്ക്ക് കുട്ടികളുമായി എത്തിയ അധ്യാപകരാണ് ആനയ്ക്ക് പിന്നിൽ കുട്ടികളെ ഇറക്കി നിർത്തിയത്. തൊട്ടടുത്ത് നിന്നും കുട്ടികളുടെ അടുത്ത് നിന്ന് അധ്യാപകർ ആനയുടെ ദൃശ്യങ്ങള്‍ മൊബെെല്‍ ഫോണില്‍ പകർത്തുകയും ചെയ്യുന്നുണ്ട്. നാട്ടുകാരെത്തി പിന്തിരിപ്പിച്ചതോടെയാണ് കുട്ടികളുമായി അധ്യാപകർ മടങ്ങിയത്.

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
68

ഫുട്ബോളിന്‍റെ ചരിത്രത്തിൽ എന്നെക്കാൾ മികച്ച ഒരു കളിക്കാരനെ ഞാൻ കണ്ടിട്ടില്ല: റൊണാൾഡോ

February 4, 2025
0

ഫുട്ബോൾ ലോകത്ത് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കമാണ് ലയണൽ മെസ്സിയാണോ അതോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ചതെന്നതുള്ളത്. ലോകത്തെ ഏറ്റവും മികച്ച താരമാണ് താനെന്ന് അടിയുറച്ച് വിശ്വസിക്കുന്ന കളിക്കാരനാണ് റൊണാൾഡോ. മെസ്സിയെക്കാൾ മികച്ചത് താനാണെന്ന് റൊണാൾഡോ വാദിക്കാറുമുണ്ട്. റെക്കോഡുകൾ നോക്കിയാൽ ഏറെക്കുറെ മെസ്സി റൊണാൾഡോയെ പല കാര്യത്തിലും കടത്തിവെട്ടിയിട്ടുണ്ടെങ്കിലും റൊണാൾഡോ തന്നെയാണ് മികച്ചതെന്ന് വിശ്വസിക്കുന്നവരും കുറവല്ല. എന്നാൽ ഇപ്പോഴിതാ മെസ്സിയാണ് മികച്ച താരമെന്ന് വിശ്വസിക്കുന്ന ആളുകളുണ്ടാകുമെന്നും അത് ഞാൻ ബഹുമാനിക്കുന്നെന്നും പറയുകയാണ് റൊണാൾഡോ.

Continue Reading
Kerala Kerala Mex Kerala mx Tech
0 min read
45

ഭൂമിയിൽ മടങ്ങിയെത്തിയാൽ ഉടൻ പിസ്സ കഴിക്കണം; ആഗ്രഹം പങ്കുവെച്ച് സുനിത വില്യംസ്

February 4, 2025
0

ന്യൂഡൽഹി: ഭൂമിയിൽ മടങ്ങിയെത്തിയാൽ ഉടൻ പിസ്സ കഴിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് നാസയുടെ ബഹിരാകാശ യാത്രിക സുനിത വില്യംസ്. ‘അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ജീവിതം’ എന്ന വിഷയത്തിൽ അമേരിക്കൻ കോസ്റ്റ് ഗാർഡ് അക്കാദമിയിലെ കേഡറ്റ്സുമായി സംസാരിക്കവെയായിരുന്നു ഐ.എസ്.എസ് കമാൻഡറായ സുനിത വില്യംസ് ഇക്കാര്യം പറഞ്ഞത്. മടങ്ങിവരവ് അനിശ്ചിതത്വത്തിലായതിനെ തുടർന്ന് സുനിത വില്യംസ് ഇപ്പോഴും ബഹിരാകാശ നിലയത്തിൽ തന്നെ തുടരുകയാണ്. ‘ശാരീരികമായി അധ്വാനിക്കുന്നില്ലെങ്കിലും മാനസികമായ ചിന്തകൾക്കും പ്രവൃത്തികൾക്കും ഒരുപാട് ഊർജം വേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
57

ഒമാന്‍ റിയാലിന്റെ വിനിമയ നിരക്ക് ഉയര്‍ന്നു

February 4, 2025
0

മസ്‌കറ്റ്: തിങ്കളാഴ്ച ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ ഒരു റിയാലിന് നല്‍കിയത് 225.80 രൂപ എന്ന നിരക്കില്‍. കറന്‍സി നിരക്കുകള്‍ കാണിക്കുന്ന അന്താരാഷ്ട്ര പോര്‍ട്ടലായ എക്‌സ് ഇ കറന്‍സി കണ്‍വെര്‍ട്ടര്‍ ഒരു റിയാലിന്റെ വിനിമയ നിരക്ക് 226 രൂപയിലധികമാണ് തിങ്കളാഴ്ച കാണിച്ചത്. ഇന്നലെ ഒരു യുഎഇ ദിര്‍ഹത്തിന്റെ മൂല്യം 23.72 രൂപയായിരുന്നു. ഒരു ഖത്തര്‍ റിയാലിന് 23.58 രൂപ, ബഹ്‌റൈനി റിയാലിന് 231.16 രൂപ, കുവൈത്തി ദിനാറിന് 282.05 രൂപയുമാണ് നിരക്ക്

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
62

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ ആ താരത്തെ ചാമ്പ്യൻസ് ട്രോഫിയിൽ ഉൾപ്പെടുത്തണം : ആര്‍.അശ്വിന്‍

February 4, 2025
0

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ ഇന്ത്യൻ താരത്തെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് തുറന്നു പറഞ്ഞ് ആര്‍.അശ്വിന്‍. ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യൻ ടീമിൽ രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എല്‍ രാഹുൽ ഇവരെല്ലാം തിരിച്ചെത്തി. ടി20യില്‍ തിളങ്ങിയ അഭിഷേക് ശര്‍മയും തിലക് വര്‍മയും വരുണ്‍ ചക്രവര്‍ത്തിയും ഉള്‍പ്പെടെ പലതാരങ്ങളും ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ ചാമ്പ്യൻസ് ട്രോഫിക്കുള്ള പ്രാഥമിക സ്ക്വാഡില്‍ ഇടം ലഭിച്ചില്ലെങ്കിലും ഇംഗ്ലണ്ടിനെതിരായ ടി20

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
45

സംശയാസ്പദമായ നടപടികൾ; ഗൂഗിളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ചൈന

February 4, 2025
0

ഗൂഗിളിന്റെ സംശയാസ്പദമായ ലംഘനങ്ങളെക്കുറിച്ച് ചൈനയുടെ ആന്റിട്രസ്റ്റ് റെഗുലേറ്റര്‍ അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഈ പ്രഖ്യാപനം നടത്തിയത്, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമീപകാല തീരുമാനത്തെത്തുടര്‍ന്ന് ഉടലെടുത്ത വര്‍ദ്ധിച്ചുവരുന്ന വ്യാപാര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഗൂഗിളിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, SAMR എന്നറിയപ്പെടുന്ന ആന്റിട്രസ്റ്റ് റെഗുലേറ്റര്‍, അന്വേഷണത്തെക്കുറിച്ച് ഒരു വിവരവും നല്‍കിയിട്ടില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ചൈനയില്‍ ഗൂഗിളിന്റെ സാന്നിധ്യം പരിമിതമാണ്. ആഭ്യന്തര എതിരാളികള്‍ക്കുള്ള സര്‍ക്കാര്‍

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
51

മോഷ്ടാവിന്റെ വേഷത്തിൽ സെയ്‌ഫ് അലി ഖാൻ ;ടീസര്‍ പുറത്ത്

February 4, 2025
0

മുംബൈ: വീടിനകത്ത് വെച്ച് മോഷ്ടാവിന്റെ കുത്തേറ്റ സംഭവത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ എത്തി സെയ്ഫ് അലി ഖാൻ. നെറ്റ്ഫ്ലിക്സിലെ ജ്യൂവൽ തീഫ് – ദി ഹീസ്റ്റ് ബിഗിൻസ് എന്ന ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സെയ്ഫ്. നെക്സ്റ്റ് ഓൺ നെറ്റ്ഫ്ലിക്സ് ഇവന്‍റിന്‍റെ ഭാഗമായി ഇന്നലെ ചിത്രത്തിന്‍റെ ടീസർ നിർമ്മാതാക്കൾ പുറത്തുവിട്ടു. പത്താൻ, വാർ, ഫൈറ്റർ തുടങ്ങിയ ആക്ഷൻ-പാക്ക്ഡ് ബ്ലോക്ക്ബസ്റ്ററുകൾക്ക് പേരുകേട്ട സിദ്ധാർത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയ്ദീപ്

Continue Reading