കാരണക്കാർ മുസ്ലീം ലീ​ഗ് തന്നെ; കോൺഗ്രസ് പ്രകടന പത്രികയിൽ മുസ്ലിം ലീഗിന്റെ സ്റ്റാമ്പുണ്ട്, മോദി
Kerala Kerala Mex Kerala mx Loksabha election 2024 National
1 min read
90

കാരണക്കാർ മുസ്ലീം ലീ​ഗ് തന്നെ; കോൺഗ്രസ് പ്രകടന പത്രികയിൽ മുസ്ലിം ലീഗിന്റെ സ്റ്റാമ്പുണ്ട്, മോദി

April 12, 2024
0

  ഡൽഹി: ഇന്ത്യ-പാക് വിഭജനത്തിന് കാരണം മുസ്ലീം ലീ​ഗാണെന്നും കോൺ​ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിൽ വിഭജനത്തിന് കാരണക്കാരായ മുസ്ലീം ലീ​ഗിന്റെ സ്റ്റാമ്പുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിൽ വന്നാൽ ഭരണഘടന തിരുത്തുമെന്ന വിമർശനത്തിന് മറുപടി പറഞ്ഞ അദ്ദേഹം, ഭരണഘടന സർക്കാറിന് ​ഗീതയും ഖുറാനും ബൈബിളുമാണെന്ന് പറഞ്ഞു. അംബേദ്കർ നേരിട്ട് വന്ന് ആവശ്യപ്പെട്ടാലും ഭരണഘടന നശിപ്പിക്കാനാകില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു പാർട്ടി പ്രകടന

Continue Reading
പാനൂരിലെ ബോംബ് സ്ഫോടനം; കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണം, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഷാഫി പറമ്പിൽ
Crime Kerala Kerala Mex Kerala mx Latest News
1 min read
53

പാനൂരിലെ ബോംബ് സ്ഫോടനം; കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണം, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഷാഫി പറമ്പിൽ

April 12, 2024
0

  വടകര: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചന കണ്ടെത്താൻ കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വടകര പാർലമെൻറ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.കൂത്തുപറമ്പ് നിയമസഭ മണ്ഡലത്തിലെ പാനൂരിൽ ബോംബ് നിർമ്മിച്ചത് സി.പി.എം ജില്ലാ – സംസ്ഥാന നേതാക്കളുടെ അറിവോടെയാണ്. അതീവ ഗുരുതരമായ നിയമ ലംഘനം നടന്നിട്ടും സ്ഫോടകവസ്തു നിയമത്തിലെ നിസാര വകുപ്പുകൾ മാത്രം ചുമത്തിയാണ്

Continue Reading
വീണ്ടും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം; മുന്നര വയസുകാരൻ ഉൾപ്പടെ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
Kerala Kerala Mex Kerala mx Palakkad
1 min read
71

വീണ്ടും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം; മുന്നര വയസുകാരൻ ഉൾപ്പടെ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

April 12, 2024
0

  പാലക്കാട്: പാലക്കാട് കപ്പൂരിൽ മുന്നര വയസുകാരൻ ഉൾപ്പടെ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കാലത്ത് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയാണ് മൂന്നര വയസുകാരൻ കൊഴുക്കും പാലയിൽ ഫിസാൻ്റെ പുറത്ത് നായയുടെ കടിയേൽക്കുന്നത്. പ്രദേശത്ത് മറ്റ് മൂന്ന് പേർക്കും തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്. വീട്ടിൽ വസ്ത്രം കഴുകുന്നതിനിടെ ഒരു സ്ത്രീക്കും മറ്റൊരു സ്ത്രീ വീടിന് മുന്നിൽ നിൽക്കുമ്പോഴും ആണ് നായയുടെ കടിയേൽക്കുന്നത്.

Continue Reading
സൈജു കുറുപ്പ് നായകനാവുന്ന ‘പൊറാട്ട് നാടകം’; ആദ്യ​ഗാനം റിലീസായി
Cinema Kerala Kerala Mex Kerala mx
1 min read
65

സൈജു കുറുപ്പ് നായകനാവുന്ന ‘പൊറാട്ട് നാടകം’; ആദ്യ​ഗാനം റിലീസായി

April 12, 2024
0

    സംവിധായകൻ സിദ്ദിഖ് അവതരിപ്പിച്ച് എമിറേറ്റ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന പൊറാട്ട് നാടകം എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. സംവിധായകൻ നാദിർഷയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. സിദ്ദിഖിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന നൗഷാദ് സാഫ്റോൺ സംവിധാനം ചെയ്ത ചിത്രത്തിന് രാഹുൽ രാജിന്റേതാണ് സംഗീതം. നാട്ടുപാട്ടിൻ്റെ ഈണമുള്ള നാഴൂരി പാല് എന്നു തുടങ്ങുന്ന പാട്ടിന്റെ വരികൾ എഴുതിയത് ബി കെ ഹരിനാരായണനാണ്. പാടിയിരിക്കുന്നത്

Continue Reading
തോമസ് ഐസക്കിന് ആശ്വസിക്കാം; ഇഡിയുടെ അപ്പീൽ ഹർജിയിൽ കോടതിയുടെ അടിയന്തിര ഇടപെടലില്ല
Kerala Kerala Mex Kerala mx Latest News
1 min read
48

തോമസ് ഐസക്കിന് ആശ്വസിക്കാം; ഇഡിയുടെ അപ്പീൽ ഹർജിയിൽ കോടതിയുടെ അടിയന്തിര ഇടപെടലില്ല

April 12, 2024
0

  കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് എതിരായ ഇ ഡിയുടെ അപ്പീൽ ഹർജിയിൽ കോടതിയുടെ അടിയന്തിര ഇടപെടലില്ല. തെരഞ്ഞെടുപ്പിന് ശേഷം അപ്പീലിൽ വാദം കേൾക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. തെരഞ്ഞെടുപ്പിന് ശേഷം മാത്രം ചോദ്യം തോമസ് ഐസകിനെ ചോദ്യം ചെയ്താൽ മതിയെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് ഇഡി അപ്പീൽ നൽകിയത്. ഈ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഇഡി യുടെ ആവശ്യം. അപ്പീൽ ഹർജി പരിഗണിച്ച ഹൈക്കോടതി,

Continue Reading
മകളുടെ സ്കൂൾ ഫീസ് പോലും അടച്ചിട്ടില്ല; ഒരിക്കലെങ്കിലും ധോണിയുടെ ബാറ്റിംഗ് നേരിൽ കാണണം, ആരാധകൻ മുടക്കിയത് 64000 രൂപ
Kerala Kerala Mex Kerala mx National Sports
1 min read
85

മകളുടെ സ്കൂൾ ഫീസ് പോലും അടച്ചിട്ടില്ല; ഒരിക്കലെങ്കിലും ധോണിയുടെ ബാറ്റിംഗ് നേരിൽ കാണണം, ആരാധകൻ മുടക്കിയത് 64000 രൂപ

April 12, 2024
0

    ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിൽ ചെന്നൈക്ക് ജയിക്കാൻ 19 പന്തിൽ മൂന്ന് റൺസ് വേണമെന്ന ഘട്ടത്തിലാണ് മുൻ നായകൻ എം എസ് ധോണി ക്രിസീലെത്തിയത്. ആരാധകരുടെ കാതടപ്പിക്കുന്ന കരഘോഷത്തിലാണ് ധോണി ക്രിസീലെത്തിയത്. ജയമുറപ്പിച്ച മത്സരത്തിൽ ധോണി എന്തിനാണ് ബാറ്റിംഗിന് ഇറങ്ങിയത് എന്ന് ചിലരെങ്കിലും കരുതിക്കാണും. എന്നാൽ അതിനുള്ള ഉത്തരമാണ് മകളുടെ സ്കൂൾ ഫീസ് പോലും അടക്കാതെ കടംവാങ്ങിയ പൈസകൊണ്ട് ബ്ലാക്കിൽ 64000

Continue Reading
സ്ഥിരമായി മുതലയിറച്ചി കഴിച്ചാൽ ഇങ്ങനെ സംഭവിക്കുമോ?; രണ്ട് വർഷമായി ആർമിലിഫർ ​​ഗ്രാൻഡിസ് വളർന്നത് സ്ത്രീയുടെ കണ്ണിൽ
Kerala Kerala Mex Kerala mx Latest News World
1 min read
65

സ്ഥിരമായി മുതലയിറച്ചി കഴിച്ചാൽ ഇങ്ങനെ സംഭവിക്കുമോ?; രണ്ട് വർഷമായി ആർമിലിഫർ ​​ഗ്രാൻഡിസ് വളർന്നത് സ്ത്രീയുടെ കണ്ണിൽ

April 12, 2024
0

  ബസാൻകുസു (കോം​ഗോ): രണ്ട് വർഷമായി സ്ത്രീയുടെ കണ്ണിൽ ജീവിക്കുന്ന അപൂർവ പരാന്നഭോജിയെ ഡോക്ടർമാർ കണ്ടെത്തി. മുതലയിറച്ചി കഴിച്ചതിന് ശേഷമാണ് ‌ജീവി സ്ത്രീയുടെ കണ്ണിലെത്തിയതെന്ന് ജമാ ഒഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ച കേസ് റിപ്പോർട്ടിൽ പറയുന്നു. കോംഗോയിലെ ബസാൻകുസുവിൽ നിന്നുള്ള 28 കാരിയായ യുവതിയുടെ ഇടതുകണ്ണിലാണ് ജീവി വളർന്നത്. കണ്ണിൽ ചെറിയ മുഴ അല്ലാതെ മറ്റ് ലക്ഷണങ്ങളൊന്നുമില്ല. പരിശോധനയിൽ, കണ്ണിൻ്റെ പുറം പാളിയായ കൺജങ്ക്റ്റിവയ്ക്ക് കീഴിൽ ജീവി വളരുന്നതായി ഡോക്ടർമാർ കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ

Continue Reading
ഭക്ഷണം നൽകി പോയന്നു കരുതി; സ്വിഗി ജീവനക്കാരൻ ഷൂ മോഷ്ടിച്ചു, ദൃശ്യങ്ങൾ പുറത്ത്
Kerala Kerala Mex Kerala mx National
1 min read
81

ഭക്ഷണം നൽകി പോയന്നു കരുതി; സ്വിഗി ജീവനക്കാരൻ ഷൂ മോഷ്ടിച്ചു, ദൃശ്യങ്ങൾ പുറത്ത്

April 12, 2024
0

    ഗുഡ്ഗാവ്: ഫ്‌ളാറ്റിൽ ഡെലിവറിക്ക് എത്തിയ സ്വിഗി ജീവനക്കാരൻ ഷൂ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസി ടിവിയിൽ. ഗുഡ്ഗാവിലെ ഒരു ഫ്‌ളാറ്റിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ രോഹിത്ത് അറോറ എന്ന എക്‌സ് അക്കൗണ്ട് ഉടമയാണ് പുറത്തുവിട്ടത്. തന്റെ സുഹൃത്തിന്റെ നൈക്ക് കമ്പനിയുടെ ഷൂ സ്വിഗി ജീവനക്കാരൻ മോഷ്ടിക്കുന്ന ദൃശ്യങ്ങളെന്ന രീതിയിലാണ് രോഹിത് വീഡിയോ പുറത്തുവിട്ടത്. ഡെലിവറിക്ക് എത്തിയപ്പോൾ മുതൽ സ്വിഗി ജീവനക്കാരൻ ഫ്‌ളാറ്റിന്റെ മുന്നിലുണ്ടായിരുന്ന വിവിധ തരം ഷൂ നോക്കുന്നത്

Continue Reading
ടി20 ലോകകപ്പിൽ കിരീടം നേടിയാൽ വിരമിക്കില്ല; അഭ്യൂഹങ്ങൾക്കെതിരെ മറുപടി നൽകി രോഹിത് ശർമ
Kerala Kerala Mex Kerala mx National Sports
1 min read
60

ടി20 ലോകകപ്പിൽ കിരീടം നേടിയാൽ വിരമിക്കില്ല; അഭ്യൂഹങ്ങൾക്കെതിരെ മറുപടി നൽകി രോഹിത് ശർമ

April 12, 2024
0

  മുംബൈ: ഐപിഎല്ലിന് പിന്നാലെ ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിൽ കിരീടം നേടിയാൽ രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾ ബൗണ്ടറി കടത്തി ഇന്ത്യൻ ക്യാപ്റ്റൻ. ഇപ്പോഴും മികച്ച രീതിയിൽ കളിക്കാൻ കഴിയുന്നുണ്ടെന്നും ഏതാനും വർഷം കൂടി ഇതുപോലെ കളിക്കുമെന്നും രോഹിത് പറഞ്ഞു. ഇന്ത്യ ലോകകപ്പ് നേടുന്നതുവരെയോ എന്ന ചോദ്യത്തിന് അതെ ലോകകപ്പ് ജയിക്കുക എൻറെ വലിയ ആഗ്രഹങ്ങളിലൊന്നാണെന്നും രോഹിത് ഗൗരവ് കപൂറിൻറെ ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യൻ എന്ന

Continue Reading
അവസാനം ദയാധന സമാഹരണം ലക്ഷ്യം കണ്ടു; അബ്ദുൾ റഹീം മോചനത്തിലേക്ക്
Kerala Kerala Mex Kerala mx Kozhikode Latest News
1 min read
90

അവസാനം ദയാധന സമാഹരണം ലക്ഷ്യം കണ്ടു; അബ്ദുൾ റഹീം മോചനത്തിലേക്ക്

April 12, 2024
0

    കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം കണ്ടു. റിയാദിൽ തടവിലുള്ള അബ്ദുൽ റഹീമിന്റെ മോചനത്തിനായി സംസ്ഥാനത്തിന് അകത്തും പുറത്തും സമാനതകളില്ലാത്ത ഫണ്ട് സമാഹരണമാണ് നടന്നത്. നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പ് 34 കോടി രൂപ ലഭിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ കൈകോർത്താണ് തുക കണ്ടെത്തിയത്. 18 വർഷമായി ജയിലിൽ

Continue Reading