Your Image Description Your Image Description

അരൂർ: അതിഥിത്തൊഴിലാളികൾക്കിടയിൽ വിദേശമദ്യ വില്പന നടത്തിയ ആളെ അരൂർ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആസാം ഡിബ്രുഗാഹ് സ്വദേശിയായ ബസന്ത ഗോഗോയ് (35)ആണ് 22 ലിറ്റർ വിദേശമദ്യവും പത്തു കുപ്പി ബിയറുകളുമായി അരൂർ പോലീസിൻ്റെ പിടിയിലായത്.

പുതുവത്സരത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേകം പട്രോളിങ് ടീമിനെ നിയോഗിച്ചിരുന്നു. ഇവരാണ് ചന്തിരൂർ പഴയ പാലത്തിന് സമീപം അന്യസംസ്‌ഥാന തൊഴിലാളികൾക്ക് മദ്യവില്പന നടത്തിക്കൊണ്ടിരുന്ന ബസന്തിനെ പിടികൂടിയത്. തുടർന്ന് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട് റെയ്‌ഡ് ചെയ്യുകയായിരുന്നു. തോപ്പുംപടി, തൈക്കാട്ടുശേരി, അഴീക്കൽ തുടങ്ങിയ ബീവറേജസ് ഔട്ട്ലറ്റ്ലെറ്റുകളിൽ നിന്നും മദ്യം വാങ്ങി ഉയർന്ന വിലയ്ക്ക് ആളുകൾക്ക് നൽകുകയാണ് ഇയാൾ ചെയ്തിരുന്നത്.
അരൂർ സബ് ഇൻസ്പെക്‌ടർ എസ്. ഗീതുമോൾ, പ്രൊബേഷൻ എസ്.ഐ ബിനു മോഹൻ, എസ്.ഐ സാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്.

Leave a Reply

Your email address will not be published. Required fields are marked *