Alappuzha Kerala Kerala Mex Kerala mx
1 min read
44

അറുന്നൂറ്റിമംഗലം ഫാമിലെ കാലികളുടെ കാവൽക്കാരായി ഇനി രണ്ടു കൊള്ളൂവരിയൻമാരും

January 2, 2025
0

അറുന്നൂറ്റിമംഗലം സംസ്ഥാന സീഡ് ഫാമിലെ ആടുമാടുകളുടെ കാവലിന് രണ്ട് കൊള്ളൂവരിയൻ ഇനം നായ് കുട്ടികളെ ഏറ്റെടുത്തു വളർത്തുന്നു. സംയോജിത കൃഷി വികസന പദ്ധതി അറുന്നൂറ്റിമംഗലം ഫാമിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയതായി 3 വെച്ചൂർ പശുക്കൾ ,2 കാസർഗോഡ് കുള്ളൻ , 15 മലബാറി ആടുകൾ , 5 അട്ടപ്പാടി ബ്ലാക്ക് ഇനത്തിൽപ്പെട്ട ആടുകൾ എന്നിവയുടെ വളർത്തൽ ആരംഭിച്ചിരുന്നു. ഇവയുടെ സംരക്ഷകരാകുവാനാണ് ഈ രണ്ട് കൊള്ളൂവരയന്മാർക്കു പരിശീലനം നൽകുന്നത്. പാലക്കാട് ജില്ലയിലെ

Continue Reading
Alappuzha Crime Kerala Kerala Mex Kerala mx
1 min read
41

പട്ടാപ്പകൽ വീട്ടമ്മയുടെ വായിൽ തുണിതിരുകി കെട്ടിയിട്ടു; മോഷണശ്രമമെന്ന് സംശയം

January 2, 2025
0

കലവൂർ: വീട്ടമ്മയെ വായിൽ തുണിതിരുകി കൈയും കാലും കെട്ടിയിട്ട് കഴുത്തിൽ കുരുക്കിട്ട് ജനൽ കമ്പിയോട് ചേർത്തുകെട്ടിയ നിലയിൽ കണ്ടെത്തി. മോഷണശ്രമമെന്ന് സംശയം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19-ാം വാർഡ് കാട്ടൂർ പുത്തൻപുരയ്ക്കൽ ജോൺകുട്ടിയുടെ ഭാര്യ തങ്കമണി(58)യാണ് ആക്രമണത്തിന് ഇരയായത്. ജോലിക്കുപോയ മകൻ ജോൺ പോൾ ഇന്നലെ ഉച്ചയോടെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് മാതാവിനെ അബോധാവസ്‌ഥയിൽ കെട്ടിയിട്ട നിലയിൽ കണ്ടത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചെട്ടികാട് ഗവ. ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
60

ചെന്നിത്തലയിൽ തെരുവ് നായ ശല്യം രൂക്ഷം; രണ്ട് പേർക്ക് കടിയേറ്റു

January 2, 2025
0

ചെന്നിത്തല: ചെന്നിത്തല പുത്തൻകോട്ടയ്ക്കകം ഭാഗത്ത് പത്ര ഏജൻ്റ് ഉൾപ്പെടെ രണ്ടുപേർക്കു തെരുവ് നായയുടെ കടിയേറ്റു. പുത്തൻകോട്ടയ്ക്കകം മണ്ണാരേത്ത് വീട്ടിൽ വിജയമ്മ (80), പത്ര ഏജന്റ് പുത്തൻകോട്ടയ്ക്കകം കുറ്റിയിൽ വീട്ടിൽ കെ.എൻ. തങ്കപ്പൻ എന്നിവർക്കാണു കടിയേറ്റത്. പുത്തൻകോട്ടയ്ക്കകം വിളയിൽ ഭാഗത്ത് നാളുകളായി തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചുവരികയാണ്. രാവിലെ പത്രവിതരണം നടത്തുന്നതിനിടയിലാണ് തങ്കപ്പന്റെ കാലിനു കടിയേറ്റത്. ചെന്നിത്തലയിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും തെരുവുനായകളുടെ ശല്യം ഏറുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്.

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
52

പുതുവത്സരത്തോടനുബന്ധിച്ച് വിദേശമദ്യ വില്പന; അതിഥിത്തൊഴിലാളി പിടിയിൽ

January 2, 2025
0

അരൂർ: അതിഥിത്തൊഴിലാളികൾക്കിടയിൽ വിദേശമദ്യ വില്പന നടത്തിയ ആളെ അരൂർ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആസാം ഡിബ്രുഗാഹ് സ്വദേശിയായ ബസന്ത ഗോഗോയ് (35)ആണ് 22 ലിറ്റർ വിദേശമദ്യവും പത്തു കുപ്പി ബിയറുകളുമായി അരൂർ പോലീസിൻ്റെ പിടിയിലായത്. പുതുവത്സരത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേകം പട്രോളിങ് ടീമിനെ നിയോഗിച്ചിരുന്നു. ഇവരാണ് ചന്തിരൂർ പഴയ പാലത്തിന് സമീപം അന്യസംസ്‌ഥാന തൊഴിലാളികൾക്ക് മദ്യവില്പന നടത്തിക്കൊണ്ടിരുന്ന ബസന്തിനെ പിടികൂടിയത്. തുടർന്ന് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
43

സ്കൂ​ട്ട​റി​ൽ ലോ​റി ത​ട്ടി ; വീ​ട്ട​മ്മ മരിച്ചു

January 2, 2025
0

ചേ​ർ​ത്ത​ല: സ്കൂ​ട്ട​റി​ൽ ലോ​റി ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് വീ​ട്ട​മ്മ മരിച്ചു. ദേ​ശീ​യ പാ​ത​യി​ൽ പ​ട്ട​ണ​ക്കാ​ട് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ണ്ണീ​ർ​മു​ക്കം അ​ശ്വ​തി ഭ​വ​ന​ത്തി​ൽ അ​പ്പു​ക്കു​ട്ട​ന്‍റെ ഭാ​ര്യ ര​തി (60) ആ​ണ് മ​രി​ച്ച​ത്. ര​തി​യു​ടെ ഭ​ർ​ത്താ​വ് അ​പ്പു​ക്കു​ട്ട​നാ​ണ് സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ഒ​രേ ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ൽ ലോ​റി വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട ര​തി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​പ്പു​ക്കു​ട്ട​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
38

നൂറനാട് ലെപ്രസി സാനറ്റോറിയത്തില്‍ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മൂന്നിന്; മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വഹിക്കും

January 1, 2025
0

നൂറനാട് ലെപ്രസി സാനറ്റോറിയത്തില്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ജനുവരി മൂന്നിന് വൈകിട്ട് 3 മണിക്ക് ആരോഗ്യ, വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വഹിക്കും. കൂടാതെ സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗിന്റെയും എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഡന്റല്‍ ചെയറിന്റെയും അങ്കണവാടി കുട്ടികള്‍ക്കുള്ള ബെഡ് വിതരത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. എം എസ് അരുണ്‍കുമാര്‍

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
44

ക്ഷയരോഗ നിവാരണ ബോധവത്കരണവുമായി ടിബി സെന്റര്‍

January 1, 2025
0

ക്ഷയരോഗ നിവാരണം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലാ ടിബി സെന്ററിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ബോധവത്കരണം നടത്തി. ജില്ലാ ടിബി ഓഫീസര്‍ ഡോ. ഷൈനി പരിപാടിക്ക് നേതൃത്വം നല്‍കി. ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. സന്ധ്യ, ഡോ. കെ. വേണുഗോപാല്‍, ഡോ. ആഷ എം. എന്നിവര്‍ പങ്കെടുത്തു. ആശുപത്രിയില്‍ വിവിധ ചികിത്സകളുമായി ബന്ധപ്പെട്ട് എത്തിയവര്‍ക്ക് ക്ഷയരോഗ ലക്ഷണങ്ങളെക്കുറിച്ചും ആശുപത്രിയില്‍ ലഭ്യമായ ചികിത്സയെക്കുറിച്ചും ബോധവത്കരണം നടത്തി. നഖവും മുടിയും ഒഴികെ

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
114

ജൈവ കാർഷിക വ്യാപനയജ്ഞത്തിന് ആദ്യ തൈ നട്ടു

January 1, 2025
0

മാവേലിക്കര: കേരള കോൺഗ്രസ് മാവേലിക്കര ടൗൺ കമ്മറ്റി മാവേലിക്കര നഗരത്തിലെ 5 വാർഡുകളിലായി 500 വീടുകളിൽ 5000 പച്ചക്കറി ചെടികൾ നട്ടു നൽകുന്ന പദ്ധതിയായ ജൈവ കാർഷിക വ്യാപന യജ്ഞത്തിന് ആദ്യ തൈ നട്ടു. മാവേലിക്കര വൈ ഡബ്ലു സി എ വളപ്പിൽ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസ് ആദ്യ തൈ നട്ടുകൊണ്ട് 500 വീടുകളിൽ തൈ നട്ടു നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിക്ക്

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
38

ഭാര്യാപിതാവിന്റെ കൊലപാതകം ; പ്രതിക്ക് ജീവപര്യന്തം തടവ്

January 1, 2025
0

അരൂർ : ഭാര്യാപിതാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്.പ്രതിക്ക് കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷയുമാണ് ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി വിധിച്ചത് . അരൂർ പഞ്ചായത്ത് 14-ാം വാർഡിൽ കായിപ്പുറത്തുവീട്ടിൽ അനിലിനെയാണ് ശിക്ഷിച്ചത്. 2014 ജനുവരി 28-നായിരുന്നു സംഭവം. അരൂർ പതിന്നാലാംവാർഡിൽ കരുത്തുത്തറവീട്ടിൽ ഗോപി (60) യാണ് നെഞ്ചത്തു കുത്തേറ്റതിനെ തുടർന്ന് കൊല്ലപ്പെട്ടത്.

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
43

ചണം ഉത്പന്ന ഫാക്ടറിയിൽ തീപ്പിടിത്തം

January 1, 2025
0

ആലപ്പുഴ : ചണം ഉത്പന്ന ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തിൽ ലക്ഷങ്ങളുടെ ഉത്പന്നങ്ങൾ കത്തിനശിച്ചു. ആര്യാട് പഞ്ചായത്ത് 17-ാം വാർഡിൽ തുമ്പോളി ഭാഗത്ത് പ്രവർത്തിക്കുന്ന മാതാ അസോസിയേറ്റ്സ് എന്ന ജൂട്ട് മാറ്റ് ഫിനിഷിങ് യൂണിറ്റിനാണ് തീപിടിച്ചത്. തിങ്കളാഴ്ച രാവിലെ 10.15-ഓടെയാണ് തീപിടുത്തം ഉണ്ടായത്. സ്ഥാപനത്തിലെ റഗ് ആൻഡ് ജൂട്ട് മാറ്റിനു തീപിടിക്കുകയായിരുന്നു.മോട്ടോർപ്പുരയിൽനിന്നാണ് തീപടർന്നത്. ഷോർട്ട് സർക്യൂട്ടാണു കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപ്പിടിത്തമുണ്ടാകുമ്പോൾ ജീവനക്കാർ ചായകുടിക്കാൻ പുറത്തുപോയിരുന്നു. ചണം ഉത്പന്നങ്ങളുമായി വന്ന ലോറി ഡ്രൈവറാണ്

Continue Reading